പ്രിയ മമ്മൂക്ക, ഈ മണ്ണ് ജന്മം നൽകിയ ഏറ്റവും മികച്ച നടൻ നിങ്ങൾ തന്നെ.|Dear Mammooka, You are the best actor who gave birth to this soil.

പ്രിയ മമ്മൂക്ക, ഈ മണ്ണ് ജന്മം നൽകിയ ഏറ്റവും മികച്ച നടൻ നിങ്ങൾ തന്നെ.|Dear Mammooka, You are the best actor who gave birth to this soil.

.മലയാളസിനിമയിൽ എന്നും അൽഭുതം നിറയ്ക്കുന്ന കഥാപാത്രങ്ങൾ കൊണ്ട് നിറഞ്ഞ നിന്നിട്ടുള്ള കലാകാരനാണ് മമ്മൂട്ടി. 5 പതിറ്റാണ്ട് കാലത്തോളം മലയാള സിനിമയിൽ തന്റേതായ സാന്നിധ്യം ഉറപ്പിച്ച മമ്മൂട്ടിക്ക് ഇന്നും അഭിനയത്തോടൊരു പ്രത്യേക അഭിനിവേശമാണെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളിലും വ്യത്യസ്തത തിരയുന്ന ഒരു നടനെ നമുക്ക് കാണാൻ സാധിക്കും. ഏറ്റവും അടുത്ത പുറത്തിറങ്ങിയ റോഷാക്ക് എന്ന ചിത്രത്തിലൂടെ ആയിരുന്നു വലിയതോതിൽ വീണ്ടും പ്രേക്ഷകരെ അദ്ദേഹം വിസ്മയിപ്പിച്ചത്. ഇപ്പോൾ ഇതാ മമ്മൂട്ടിയെ കുറിച്ച് നടനും എഴുത്തുകാരനുമായ അനൂപ് മേനോൻ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അനൂപ് മമ്മൂട്ടിയെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്..

“റോഷാക്ക് കണ്ടു, പ്രിയ മമ്മൂക്ക, ഈ മണ്ണ് ജന്മം നൽകിയ ഏറ്റവും മികച്ച നടനാണ് താങ്കൾ. വൈകാരികമായ രംഗങ്ങളുടെ ഇടയ്ക്ക് നിങ്ങൾ നൽകുന്ന ആ പോസ്സ്, തികച്ചും സാധാരണമായ ക്ലോസപ്പ് ഷോട്ടുകളെ അതിശയിപ്പിക്കുന്നതാക്കി തീർക്കുന്ന ആ നോട്ടങ്ങൾ. മോഡിലേഷനുകൾ, പലതും ഒളിപ്പിച്ചുവെച്ച ആ ചിരി. സ്വന്തം കഴിവിന്റെ മേലുള്ള പൂർണ്ണമായ രാജവാഴ്ച തന്നെ, കെട്ടിയോളാണെന്റെ മാലാഖ എന്ന ചിത്രത്തിനു ശേഷം ലോകോത്തര നിലവാരമുള്ള ഒരു സിനിമ ഒരുക്കിയ നിസാം ബഷീറിനും ഒരുപാട് അഭിനന്ദനങ്ങൾ എന്നായിരുന്നു അനൂപ് മേനോൻ കുറിച്ചിരുന്നത്. ഈ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയാണ് ചെയ്തത്.

റോഷാക്ക് എന്ന ചിത്രത്തിൽ അസാധാരണമായ പ്രകടനം തന്നെയാണ് കാഴ്ച വെച്ചിട്ടുള്ളത് മമ്മൂട്ടി എന്ന് നിസ്സംശയം എല്ലാവർക്കും പറയാവുന്ന ഒരു കാര്യം തന്നെയാണ്. ഇതുവരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു ചിത്രമാണ് റോഷാക്ക്. മമ്മൂട്ടിയുടെ അഭിനയം കൂടി ആയപ്പോഴേക്കും ആ ചിത്രത്തിന്റെ തിരക്കഥയ്ക്ക് ഇരട്ടിമധുരം വന്നതു പോലെയാണ്. നിഗൂഢമായ പുഞ്ചിരി ഒളിപ്പിച്ച ലുക്ക് ആന്റണിയെ അത്ര പെട്ടെന്നൊന്നും പ്രേക്ഷകർ മറന്നു പോകില്ല. അത്രത്തോളം വ്യത്യസ്തമായ കഥാപാത്രമാണ്. തുടക്കം മുതൽ ഒടുക്കം വരെ കാത്തുസൂക്ഷിക്കുന്ന നിഗൂഢത തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ മനോഹാരിത.
Story Highlights: Dear Mammooka, You are the best actor who gave birth to this soil.