Entertainment

ചിത്രങ്ങൾ പകർത്താൻ ശ്രമിച്ച ആരാധകരെ നടുവിരൽ കാണിച്ചു ദേഷ്യപ്പെട്ടു ദീപിക പദുക്കോൺ.

ചിത്രങ്ങൾ പകർത്താൻ ശ്രമിച്ച ആരാധകരെ നടുവിരൽ കാണിച്ചു ദേഷ്യപ്പെട്ടു ദീപിക പദുക്കോൺ.

ഷാരൂഖാനെ നായകനാക്കി സംവിധാനം ചെയ്യുന്ന പത്താൻ സിനിമയാണ് ഏറ്റവും കൂടുതലായി സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം ഷാറൂഖ് ഖാൻ വീണ്ടും സിനിമയിൽ ശ്രെദ്ധേയനാകാൻ പോകുന്ന സിനിമ കൂടിയാണ് പത്താൻ. അങ്ങനെ ഒരു പ്രത്യേകതയും ചിത്രത്തിനുണ്ട്. സിനിമയുടെ പരാജയം ശേഷം സിനിമയിൽ നിന്നും വലിയൊരു ഇടവേള എടുക്കുക ആയിരുന്നു ഷാരൂഖാൻ

. വലിയ ഇടവേളയ്ക്ക് ശേഷമാണ് വിമർശനങ്ങളെയും വിവാദങ്ങളെയും മറികടന്നുകൊണ്ട് അദ്ദേഹം സിനിമയിൽ സജീവമാകുന്നത്. ആ പ്രത്യേകത തന്നെയാണ് പത്താൻ എന്ന ചിത്രം ചർച്ച ആകാനുള്ള കാരണവും. ജോൺ എബ്രഹാമും ദീപിക പദുക്കോണും ആണ് ചിത്രത്തിൽ ഷാരൂഖിനൊപ്പം തന്നെ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. ഹൃതിക്റോഷൻ വാറിന് ശേഷം സിദ്ധാർഥ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്.

യാഷ് രാജ് ഫിലിംസ് ആണ് നിർമ്മാണം. ചിത്രം അടുത്ത വർഷം ജനുവരി 25 ന് ആയിരിക്കും റിലീസെന്ന് അറിയുന്നു. ചിത്രത്തിലെ ചില രംഗങ്ങൾ സ്പെയിനിൽ ചിത്രീകരിച്ചു കൊണ്ടിരിക്കുകയാണ്. താരങ്ങൾ സ്പെയിനിൽ തിരക്കിൽ ആണ്. ലൊക്കേഷനുകളിൽ നിന്നുള്ള നിരവധി ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായിരുന്നു.

അത്തരത്തിൽ ഒരു ചിത്രമാണ് വലിയ രീതിയിൽ വൈറലായി മാറിയിരിക്കുന്നത്. പുറത്ത് വന്ന ഒരു ചിത്രത്തിൽ ക്ഷുഭിതയായി ദീപിക ബാൽക്കണിയിൽ നിന്ന് പാപ്പരാസികൾക്ക് നടുവിരൽ കാണിക്കുന്നതാണ് കാണാൻ കഴിയുന്നത്. ചിത്രങ്ങൾ പകർത്താൻ ശ്രമിച്ച ക്യാമറമാനേ നടുവിരൽ കാണിച്ചശേഷം താരം പോയി. നീളമുള്ള കറുത്ത വിന്റർ ജാക്കറ്റ് ധരിച്ച് ഷാരുഖിന്റെ അടുത്തുനിൽക്കുന്ന ദീപികയാണ് ചിത്രങ്ങളിൽ പ്രചരിക്കുന്നത്. ദീപിക ആരാധകരോട് ഇങ്ങനെ മോശമായ രീതിയിൽ പെരുമാറിയതിന് താരത്തെ വിമർശിച്ചു കൊണ്ട് സോഷ്യൽ മീഡിയ.

Most Popular

To Top