Entertainment

വേർപിരിഞ്ഞപ്പോൾ ആണ് പരസ്പരം ഉള്ള സ്നേഹം മനസിലാക്കിയത്, വേർപിരിയാൻ ഉള്ള തീരുമാനത്തിൽ നിന്ന് പിന്മാറി ധനുഷും ഐശ്വര്യയും |Dhanush and Aishwarya withdraw from the decision to separate

വേർപിരിഞ്ഞപ്പോൾ ആണ് പരസ്പരം ഉള്ള സ്നേഹം മനസിലാക്കിയത്, വേർപിരിയാൻ ഉള്ള തീരുമാനത്തിൽ നിന്ന് പിന്മാറി ധനുഷും ഐശ്വര്യയും |Dhanush and Aishwarya withdraw from the decision to separate

തമിഴ് സിനിമാ ലോകത്ത് വളരെയധികം ശ്രദ്ധേയമായ ഒരു വിവാഹമോചന വാർത്തയായിരുന്നു ധനുഷിന്റെയും ഐശ്വര്യ രജനീകാന്തിന്റെയും വിവാഹബന്ധം വേർപെടുത്തിയത്. ഇത് ആരാധകരെയും വേദനയിൽ ആഴ്ത്തിയിരുന്നു. 18 വർഷത്തോളം നീണ്ടു നിന്ന ദാമ്പത്യ ജീവിതം ആണ് ഇവർ അവസാനിപ്പിക്കുവാൻ തീരുമാനിച്ചിരുന്നത്. മക്കൾക്കുവേണ്ടി ഒരുമിച്ചു ചേരുമെന്ന് ഇവർ പറയുകയും ചെയ്തിരുന്നു. വിവാഹജീവിതം അവസാനിപ്പിച്ചുവെങ്കിലും ഇരുവരും ശത്രുക്കളെപ്പോലെ പെരുമാറിയിരുന്നില്ല.

പരസ്പരം ചെളിവാരി എറിയുകയും മോശം പ്രസ്താവനകളുമായി സോഷ്യൽ മാധ്യമങ്ങളിൽ എത്തുകയും ഒന്നും തന്നെ ഇവർ ചെയ്തിരുന്നില്ല. ഇപ്പോൾ ഏറ്റവും പുതുതായി ചില റിപ്പോർട്ടുകൾ പ്രകാരം അറിയാൻ സാധിക്കുന്നത് ഡിവോഴ്സ് എന്ന തീരുമാനത്തിൽ നിന്നും ഇവർ മാറി ഒരുമിച്ചു ജീവിക്കുവാൻ ഉള്ളത് തീരുമാനത്തിലേക്ക് എത്തിയെന്നാണ്. 18 വർഷങ്ങളോളം നീണ്ടു നിന്ന ദാമ്പത്യ ജീവിതം അവസാനിപ്പിക്കാൻ ഇവർ തീരുമാനിച്ചിരുന്നു എന്നും മകളുടെ കാര്യത്തിൽ വീഴ്ച വരുത്താനുള്ള താല്പര്യം രണ്ടുപേർക്കും ഇല്ല എന്നുമാണ് അറിയുന്നത്. അതിനാൽ സോഷ്യൽ മീഡിയയിൽ പേരുകൾ മാറ്റുകയും ഒരുമിച്ചുള്ള ചിത്രങ്ങൾ ഡിലീറ്റ് ചെയ്യുകയും ഒക്കെ ഇവർ ചെയ്തിരുന്നു.

എന്നാൽ മക്കൾക്ക് വേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നും താരങ്ങൾ തന്നെ പറഞ്ഞിരുന്നു. മകളുടെ സ്കൂളിൽ പരിപാടികൾക്ക് എത്തിയപ്പോഴുള്ള അവരുടെ ചിത്രങ്ങളും വൈറലായി മാറിയിരുന്നു. അതിനു മുൻപ് തന്നെ ധനുഷ് ഐശ്വര്യയെയും മകളെയും കൂട്ടി അവധി ആഘോഷിക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിലും പ്രചരിച്ചിരുന്നു. ഇവർ നല്ല സുഹൃത്തുക്കൾ കൂടിയാണ്. ഇപ്പോൾ ഇരുവരും ഈ തീരുമാനത്തിൽ നിന്നും വ്യതിചലിച്ചിരിക്കുകയാണ് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. രണ്ടുപേരും തമ്മിൽ ചെറിയൊരു പിണക്കം മാത്രമായിരുന്നു ഉണ്ടായിരുന്നത് എന്നും ആ വഴക്കിന് പുറത്തെടുത്ത് തീരുമാനമാണ് ഇതൊന്നും ഒക്കെയാണ് പറയുന്നത്.

വിവാഹ മോചനത്തിനായി സമർപ്പിച്ച ഹർജി പിൻവലിക്കാനും മുന്നോട്ട് ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു എന്നുമാണ് ഇപ്പോൾ അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. ഔദ്യോഗികമായി ഈ കാര്യത്തിൽ യാതൊരു സ്തീകരണങ്ങളും വന്നിട്ടില്ല.
Story Highlights: Dhanush and Aishwarya withdraw from the decision to separate

വേർപിരിഞ്ഞപ്പോൾ ആണ് പരസ്പരം ഉള്ള സ്നേഹം മനസിലാക്കിയത്, വേർപിരിയാൻ ഉള്ള തീരുമാനത്തിൽ നിന്ന് പിന്മാറി ധനുഷും ഐശ്വര്യയും |Dhanush and Aishwarya withdraw from the decision to separate

Most Popular

To Top