പണം വാങ്ങി കള്ളസാക്ഷ്യം പറയേണ്ട ആവശ്യമില്ല എനിക്ക്. ആളുകൾ അങ്ങനെ പറഞ്ഞതുകൊണ്ട് എനിക്കുണ്ടായ ഗുണം ഇതായിരുന്നു,- ധന്യ മേരി വർഗ്ഗീസ് |Dhanya Mery Varghese Krupasanam issue reaction

പണം വാങ്ങി കള്ളസാക്ഷ്യം പറയേണ്ട ആവശ്യമില്ല എനിക്ക്. ആളുകൾ അങ്ങനെ പറഞ്ഞതുകൊണ്ട് എനിക്കുണ്ടായ ഗുണം ഇതായിരുന്നു,- ധന്യ മേരി വർഗ്ഗീസ് |Dhanya Mery Varghese Krupasanam issue reaction

കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായ ഒരു വാർത്തയായിരുന്നു നടി ധന്യ മേരി വർഗീസ് പണം വാങ്ങിയാണ് കൃപാസനത്തിൽ സാക്ഷ്യം പറഞ്ഞത് എന്നത്. ഇതിനെതിരെ ധന്യയും ഭർത്താവും ഒക്കെ തന്നെ രംഗത്ത് വരികയും ചെയ്തിരുന്നു. ഇപ്പോൾ ഇതാ ഇക്കാര്യത്തെക്കുറിച്ച് ധന്യ പറയുന്ന ഒരു അഭിമുഖമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പണം വാങ്ങി തനിക്ക് കള്ളസാക്ഷി പറയേണ്ട ആവശ്യമില്ല എന്നാണ് ധന്യ പറയുന്നത്. ജീവിതത്തിൽ താൻ അത്രത്തോളം വേദനിച്ചിരുന്ന ഒരു സമയത്തായിരുന്നു അത്തരത്തിലുള്ള ഒരു സാക്ഷ്യം പറയുവാനായി താനെത്തിയിരുന്നത് എന്നും ധന്യ പറയുന്നുണ്ട്. ജീവിതം അത്രത്തോളം മുൻപോട്ട് പോകാൻ പറ്റാത്ത അവസ്ഥയിൽ നിൽക്കുകയായിരുന്നു ആ സമയത്ത്.

നമ്മൾ ഈശ്വരനിൽ ആണല്ലോ കൂടുതൽ വിശ്വസിക്കുക. ക്യാൻസർ എന്ന രോഗത്തെപ്പറ്റി ഒക്കെ അറിയാമെങ്കിലും അത് എന്താണ് എന്ന് നമ്മൾ മനസ്സിലാക്കുന്നത് നമ്മുടെ കുടുംബത്തിലുള്ള ഒരാൾക്ക് വരുമ്പോഴാണ്. അമ്മയ്ക്ക് അങ്ങനെയൊരു അസുഖം വന്ന സമയത്ത് താൻ വളരെയധികം വേദനിച്ചിരുന്നു. ആ സമയത്ത് പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും അതുകൊണ്ടാണ് തനിക്ക് അങ്ങനെയൊരു സാക്ഷ്യം പറയേണ്ടി വന്നത് എന്നുമാണ് ധന്യ മേരി വർഗീസ് പറയുന്നത്. ഒരുപക്ഷേ തനിക്ക് കള്ളം പറയാൻ അറിയാത്തതുകൊണ്ട് അഭിനയിച്ച് ഫലിപ്പിക്കാൻ അറിയാത്തതുകൊണ്ട് ആയിരിക്കും അങ്ങനെ ആയത്.. ഡേറ്റ് ഒക്കെ തെറ്റിയപ്പോൾ അതിന് ട്രോളുകൾ വരും എന്നത് ഉറപ്പായിരുന്നു.

എന്നാൽ കള്ള സാക്ഷ്യം പറഞ്ഞത് ആണെന്നും പണം വാങ്ങിയിട്ടാണ് സാക്ഷ്യം പറഞ്ഞത് എന്നുമുള്ള രീതിയിൽ ആളുകൾ പറയും എന്ന് പ്രതീക്ഷിച്ചില്ല. അതെനിക്ക് വളരെയധികം ഫീൽ ആയിപോയി. എന്നാൽ അത് കാരണം ഗുണമുണ്ടായത് ഞങ്ങളുടെ യൂട്യൂബ് ചാനൽ ആണ്. ഞങ്ങളുടെ യൂട്യൂബ് ചാനൽ കുറെ റീച്ച് വന്നു. ഇപ്പോൾ ഞാൻ പ്രതീക്ഷിക്കുന്നത് യൂട്യൂബ് ചാനൽ ഒന്ന് അനങ്ങാൻ വേണ്ടി ദൈവം കാണിച്ചു തന്നതാണ് അങ്ങനെ എന്നും രസകരമായ രീതിയിൽ ധന്യ പറയുന്നുണ്ട്.
Story Highlights: Dhanya Mery Varghese Krupasanam issue reaction