ആരെയും ആകർഷിക്കാൻ വേണ്ടി ജീവിക്കരുത്, ദീപ മാത്യൂസിന്റെ പോസ്റ്റ് ശ്രദ്ധ നേടുന്നു.

ആരെയും ആകർഷിക്കാൻ വേണ്ടി ജീവിക്കരുത്, ദീപ മാത്യൂസിന്റെ പോസ്റ്റ് ശ്രദ്ധ നേടുന്നു.

കരികെന്ന വെബ്സീരീസിൽ ജനങ്ങളുടെ ഹൃദയത്തിൽ ചെറിയ രീതിയിൽ ഒന്നുമായിരുന്നില്ല ഓളം ഉണ്ടാക്കിയത്. ദീപ മാത്യു ശ്രെദ്ധ നേടുന്നത് ഈ പരിപാടിയിലൂടെ ആണ്. പിന്നീട് ചെറിയ ചെറിയ വേഷങ്ങളിൽ ഒക്കെ തിളങ്ങിനിന്നിരുന്നുവേങ്കിലും ഹോം എന്ന സിനിമയിലൂടെ തന്നെയാണ് താരത്തിന്റെ അഭിനയ ജീവിതത്തിൽ ഒരു വഴിത്തിരിവ് ഉണ്ടാകുന്നത്. ഏറ്റവുമൊടുവിൽ താരം പങ്കുവച്ച് ഫോട്ടോയും അതിനു നൽകിയ ക്യാപ്ഷനും ആണിപ്പോൾ വൈറലാകുന്നത്. അനാർക്കലി മരക്കാർ എടുത്ത ഒരു ഫോട്ടോയാണ് നടി പങ്കുവെച്ചത്. ഫോട്ടോയെക്കാൾ കൂടുതൽ അതിന്റെ ക്യാപ്ഷൻ ആളുകൾ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നത്.

“എന്ത് തന്നെയായാലും അത് അങ്ങനെതന്നെ ഇരിക്കട്ടെ, ജീവിതാവസാനം ജനങ്ങൾ നിങ്ങളെ ജഡ്ജ് ചെയ്യും. ആരെയും ആകർഷിക്കാൻ വേണ്ടി ജീവിക്കരുത്, സ്വയം മതിപ്പുളവാക്കി ജീവിക്കുക.” അതാണ് ദീപയുടെ ക്യാപ്ഷൻ. ഈ ക്യാപ്ഷൻ വളരെയധികം ശ്രദ്ധ നേടുന്നുണ്ട്. കരിക്ക് വെബ്സീരീസിലൂടെ ആയിരുന്നു ദീപ കരിയർ ആരംഭിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ സജീവമായ താരത്തിന് നിരവധി മോഡൽ ഫോട്ടോഷൂട്ടുകളുടെ ഭാഗമായി മാറുവാനും സാധിച്ചിരുന്നു.

ആഷിക് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറ്റം നടത്തുന്നത്. എങ്കിലും താരം ചിത്രത്തിൽ മികച്ചൊരു കഥാപാത്രത്തെ അവതരിപ്പിച്ചു. മോഹൻകുമാർ ഫാൻസ് എന്ന ചിത്രത്തിലേ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. താരത്തെ കൂടുതലായി ആളുകൾ അറിഞ്ഞുതുടങ്ങിയത് ഹോം എന്ന ചിത്രത്തിലൂടെയാണ്. ശ്രീനാഥ് ഭാസിയുടെ കാമുകി കഥാപാത്രമായാണ് ദീപ എത്തുന്നത്.

Leave a Comment

Your email address will not be published.

Scroll to Top