“എന്നെ സ്നേഹിക്കുന്നവർ എന്റെ കൂടെ നിൽക്കുന്നുണ്ട്. അതിന്റെ തെളിവാണ് എന്റെ തിരിച്ചുവരവ്” – ദിലീപ് |Dhileep talkes about his family

“എന്നെ സ്നേഹിക്കുന്നവർ എന്റെ കൂടെ നിൽക്കുന്നുണ്ട്. അതിന്റെ തെളിവാണ് എന്റെ തിരിച്ചുവരവ്” – ദിലീപ് |Dhileep talkes about his family

മലയാള സിനിമയിൽ വളരെയധികം വിവാദങ്ങൾക്ക് തിരി തെളിയിച്ചിട്ടുള്ള ഒരു നടനാണ് ദിലീപ്. സ്വകാര്യജീവിതത്തിൽ സംഭവിച്ച ചില പ്രശ്നങ്ങൾ ആയിരുന്നു ദിലീപിനെ ഇത്രത്തോളം ആരാധകരിൽ നിന്നും അകറ്റിനിർത്തിയത്. ജനപ്രിയ നടൻ എന്ന ടാഗിൽ നിന്നും ദിലീപ് ഒരുപാട് അകന്നു മാറിയിരുന്നു. എങ്കിലും മലയാള സിനിമ ദിലീപിനെ അത്ര പെട്ടെന്ന് മറന്നിരുന്നില്ല. ദിലീപ് വർഷങ്ങൾക്ക് ശേഷം തിരിച്ചു വന്നപ്പോഴും ഇരുകൈയും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്. കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കാവരാൻ ദിലീപിന് സാധിച്ചിരുന്നു. ഇപ്പോഴിതാ ദിലീപിന്റെ സഹോദരനായ അനൂപ് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന പുതിയ ചിത്രമായ തട്ടാശ്ശേരി കൂട്ടം എന്ന ചിത്രവും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. ദിലീപിന്റെ കുടുംബവിശേഷങ്ങൾ എന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതും. മഞ്ജു വാര്യരുമായുള്ള ബന്ധം വേർപ്പെടുത്തിയ ശേഷം 2016ലായിരുന്നു ദിലീപ് കാവ്യ മാധവനെ വിവാഹം ചെയ്തത്.

ഈ ബന്ധത്തിലാണ് മഹാലക്ഷ്മി എന്നൊരു മകൾ ഉള്ളത്. ഇപ്പോൾ ദിലീപിന്റെ ഫാൻസ് പേജ് വഴിയും സോഷ്യൽ മീഡിയ വഴിയും ഒക്കെ ദിലീപിന്റെ വിശേഷം പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്. അടുത്ത സമയത്ത് കുടുംബ ജീവിതത്തെ കുറിച്ച് ദിലീപ് പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മീനാക്ഷി, മഹാലക്ഷ്മി, കാവ്യ ഇവർ മൂന്നു പേരുമാണ് എന്റെ ഭാഗ്യം എന്ന് പറഞ്ഞാൽ സമ്മതിക്കുമോ. ഇവരാണ് എന്റെ ഹീറോസ് എന്ന് പറഞ്ഞാൽ അത് സമ്മതിക്കുമോ ഇല്ലയോന്ന് അവതാരകൻ ചോദിച്ചപ്പോൾ ദിലീപിന്റെ നർമ്മം കലർന്ന മറുപടി ഇങ്ങനെയായിരുന്നു. ഒബ്ജക്ഷൻ പറഞ്ഞാൽ എനിക്ക് വീട്ടിൽ കയറാൻ പറ്റില്ലന്ന് പറഞ്ഞാൽ മറ്റ് ഹീറോസ് പ്രശ്നമുണ്ടാകും. അതുകൊണ്ട് ചോദ്യം മാറ്റി പിടിക്കുമോ എന്നാണ് ദിലീപ് ചോദിച്ചത്.

ഒപ്പം ദിലീപ് മറ്റു ചില കാര്യങ്ങൾ കൂടി പറഞ്ഞു. എന്നെ സ്നേഹിക്കുന്നവർ എന്റെ കൂടെ നിൽക്കുന്നുണ്ട്. അതിന്റെ തെളിവാണ് എന്റെ തിരിച്ചുവരവ് സിനിമയിൽ പിടിച്ചുനിൽക്കാൻ വിനയവും ജനപിന്തുണയും ഒപ്പം ദൈവാനുഗ്രഹവും വേണമെന്ന് ഞാൻ വിശ്വസിക്കുന്നു. സിനിമയിൽ ഞാൻ നോ പറഞ്ഞു ഒരുപാട് ശത്രുക്കളെ ആക്കിയിട്ടുണ്ട്. ഓടിച്ചു കൊണ്ടുപോകാൻ ഈസി ലക്ഷ്വറി കാറിനെക്കാളും ദാമ്പത്യ ജീവിതമാണ് നല്ലത് എന്നും ദിലീപ് പറയുന്നു.Story Highlights: Dhileep talkes about his family