
ഈ വെട്ടുക്കിളികളെ പോലെ വരുന്ന അന്തമായ ഫാൻസിന്റെ വകതിരിവില്ലായ്മയാണ് റോബിനെ പോലുള്ള ഫേക്ക് ആളുകൾ മുതലെടുക്കുന്നതും.|dhilsha and Robin |

ബിഗ് ബോസ് സീസൺ ഫോർ അവസാനമായെങ്കിലും വിശേഷങ്ങൾ തീർന്നിട്ടില്ല എന്നതാണ് സത്യം. ഇപ്പോഴിതാ ഏറ്റവും കൂടുതൽ ചർച്ചയായി മാറിയത് ദിൽഷയുടെയും റോബിൻ രാധാകൃഷ്ണന്റെയും സൗഹൃദത്തെ കുറിച്ചും പിന്നീട് പ്രണയ വിവാദത്തെക്കുറിച്ചും ഒക്കെയായിരുന്നു. റോബിൻ രാധാകൃഷ്ണനുമായി ഇനി യാതൊരുവിധത്തിലുള്ള സൗഹൃദത്തിനും താൻ ഇല്ല എന്ന് പറഞ്ഞതിന് ദിൽഷ നേരിടേണ്ടിവന്നത് വലിയ സൈബർ ആക്രമണങ്ങൾ ആയിരുന്നു. ഇപ്പോൾ ദിൽഷയെ സപ്പോർട്ട് ചെയ്യുന്ന രീതിയിൽ ഒരു ഗ്രൂപ്പിൽ എത്തിയ കുറുപ്പാണ് വൈറൽ ആയിരിക്കുന്നത്. ഒരു പെൺകുട്ടിക്ക് സ്വന്തമായി അവളുടെ ജീവിതത്തിൽ തീരുമാനം എടുക്കാൻ സാധിക്കില്ല എന്ന രീതിയിലാണ് ഈ ഗ്രൂപ്പിൽ ഒരാൾ ചോദ്യം ചോദിക്കുന്നത്.

ഇപ്പോഴും വ്യക്തിസ്വാതന്ത്ര്യമെന്താണെന്നുള്ളത് മലയാളികൾ മനസിലാക്കേണ്ടിയിരിക്കുന്നു. ഒരു പെൺകുട്ടി അവളുടെ ജീവിതത്തിൽ ആരെയാണ് പങ്കാളിയായി തിരഞ്ഞെടുക്കണമെന്നത് അവളുടെ മാത്രം തീരുമാനമാണ്.ഒരു പ്രണയത്തിന്റെയും വ്യക്തിബന്ധങ്ങളുടെയും പേരിൽ തനിക്ക് വോട്ട് വേണ്ടായെന്നു ദിൽഷ ബിഗ്ഗ് ബോസ്സ് ഹൌസിനു ഉള്ളിൽ വെച്ചു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുപോലും മാനിക്കാതെ വെളിയിൽ “ഡോക്ടറിന്റെ പെണ്ണിന് “ വോട്ട് ചെയ്യൂ എന്നു പറഞ്ഞു പ്രചരിപ്പിച്ചത് ആരാണ്?ഇപ്പോൾ തന്റെ ഭാഗം വ്യക്തമാക്കിയപ്പോൾ ദിൽഷയെ സൈബർ ബുള്ളിയിങ് ചെയ്യുന്നതും… തേപ്പുകാരിയെന്നു വരെ മുദ്ര കുത്തുന്നതും അതേ ടോക്സിക് ഫാൻസ് ആണ്.

ഈ വെട്ടുക്കിളികളെ പോലെ വരുന്ന അന്തമായ ഫാൻസിന്റെ വകതിരിവില്ലായ്മയാണ് റോബിനെ പോലുള്ള ഫേക്ക് ആളുകൾ മുതലെടുക്കുന്നതും.കൂടെയുള്ള മറ്റു മത്സരാർഥികളും ഈ ടോക്സിസിറ്റിക്ക് ഇരകൾ ആവുകയാണ്.മറ്റുള്ളവർ എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ റോബിന്റെ പേര് വിളിച്ചു കൂവുന്നതും…

റിയാസ് നേരിട്ട ഡീഗ്രേഡിങ്ങും വ്യക്തിഹത്യയും…വോട്ട് പകുത്തു നൽകി അർഹതയുള്ള മത്സരാർത്ഥികളെ പുറത്താക്കിയതും…ദിൽഷ ഇപ്പോൾ നേരിടുന്ന സൈബർ ബുള്ളിയിങ്ങുമെല്ലാം…മലയാളികൾക്ക് തന്നെ അപമാനമായി അപഹാസ്യരായി മാറി കൊണ്ടിരിക്കുന്ന റോബിൻ ആർമിയെന്നു സ്വയം വിശേഷിപ്പിക്കുന്ന വിഡ്ഢികൂട്ടത്തിന്റെ ബുദ്ധിശൂന്യതയുടെ തെളിവുകളാണ്.

മറ്റുള്ളവരുടെ ജീവിതത്തെയും തീരുമാനങ്ങളെയും മാനിക്കാനുള്ള മാന്യത എല്ലാവരും കാണിക്കുക. മുൻവിധികളോടെ ആളുകളെകാണാതെ ഇരിക്കുക.
അന്തമായ ആരാധനയിൽ വീണുപോവാതെ ഇനിയെങ്കിലും അർഹതയുള്ളവരെ അംഗീകരിക്കുക.ദിൽഷക്ക് എല്ലാവിധ സപ്പോർട്ടും…

ഈ കുറിപ്പിൽ പറയേണ്ട കാര്യം ചർച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്. ഒരാളുടെ വ്യക്തിജീവിതത്തിലേക്ക് കയറി എത്ര ഫാൻസ് ആണെന്ന് പറഞ്ഞാലും കൂടുതൽ അഭിപ്രായം പറയുന്നത് ശരിയായ കാര്യമല്ല. ഒരാൾക്ക് തന്റെ ജീവിതം എങ്ങനെ വേണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്.
Story Highlights:dhilsha and Robin
