എനിക്ക് ഒരു ദിവസം ഡോക്ടറുടെ ഒപ്പം ജയിലിൽ പോകണം എന്ന് ദിൽഷ.

ഓരോ ബിഗ് ബോസ് സീസണിലും ആരാധകർക്ക് എപ്പോഴും ആകാംക്ഷ ഉണർത്തുന്ന ഒരു കാര്യമാണ് ആ സീസണിൽ ഒരു പ്രണയജോഡികൾ ഉണ്ടായിരുന്നത്. നാല് സീസണിൽ അത്തരത്തിൽ പ്രേക്ഷകർക്ക് പ്രതീക്ഷ തന്നു കൊണ്ട് ജോഡികൾ എത്തിയെങ്കിലും പേളി-ശ്രീനിഷ് പ്രണയമാണ് ആ സാക്ഷാത്കാരത്തിലേക്ക് എത്തിയത്. നാടകീയമായ പലതരത്തിലുള്ള രംഗങ്ങൾക്കും ബിഗ് ബോസ് വീട് സാക്ഷ്യം വഹിക്കാറുണ്ട്. ഓരോ ദിവസം ചെല്ലുംതോറും എന്താണ് സംഭവം എന്ന് ആർക്കും പറയാൻ പോലും സാധിക്കാത്ത ഒരു അവസ്ഥയാണ്.

ഇപ്പോൾ റോബിന്റെയും ദിൽഷയുടെയും ഒക്കെ പ്രണയം എന്ന് പറയുന്നത്. ആ ബന്ധത്തെ പ്രണയം എന്ന് വിളിക്കാൻ സാധിക്കില്ല. മികച്ച ഒരു സൗഹൃദം എന്ന് തന്നെ പറയണം. കാരണം റോബിൻ പ്രണയം തുറന്നു പറഞ്ഞിട്ടുണ്ടെങ്കിലും ദിൽഷ ഇതുവരെ സമ്മതിച്ചു കൊടുത്തിട്ടില്ല. ബ്ലെസ്ല്ലിക്കും റോബിനും ദിൽഷയോട് പ്രണയം ആണ്. ദിൽഷയ്ക്ക് ഏറ്റവും കൂടുതൽ സൗഹൃദം റോബ്ബിനോട് ആണെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. അത് പ്രണയമാണെന്ന് തുറന്നു പറഞ്ഞിട്ടും ഇല്ല. അതുകൊണ്ടുതന്നെ ആരാധകർ ഇരുവരുടെയും ഫ്രണ്ട്ഷിപ്പിനെ കുറിച്ചാണ് സംസാരിക്കുന്നത്. എങ്കിലും ദിൽഷയുടെ ചില ചിത്രങ്ങളിലൂടെ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് തന്നെയാണ് ആളുകൾക്ക് തോന്നാറുള്ളത്.

കഴിഞ്ഞ റോബിൻ ദിവസം ജയിലിൽ പോയ സമയത്ത് ദിൽഷ പറഞ്ഞ ചില വാചകങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. റോബിൻ ജയിലിൽ പോകാൻ തുടങ്ങിയപ്പോൾ ആയിരുന്നു ദിൽഷ സംസാരിച്ചത്. ജയിലിൽ പോകുന്നതിന് മുൻപായി റോബിൻ വസ്ത്രം മാറിയശേഷം ദിൽഷയ്ക്കും ധന്യക്കും അരികിലേക്ക് എത്തിയത്. ജയിലിൽ പോയി കണ്ടെന്റ് വാരിക്കോരി കൊടുക്കുകയെന്ന് റോബിൻ പറയുന്നുണ്ട്. നമ്മളും പോയിട്ട് ഉള്ളതല്ലേ ജയിലിൽ എന്ന് ധന്യ ചോദിക്കുന്നുണ്ട്. നമ്മളും പോയിട്ടുണ്ട് പക്ഷെ എനിക്ക് ഒരു ദിവസം ഡോക്ടറുടെ ഒപ്പം ജയിലിൽ പോണം എന്ന് പറയുന്നുണ്ടായിരുന്നു. റോബിൻ ക്യാപ്റ്റൻസി ടാസ്കിനെ കുറിച്ചായിരുന്നു റോബിന് സംസാരിക്കാൻ ഉണ്ടായിരുന്നത്.

ക്യാപ്റ്റൻസി നിങ്ങൾക്ക് കാണാൻ പറ്റുമായിരിക്കും എന്ന് ആണ് റോബിൻ പറഞ്ഞിരുന്നത്. എന്നാൽ ഈ വാചകങ്ങൾ ആളുകൾ ശ്രദ്ധിച്ചു ഇരിക്കുകയാണ്. റോബിനോട് തിരിച്ച് പ്രണയമില്ലെന്ന് പറയുകയും ചെയ്യുന്നു പിന്നെ എന്തിനാണ് ഇത്തരം രീതിയിൽ ദിൽഷ സംസാരിക്കുന്നത് എന്നാണ് ആളുകൾ ചോദിക്കുന്നത്.
