മകനെയും ഒക്കത്തിരുത്തി പമ്പയിൽ പവിത്രമായ ഒരു ചടങ്ങിനിടയിൽ ശരണം വിളിക്കുന്നത് കളക്ടർ അല്ല വിശ്വാസിയായ ഒരു സാധാരണ സ്ത്രീയാണ് അങ്ങനെ കരുതിയാൽ തീരാവുന്ന പ്രശ്നങ്ങൾ ഉള്ളൂ|Dhivya S Ayyar shabarimala issues

മകനെയും ഒക്കത്തിരുത്തി പമ്പയിൽ പവിത്രമായ ഒരു ചടങ്ങിനിടയിൽ ശരണം വിളിക്കുന്നത് കളക്ടർ അല്ല വിശ്വാസിയായ ഒരു സാധാരണ സ്ത്രീയാണ് അങ്ങനെ കരുതിയാൽ തീരാവുന്ന പ്രശ്നങ്ങൾ ഉള്ളൂ|Dhivya S Ayyar shabarimala issues

കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ മുഴുവൻ വൈറലായ ഒരു വീഡിയോ ആയിരുന്നു പത്തനംതിട്ട ജില്ലാ കളക്ടർ ആയ ഡോക്ടർ ദിവ്യ എസ് ശരണം വിളിച്ചുകൊണ്ടുള്ള ഒരു വീഡിയോ കുറെ നാളുകളായി സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള വിമർശനങ്ങൾ നേരിട്ടു കൊണ്ടിരിക്കുന്ന ഒരു വ്യക്തി കൂടിയാണ് ദിവ്യ എസ് അയ്യർ. ചെറിയ കുട്ടിയെ പൊതുവേദിയിൽ കൊണ്ടുവന്ന് പങ്കെടുപ്പിച്ചു എന്നതിന്റെ പേരിലായിരുന്നു സൈബർ ആക്രമണം ദിവ്യയ്ക്ക് നേരിടേണ്ടതായി വന്നത്. ഇപ്പോൾ പുതിയ മറ്റൊരു ആക്രമണമാണ് ദിവ്യക്കെതിരെ വന്നു കൊണ്ടിരിക്കുന്നത്. ശബരിമലയിലേക്കുള്ള തങ്കയങ്കി ദർശനത്തിൽ പങ്കെടുക്കുകയായിരുന്നു ദിവ്യ. ഇതിനിടയിലാണ് ഇവർ ശരണം വിളിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. ഇതിന് പിന്നാലെയാണ് ഒരു വിഭാഗം ആളുകൾ ഇവർക്ക് വിമർശനവുമായി എത്തിയിരിക്കുന്നത്. ഒരു സർക്കാർ ഉദ്യോഗസ്ഥ എന്ന നിലയിൽ ഇവരുടെ പെരുമാറ്റചാട്ടങ്ങൾക്ക് വിരുദ്ധമാണ് എന്നായിരുന്നു വിമർശകർ പറഞ്ഞത്.

Dr. Divya S. Iyer, in Pathanamthitta district magistrate office.

അതേസമയം ഇപ്പോൾ ഈ വിഷയത്തിൽ ആന്റോ ജോസഫ് പ്രതികരിക്കുകയും ചെയ്തു. ഫേസ്ബുക്ക് വഴിയാണ് അദ്ദേഹം പ്രതികരിച്ചത്. കളങ്കമില്ലാത്ത ഭക്തി മാത്രമാണ് അതിനുള്ളത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ശ്രീമതി ദിവ്യ എസ് അയ്യരുടെ ഔദ്യോഗിക പദവി കളക്ടറുടെതാണ്. പക്ഷേ കളക്ടർക്ക് വ്യക്തിപരമായ വിശ്വാസങ്ങൾ പാടില്ല എന്ന് ഒരു നിയമസംഹിതയിലും ഔദ്യോഗിക ചട്ടത്തിലും പറഞ്ഞിട്ടുമില്ല. വിശ്വാസിയായ ഒരു ബ്യൂറോക്രാറ്റിക്ക് അമ്പലത്തിൽ എത്തി തൊഴുമ്പോൾ പള്ളിയിലെത്തുമ്പോൾ മുട്ടുകുത്തി പ്രാർത്ഥിച്ചേക്കാം, മോസ്കിലേക്ക് എത്തുമ്പോൾ നിസ്കരിക്കുകയും ചെയ്യാം അതൊന്നും പാടില്ല എന്ന് ഒരു ഭരണകൂടവും പറയുന്നില്ല. തങ്ക അങ്കി ഘോഷയാത്ര പോലൊരു ചടങ്ങിൽ പങ്കെടുക്കുമ്പോൾ വിശ്വാസി ആയതുകൊണ്ട് ശ്രീമതി ദിവ്യ ശരണം വിളിച്ചത്. ശരണം വിളിയാണ് ശബരിമലയിലെ ആചാരങ്ങളുടെ അടിസ്ഥാനം. അവിടേക്കുള്ള യാത്രയിൽ നാനാജാതി മതസ്ഥർ വിളിക്കുന്നതും സ്വാമിയേ ശരണമയ്യപ്പാ എന്ന് തന്നെയാണ്. മകനെയും ഒക്കത്തിരുത്തി പമ്പയിൽ പവിത്രമായ ഒരു ചടങ്ങിനിടയിൽ ശരണം വിളിക്കുന്നത് കളക്ടർ അല്ല വിശ്വാസിയായ ഒരു സാധാരണ സ്ത്രീയാണ് അങ്ങനെ കരുതിയാൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളൂ എല്ലാ വിവാദങ്ങളും.

അവരുടെ ഭർത്താവിന്റെ പേര് ശബരിനാഥന്നാണ് എന്നാണെന്നു കൂടി ചിന്തിക്കുമ്പോൾ ഒരുപക്ഷേ ആ വിശ്വാസത്തിന്റെ തീവ്രത കൂടുതൽ തീവ്രമായി മനസ്സിലാക്കാൻ ആകും. മാത്രമല്ല ശരണം വിളി ക്ഷേത്രസന്നിധിയിലേക്ക് ഉള്ള അവരുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്ന കാര്യമാണ്.
Story Highlights: Dhivya S Ayyar shabarimala issues