Entertainment

അമേരിക്കയിൽ നിന്ന് കേരളത്തിന്റെ സൗന്ദര്യം എടുത്തു കാട്ടി ദിവ്യ ഉണ്ണി.

അമേരിക്കയിൽ നിന്ന് കേരളത്തിന്റെ സൗന്ദര്യം എടുത്തു കാട്ടി ദിവ്യ ഉണ്ണി.

മലയാളസിനിമയിൽ ഒരുകാലത്ത് സജീവസാന്നിധ്യമായിരുന്ന നടിയാണ് ദിവ്യ ഉണ്ണി. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി താരം മാറുകയും ചെയ്തിരുന്നു. അഭിനയിക്കുന്നതിന് ഇടയിലെ കുടുംബിനിയായി അമേരിക്കയിലേക്ക് പോയപ്പോഴും ദിവ്യയ്ക്ക് ആരാധകർ ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാം. എന്റെ മാമാട്ടികുട്ടിമ്മ എന്ന ചിത്രത്തിൽ ഭരത് ഗോപിയുടെ മകൾ ആയിട്ടായിരുന്നു ദിവ്യ ഉണ്ണി അരങ്ങേറ്റം കുറിച്ചത്.

പിന്നീട് രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ നീയെത്ര ധന്യ, കമൽ സംവിധാനം ചെയ്ത പൂക്കാലംവരവായി ശ്രീക്കുട്ടൻ സംവിധാനം ചെയ്ത ഹാബി തുടങ്ങിയ ചിത്രങ്ങളിലെല്ലാം ബാലതാരമായി തന്റെ മികവ് പ്രകടിപ്പിച്ചു. കല്യാണസൗഗന്ധികം എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം. പിന്നീട് മലയാളത്തിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങിയ താരനിരയ്ക്കൊപ്പം ദിവ്യാ ഉണ്ണി ശ്രദ്ധേയമായ താരമായി. തൊണ്ണൂറുകളോടെ പകുതിയിലും 2000 തുടക്ക കാലങ്ങളിലും ഒക്കെ മുൻനിര നായികമാരിൽ ഒരാളായിരുന്നു ദിവ്യ ഉണ്ണി. വിവാഹത്തോടെയാണ് അഭിനയം അവസാനിപ്പിക്കുന്നത്.

ഇപ്പോൾ വിദേശത്ത് നൃത്ത വിദ്യാലയവും അതിന്റെ തിരക്കുകളുമായി പോവുകയാണ് താരം. സിനിമയിൽ നിന്ന് വിട്ടുനിന്നുവേങ്കിലും നൃത്തത്തിൽ സജീവസാന്നിധ്യമാണ് താരം. അടുത്തകാലത്തായിരുന്നു താരം രണ്ടാമത് വിവാഹിതയായത്. അമേരിക്കൻ മലയാളി തന്നെയാണ് ഭർത്താവ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം സാമൂഹിക മാധ്യമങ്ങൾ വഴി ആരാധകരുമായി പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച് പുതിയ ചിത്രമാണ് ശ്രേദ്ധ നേടുന്നത്.

ഭർത്താവായ അരുൺ കുമാറിന്റെയും മക്കൾക്കും ഒപ്പം ഉള്ള അമേരിക്കയിൽ നിന്നുള്ള കുടുംബചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. ചെറിയ നിമിഷങ്ങൾ വലിയ ഓർമ്മകൾ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ ഇവർ അണിഞ്ഞിരിക്കുന്നത് കേരള തനിമയാർന്ന വസ്ത്രങ്ങളാണ് അതാണ് കൂടുതലായും ശ്രദ്ധനേടുന്നത്. കേരള വേഷത്തിൽ അതിസുന്ദരിയാണ് താരങ്ങൾ എത്തിയിരിക്കുന്നത്. ഈ ചിത്രം വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്യുന്നു.

Most Popular

To Top