ഫ്രണ്ട്സിലെ കിസ്സിങ് സീൻ സ്ക്രിപ്റ്റിൽ ഉള്ള രീതിക്കാണ് എടുത്തത്. രണ്ടര മണിക്കൂറോളം എടുത്താണ് ആകാശഗംഗയിലെ യക്ഷിക്കായി മേക്കപ്പ് ചെയ്തിരുന്നത്. – ദിവ്യ ഉണ്ണി |Dhivya Unni talkes about her film എക്സ്പീരിയൻസ്

ഫ്രണ്ട്സിലെ കിസ്സിങ് സീൻ സ്ക്രിപ്റ്റിൽ ഉള്ള രീതിക്കാണ് എടുത്തത്. രണ്ടര മണിക്കൂറോളം എടുത്താണ് ആകാശഗംഗയിലെ യക്ഷിക്കായി മേക്കപ്പ് ചെയ്തിരുന്നത്. – ദിവ്യ ഉണ്ണി |Dhivya Unni talkes about her film എക്സ്പീരിയൻസ്

മലയാളി പ്രേക്ഷകർക്കിടയിൽ നിരവധി ആരാധകരുള്ളൊരു നടിയാണ് ദിവ്യ ഉണ്ണി. ഒരു അഭിനയത്രി എന്നതിലുപരി മികച്ച ഒരു താരം കൂടിയാണ് താരം എന്നതാണ് സത്യം. സോഷ്യൽ മീഡിയയിൽ എല്ലാം സജീവമായ താരം ഇപ്പോഴും നൃത്തത്തിലും സജീവമായി നിലനിൽക്കുകയാണ്. 40 വയസ്സ് കഴിഞ്ഞു എങ്കിലും ഇപ്പോഴും പ്രായത്തെ തോൽപ്പിക്കുന്ന സൗന്ദര്യമാണ് താരത്തിന്റെ പ്രത്യേകത എന്നത്. കല്യാണസൗഗന്ധികം എന്ന ചിത്രത്തിലൂടെ ദിവ്യ ഉണ്ണി സിനിമ മേഖലയിലേക്ക് കടന്നു വരുന്നത്. 14 വയസ്സ് മാത്രമായിരുന്നു അന്ന് ദിവ്യയുടെ പ്രായം. പിന്നീട് കാരുണ്യം, കഥാനായകൻ, ചുരം, വർണ്ണപകിട്ട്, പ്രണയവർണ്ണങ്ങൾ, ഒരു മറവത്തൂർ കനവ്, സൂര്യപുത്രൻ, ആയിരംമേനി, ഉസ്താദ്, ആകാശഗംഗ എന്നിങ്ങനെ നിരവധി സിനിമകളുടെ ഭാഗമായി മാറി. വിവാഹശേഷം സിനിമയിൽ നിന്നും ഒരു ഇടവേള എടുത്ത താരം പിന്നീട് വിവാഹമോചന ശേഷം തിരികെ മടങ്ങി വരികയും ചെയ്തിരുന്നു.

ഇപ്പോൾ തന്റെ പഴയ സിനിമ ഓർമ്മകളെ കുറിച്ചാണ് താരം പറയുന്നത്. കോളേജിൽ പഠിക്കുന്ന സമയത്ത് തന്നെയായിരുന്നു താരം സിനിമയിലും അഭിനയിച്ചത്. തങ്ങളുടെ ബാച്ച് ആണ് അവസാനം പ്രീഡിഗ്രി പഠിച്ചത്. ക്ലാസിൽ നിന്നും സിനിമ കാണാൻ ഒക്കെ പോയിട്ടുണ്ട്. കോളേജ് ലൈഫ് തനിക്ക് വലിയ ഇഷ്ടമായിരുന്നു. പഠിത്തതിനൊപ്പം സിനിമ കൊണ്ടുപോകാൻ കഴിയുമെങ്കിൽ മാത്രം അഭിനയിച്ചാൽ മതിയെന്നായിരുന്നു വീട്ടിലും പറഞ്ഞത്. ഹൈദരാബാദിൽ ഒക്കെ ഷൂട്ടിന് പോകുന്ന സമയത്ത് ഉൾപ്രദേശങ്ങളിൽ ചുറ്റി നടന്ന് ടൗണിൽ വന്ന് ഫാക്സ് സെന്റർ കണ്ടുപിടിച്ച അസൈൻമെന്റ്സ് ഒക്കെ അയച്ച സമയം ഉണ്ടായിരുന്നു. പണ്ട് നെയിൽ പോളിഷ് ആയിരുന്നു ക്രേസ്. അന്ന് ഒരു വലിയ കളക്ഷൻ തന്നെ ഉണ്ടായിരുന്നു. ഒരു കൗണ്ടർ കിങ്ങാണ് മുകേഷേട്ടൻ. ഫ്രണ്ട്സിലെ കിസ്സിങ് സീൻ സ്ക്രിപ്റ്റിൽ ഉള്ള രീതിക്ക് എടുത്തു പോയി എന്നത് അല്ലാതെ വേറൊന്നും ഉണ്ടായിട്ടില്ല.

ലാലേട്ടനൊപ്പം അഭിനയിച്ചാൽ വർക്ക് ഷോപ്പിൽ പങ്കെടുത്ത പോലെയാണ്. കോൺടാക്ട് ലെൻസ് ആദ്യമായി ഉപയോഗിക്കുന്നത് ആകാശഗംഗയുടെ സെറ്റിൽ ആണ്. ആ സമയത്ത് കോൺടാക്ട് ലെൻസ് വയ്ക്കാൻ പോലും അറിയില്ലായിരുന്നു. 20 മിനിറ്റ് അതിനു മാത്രം ആവശ്യമായിരുന്നു രണ്ടര മണിക്കൂറോളം എടുത്താണ് ആകാശഗംഗയിലെ യക്ഷിക്കായി മേക്കപ്പ് ചെയ്തിരുന്നത്. രാത്രിയായിരുന്നു ഏറ്റവും കൂടുതൽ ഷൂട്ട്.Story Highlights: Dhivya Unni talkes about her film experience