Entertainment

പ്രേക്ഷകരുടെ പ്രിയപ്പെട്ട ദളപതിയും തലയും ഒരുമിക്കുന്നു..! ഇത് തമിഴ് പ്രേക്ഷകർക്ക് ആഘോഷനിമിഷം.|| Dhoni and Vijay in a movie together ||

പ്രേക്ഷകരുടെ പ്രിയപ്പെട്ട ദളപതിയും തലയും ഒരുമിക്കുന്നു..! ഇത് തമിഴ് പ്രേക്ഷകർക്ക് ആഘോഷനിമിഷം.|| Dhoni and Vijay in a movie together ||

തമിഴിലും മലയാളത്തിലുമായി നിരവധി ആരാധകരുള്ള ഒരു നടനാണ് ദളപതി വിജയ്. ഏറ്റവും അടുത്തിറങ്ങിയ ബീസ്റ്റ് അടക്കമുള്ള ചിത്രങ്ങൾ മലയാളികളും വലിയ ആഘോഷത്തോടെയാണ് ഹൃദയത്തിൽ സ്വീകരിച്ചത്. ഇപ്പോൾ വിജയ് ആരാധകർക്ക് വലിയൊരു സർപ്രൈസ് വാർത്ത നൽകുകയാണ് ലോകേഷ് കനകരാജ്. ചിത്രത്തിനുശേഷം വിജയ് അഭിനയിക്കാൻ പോകുന്നത് ആരാധകരുടെ പ്രിയപ്പെട്ട ധോണിയുടെ ചിത്രത്തിലാണ്. ധോണി ആദ്യമായി നിർമിക്കുന്ന ചിത്രത്തിൽ വിജയ് നായകനായി എത്തുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകളിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്.

ചിത്രത്തിൽ ധോണി ഒരു അതിഥി വേഷത്തിലെത്തുന്നുണ്ട്. ചെന്നൈ സൂപ്പർ കിംഗ്സിന്റെ പ്രിയപ്പെട്ട നായകനായി വർഷങ്ങളായി തമിഴ്നാട്ടിൽ വലിയ ആരാധകവൃന്ദം ആണ് ധോണിക്ക് ഉള്ളത്. അതുകൊണ്ട് തന്നെ സ്ക്രീനിൽ തങ്ങളുടെ പ്രിയപ്പെട്ട സ്പോർട്സ് തരാത്തെ കാണാൻ സാധിച്ച സന്തോഷത്തിലാണ് ആരാധകർ. ഔദ്യോഗികമായി ഉള്ള പ്രഖ്യാപനങ്ങൾ ഒന്നും തന്നെ വന്നിട്ടില്ലെങ്കിലും ഇത് അധികം വൈകില്ലെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ചെന്നൈ സൂപ്പർ കിംഗ്സ് ബ്രാൻഡ് അംബാസിഡർ കൂടിയാണ് നടൻ വിജയ്. അതുകൊണ്ടുതന്നെ ധോണിയും വിജയും തമ്മിലുള്ള സൗഹൃദവും ആഴത്തിലുള്ളതാണ്. തങ്ങളുടെ ദളപതിയും തലയും ഒരു സിനിമയിൽ ഒരുമിക്കുന്നത് തമിഴ് ജനതയെ സംബന്ധിച്ചിടത്തോളം വലിയ ആഘോഷം നിറയ്ക്കുന്ന നിമിഷം തന്നെയാണ്.

ബീസ്റ്റ് എന്ന ചിത്രത്തിനുശേഷം നിലവിൽ വിജയുടെ സിനിമകൾ ഒന്നും തന്നെ തീയേറ്ററിൽ എത്തിയിട്ടില്ല. ഏറെനാളത്തെ വിജയ് ആരാധകരുടെ കാത്തിരിപ്പിന്റെ തുടർച്ചയായിരുന്നു ഏപ്രിൽ 12ന് ലോകമെങ്ങുമുള്ള തീയേറ്ററുകളിലേക്ക് ബീസ്റ്റ് എത്തിയത്. ആദ്യത്തെ ഷോ മുതൽ തന്നെ പുറത്തു വന്നു തുടങ്ങിയത് നെഗറ്റീവ് അഭിപ്രായങ്ങൾ ആയിരുന്നു. അതെല്ലാം ഈ ചിത്രത്തിനേ കാര്യമായി ബാധിച്ചിരുന്നു. അതോടൊപ്പം തന്നെ പലരും വിമർശനങ്ങളുമായി എത്തുകയും ചെയ്തിരുന്നു. ക്ലൈമാക്സ്‌ അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് പോലും വിമർശിച്ചിരുന്നു. അതേ ദിവസം തന്നെ റിലീസ് ചെയ്ത കെജിഎഫ് ചാപ്റ്റർ ടുവിന്റെ വമ്പൻ വിജയവും ബീസ്റ്റിന്റെ പ്രദർശനത്തെ സാരമായി തന്നെ ബാധിച്ചു.

എങ്കിലും അത്യാവശ്യം മികച്ച ഒരു കളക്ഷൻ നേടി തന്നെയാണ് ബീസ്റ്റ് തിയേറ്റർ വിട്ടത്. വിജയ് ആരാധകരെ സംതൃപ്തിപ്പെടുത്താൻ ഉള്ളത് എല്ലാം ബീസ്റ്റിൽ ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാൻ സാധിച്ചു.
Story Highlights: Dhoni and Vijay in a movie together

Most Popular

To Top