Entertainment

ഞാൻ ഇപ്പോൾ വയസ്സ് ആയിക്കൊണ്ടിരിക്കുകയാണ്. മാസ്ക്കാര ഇട്ടു താടി കറുപ്പിക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞാൽ ഞാൻ മൂപ്പരുടെ വാപ്പായായി അഭിനയിക്കേണ്ടി വരും.| Dhulkhar Salman talks about Mammooty

ഞാൻ ഇപ്പോൾ വയസ്സ് ആയിക്കൊണ്ടിരിക്കുകയാണ്. മാസ്ക്കാര ഇട്ടു താടി കറുപ്പിക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞാൽ ഞാൻ മൂപ്പരുടെ വാപ്പായായി അഭിനയിക്കേണ്ടി വരും.| Dhulkhar Salman talks about Mammooty

മലയാള സിനിമ വലിയ പ്രതീക്ഷയോടെ നോക്കി കാണുന്ന ഒരു നടനാണ് ദുൽഖർ സൽമാൻ. അടുത്ത സൂപ്പർസ്റ്റാർ എന്ന് മലയാള സിനിമ അടിവരയിട്ട് പറഞ്ഞു കഴിഞ്ഞു ദുൽക്കറിനെ കുറിച്ച്. അത്രത്തോളം മികച്ച കഥാപാത്രങ്ങളെയാണ് ദുൽഖർ അവിസ്മരണീയമാക്കി കൊണ്ടിരിക്കുന്നത്. മലയാള സിനിമയിൽ നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച മമ്മൂക്ക ഇന്നും ആരാധകനിരയിൽ യാതൊരു കുറവും വന്നിട്ടില്ല. അത്രത്തോളം ആരാധകരെ സ്വന്തമാക്കാൻ സാധിച്ചില്ല എങ്കിലും മലയാളത്തിനും അപ്പുറം അന്യഭാഷകളിലും മകൻ ദുൽഖർ തന്റെ സാന്നിധ്യം ഉറപ്പിച്ച് കഴിഞ്ഞിരിക്കുകയാണ്. തന്റെ എഴുപത്തി ഒന്നാമത്തെ വയസ്സിലും സൗന്ദര്യത്തിന് ഒട്ടും മങ്ങലേൽക്കാതെ ആണ് മമ്മൂക്ക സൂപ്പർസ്റ്റാറായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്നത്.

യുവതാരങ്ങൾ എല്ലാം അദ്ദേഹത്തിന്റെ മുന്നില് മാറി നിൽക്കും എന്നത് തന്നെയാണ് സത്യം. ഇന്ന് താരമായി മാറി കഴിഞ്ഞുവെങ്കിലും ദുൽഖറിന് മമ്മൂട്ടിയോളം ആരാധകർ ഇല്ല എന്നത് സത്യം തന്നെയാണ്. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ സീതാരാമം, ചുപ്പ് തുടങ്ങിയ ചിത്രങ്ങളൊക്കെ വലിയ വിജയമായിരുന്നു ദുൽഖറിന് നേടിക്കൊടുത്തത്. ഇപ്പോൾ ദുൽഖർ പറയുന്ന ഒരു വാക്കാണ് ശ്രെദ്ധ നേടി കൊണ്ടിരിക്കുന്നത്. അച്ഛനൊപ്പം ഒരു സിനിമ സംഭവിക്കുമോ എന്ന ചോദ്യത്തിന് ആയിരുന്നു ദുൽഖർ മറുപടി പറഞ്ഞത്. പല അഭിമുഖങ്ങളിലും ദുൽഖർ നേരിട്ടുള്ള ഒരു വലിയ ചോദ്യമാണ് ഇതൊന്നും അത് സംഭവിച്ചേക്കാം എന്നുമൊക്കെ ദുൽഖർ പറഞ്ഞു. എന്നാൽ ഇങ്ങനെ മുന്നോട്ടു പോവുകയാണെങ്കിൽ ചിലപ്പോൾ തനിക്ക് വാപ്പയുടെ വാപ്പയായി അഭിനയിക്കേണ്ട അവസ്ഥ വരുമെന്നും ദുൽക്കർ പറഞ്ഞു. വാപ്പയ്ക്ക് ഒപ്പം ഉള്ള ഒരു ചിത്രമെന്നത് അങ്ങനെ തനിക്ക് നടക്കാൻ സാധ്യതയില്ലാത്ത ഒരു സ്വപ്നം ഒന്നുമല്ല. ഈ കാര്യത്തിൽ അവസാന തീരുമാനമെടുക്കേണ്ടത് വാപ്പച്ചി ആയിരിക്കണം എന്ന് മാത്രമേയുള്ളൂ.

താനിപ്പോൾ വയസ്സ് ആയിക്കൊണ്ടിരിക്കുകയാണ്. മാസ്ക്കാര ഇട്ടു താടി കറുപ്പിക്കാൻ ഒക്കെ തുടങ്ങി. പക്ഷേ വാപ്പയുടെ കാര്യം അങ്ങനെയല്ല. താൻ ഈ പോക്ക് പോകുകയാണെങ്കിൽ കുറച്ചു കഴിഞ്ഞാൽ ഞാൻ മൂപ്പരുടെ വാപ്പായായി അഭിനയിക്കേണ്ടി വരും എന്നാണ് ദുൽഖർ പറഞ്ഞത്.
Story Highlights:Dhulkhar Salman talks about Mammooty

ഞാൻ ഇപ്പോൾ വയസ്സ് ആയിക്കൊണ്ടിരിക്കുകയാണ്. മാസ്ക്കാര ഇട്ടു താടി കറുപ്പിക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞാൽ ഞാൻ മൂപ്പരുടെ വാപ്പായായി അഭിനയിക്കേണ്ടി വരും.| Dhulkhar Salman talks about Mammooty

Most Popular

To Top