ആദരാഞ്ജലികൾ അറിയിച്ചവരോടെല്ലാം അച്ഛൻ ചത്തിട്ടില്ല, ചത്തിട്ടു അയച്ചാൽ പോരെയെന്ന് ചോദിച്ചു, ധ്യാൻ ശ്രീനിവാസൻ.

ആദരാഞ്ജലികൾ അറിയിച്ചവരോടെല്ലാം അച്ഛൻ ചത്തിട്ടില്ല, ചത്തിട്ടു അയച്ചാൽ പോരെയെന്ന് ചോദിച്ചു, ധ്യാൻ ശ്രീനിവാസൻ.

മലയാളസിനിമയ്ക്ക് നിരവധി മികച്ച ചിത്രങ്ങളും കഥാപാത്രങ്ങളും ഒക്കെ നൽകിയ ഒരു താരമാണ് ശ്രീനിവാസൻ. ശ്രീനിവാസൻ ചിത്രങ്ങൾ ഒരിക്കലും മലയാളികൾക്ക് മറക്കുവാനും സാധിക്കുന്നതല്ല. ശ്രീനിവാസനെ ആശുപത്രിയിൽ ചികിത്സയ്ക്ക് വേണ്ടി പ്രവേശിപ്പിച്ചപ്പോൾ അദ്ദേഹം മരിച്ചു എന്ന രീതിയിൽ ചില ഓൺലൈൻ സോഷ്യൽ മീഡിയ പേജുകൾ വാർത്തകൾ നൽകിയിരുന്നു. രണ്ടാഴ്ച മുൻപായിരുന്നു ആരോഗ്യപ്രശ്നങ്ങളാൽ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സക്ക് ശേഷം അദ്ദേഹം ആരോഗ്യം വീണ്ടെടുത്തു വരികയാണ്.

ശ്രീനിവാസനെ കുറിച്ച് വന്ന വ്യാജ വാർത്തകളിൽ പ്രതിഷേധിച്ചുകൊണ്ട് അദ്ദേഹത്തിന്റെ സിനിമ സുഹൃത്തുക്കളും ബന്ധുക്കളും രംഗത്തെത്തുകയായിരുന്നു. എന്നാൽ മക്കളായ വിനീതൊ ധ്യാനോ പ്രതികരിക്കുകയും ചെയ്തില്ല. വ്യാജ വാർത്തകൾ വന്നിട്ടും കുടുംബാംഗങ്ങളുടെ ഭാഗത്തുനിന്നും പ്രതികരണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അന്ന് വ്യാജവാർത്തകൾ ഉണ്ടായപ്പോൾ തോന്നിയ പ്രതികരണങ്ങളെ കുറിച്ച് മലയാളം ഫിലിംബിറ്റിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുകയായിരുന്നു ശ്രീനിവാസന്റെ രണ്ടാമത്തെ മകനും നടനും സംവിധായകനും ഒക്കെ ആയ ധ്യാൻ ശ്രീനിവാസൻ. മരണവാർത്ത വായിച്ച് ആദരാഞ്ജലികൾ അറിയിച്ചവരോടെല്ലാം അച്ഛൻ ചത്തിട്ടില്ല, ചത്തിട്ടു അയച്ചാൽ പോരെ എന്നായിരുന്നു താൻ ചോദിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നാണ് ശ്രീനിവാസൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് എന്ന് വാർത്തകൾ വന്നിരുന്നു.

നെഞ്ചുവേദന ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.. ആൻജിയോഗ്രാം ധമനികളിൽ രക്തം ഒഴുക്കിന് തടസ്സം ഉള്ളതായി കാണുകയും ചെയ്തു. അച്ഛൻ ആശുപത്രിയിലായിരുന്നു കാലത്ത് ഇത്തരം വാർത്തകൾ കേട്ട് വേദന രേഖപ്പെടുത്താൻ വിളിച്ച് ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു..ആദരാഞ്ജലികൾ പറയാൻ വിളിച്ച അടുത്ത സുഹൃത്തുക്കളോട് അച്ഛൻ ചത്തിട്ടില്ല.ചത്തിട്ട് പോരെ ഇതെല്ലാം എന്നാണ് ചോദിച്ചത്. അച്ഛനോടൊപ്പം നിൽക്കുമ്പോഴാണ് ഇത്തരം കോളുകളും മെസേജുകളും വരുന്നത്. അതുകൊണ്ട് തന്നെ ഞാൻ ഇതൊന്നും കാര്യമാക്കിയില്ല. വാർത്ത തെറ്റാണെന്ന് എനിക്ക് അറിയാം.

പിന്നെ ഞാൻ എന്തിനാണ് വിഷമിക്കുന്നത്. അതുകൊണ്ടാണ് പ്രതികരിക്കാതിരുന്നത്. അച്ഛന്റെ പേരിൽ മാത്രമല്ല മുൻപും ഒരുപാട് താരങ്ങളുടെ പേരിൽ ഇത്തരത്തിലുള്ള വാർത്തകൾ വന്നിരുന്നു. സലിംകുമാർ മരിച്ചെന്ന് എത്രയോ തവണ വാർത്തകൾ പ്രചരിച്ചു. പക്ഷേ അദ്ദേഹം അതിനോട് പ്രതികരിക്കാനോ കേസ് കൊടുക്കാനോ പോയില്ലല്ലോ. അതിന്റെയോന്നും ആവശ്യം വരുന്നില്ല. ഇതിൽ പ്രത്യേകിച്ച് പുതുമയൊന്നും എനിക്ക് തോന്നുന്നില്ല. പ്രതികരിക്കേണ്ട കാര്യമായി തോന്നുന്നില്ല. വീട്ടിൽ ആരും ഇതേ കുറിച്ച് ഓർത്ത് വിഷമിച്ചിട്ടുമില്ല. വാർത്ത പ്രചരിക്കുന്ന സമയത്തൊക്കെ അച്ഛൻ ഭേദമായി വരികയായിരുന്നു എന്നും മകൻ പറയുന്നു

Leave a Comment