ഇപ്പോഴും വീട്ടിൽ തേങ്ങ ഇടാൻ വരുന്ന ആൾ വരെ ഉപദേശിക്കാറുണ്ട്. തഗ് മറുപടികളും ആയി ധ്യാൻ. ഇത്‌ അച്ഛന്റെ മോൻ തന്നെ;വീഡിയോ

നിരവധി ചിത്രങ്ങൾ ചെയ്ത തന്റെ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് ധ്യാൻ ശ്രീനിവാസൻ. അച്ഛൻ ശ്രീനിവാസന്റെ പാത പിന്തുടർന്ന് മക്കളെല്ലാം മികച്ച പ്രകടനം തന്നെയാണ് പലപ്പോഴും കാഴ്ചവയ്ക്കാൻ ഉള്ളത്. വിനീതിനെ പോലെ തന്നെ ധ്യാൻ ശ്രീനിവാസൻ സിനിമയിൽ തന്റെ പ്രകടനം മികച്ചതാക്കുവാൻ ശ്രദ്ധിച്ചിട്ടുള്ള വ്യക്തിയാണ്. ഇപ്പോൾ നൽകിയ ഒരു അഭിമുഖമാണ് ശ്രെദ്ധ നേടുന്നത്.

അഭിമുഖത്തിൽ വളരെ രസകരമായ രീതിയിലാണ് ധ്യാൻ ശ്രീനിവാസൻ സംസാരിക്കുന്നത്. ചിത്രങ്ങളൊക്കെ അച്ഛൻ കാണാറുണ്ടോ എന്ന് അവതാരകൻ ചോദിക്കുമ്പോൾ നമ്മുടെ സിനിമകളൊന്നും പുള്ളി കാണാറു പോലും ഇല്ല എന്നാണ് എനിക്ക് തോന്നുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. അതോടൊപ്പം തന്നെ, അദ്ദേഹം പറയുന്ന ഒരു കാര്യമുണ്ട്.അച്ഛൻ അങ്ങനെ തങ്ങളുടെ കാര്യങ്ങളോ സിനിമയെപ്പറ്റി ഒന്നും വീട്ടിൽ സംസാരിക്കാറില്ല. അവനവൻറെ വഴി എന്ന രീതിയിലാണ് എപ്പോഴും ഇടപെടാറുള്ളത് എന്ന്.

ചേട്ടനേക്കാൾ വലിയ രീതിയിൽ ആയി ആദ്യത്തെ സിനിമ ലൗ ആക്ഷൻ ഡ്രാമ ചെയ്തപ്പോൾ എന്തെങ്കിലുമൊക്കെ ഞാൻ ചെയ്തു എന്ന് തോന്നുന്നുണ്ടോ എന്ന് അവതാരകൻ ചോദിക്കുമ്പോൾ അങ്ങനെയൊന്നും യാതൊരു തോന്നലും ഇല്ല ഇപ്പോഴും വീട്ടിൽ തേങ്ങയിടാൻ വരുന്ന ആൾ പോലും തന്നെ ഉപദേശിക്കാറുണ്ട് എന്നും സ്നേഹം കൊണ്ടാണെന്ന് തനിക്കറിയാമെന്നും ഒക്കെ പറയുന്നുണ്ട്. രണ്ടു ദിവസം അടുപ്പിച്ച് താൻ വീട്ടിലിരുന്ന് അമ്മ ചോദിക്കും എന്താണ് ഇങ്ങനെ അച്ഛനെയും ചേട്ടനെയും ഒക്കെ കണ്ടുപഠിച്ചു കൂടെ എന്ന്.

അമ്മയെ സംബന്ധിച്ചടത്തോളം അച്ഛനെ പോലൊരാളുടെ ഭാര്യയാണ്. ചേട്ടൻ ആണെങ്കിൽ സംവിധാനം ചെയ്യുന്നു. ഏറ്റവും ഇളയ ആൾ ഞാനാണ്. അതുകൊണ്ടു തന്നെ നമുക്ക് അവർക്ക് ശേഷമുള്ള സ്ഥാനമേയുള്ളൂ. സ്നേഹം കൊണ്ടാണെന്ന് എനിക്കറിയാം എന്നും രസകരമായ രീതിയിൽ പറയുന്നുണ്ട്.

Leave a Comment