Entertainment

ദൃശ്യം 2 എന്ന ചിത്രത്തിലെ ഈ ഭാഗങ്ങൾ ജീത്തു ജോസഫ് മനഃപൂർവം അടുത്ത പാർട്ടിൽ എക്സ്പ്ലോർ ചെയ്യാൻ വേണ്ടി മാറ്റി വച്ചതാണോ…?|Did Jeethu Joseph intentionally leave these parts of Drishyam 2 to be explored in the next part…?

ദൃശ്യം എന്ന ചിത്രം മലയാള സിനിമയിൽ ഉണ്ടാക്കിയ ഓളം അത് ചെറുതല്ലെന്നു തന്നെ പറയേണ്ടിയിരിക്കുന്നു. ആദ്യമായി കോടി ക്ലബ്ബിലേക്ക് കടന്ന ചിത്രം വലിയ സ്വീകാര്യതയായിരുന്നു പ്രേക്ഷകരിൽ നിന്നും സ്വന്തമാക്കിയിരുന്നത്. ദൃശ്യം ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് അതു തന്നെയായിരുന്നുവെന്ന് പറയണം. ദൃശ്യം രണ്ടാം ഭാഗം ഇറങ്ങിയപ്പോഴും വലിയ സ്വീകാര്യതയോടെ തന്നെയാണ് പ്രേക്ഷകർ ചിത്രം ഏറ്റെടുത്തിരുന്നത്. ദൃശ്യത്തിൽ അധികമാരും ശ്രദ്ധിക്കാതെ പോയ ചില കാര്യങ്ങളെ കുറിച്ചാണ് ഇപ്പോൾ സിനിഫയൽ എന്നൊരു സിനിമ ഗ്രൂപ്പിൽ ഒരാൾ പങ്കുവെച്ചിരിക്കുന്നത്. ഈ ഒരു കുറിപ്പാണ് ഇപ്പോൾ വൈറലായി മാറുന്നത്. ഈ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്..

ഇന്ന് വീണ്ടും ദൃശ്യം 2 കണ്ടപ്പോൾ ഉണ്ടായൊരു doubt ആണ്. എന്റെ ശ്രദ്ധ ഇല്ലായ്മ ആണെങ്കിൽ ക്ഷമിക്കുക. ജോർജ്കുട്ടി അതിരാവിലെ പോലീസ് സ്റ്റേഷന്റെ സൈറ്റിൽ നിന്നും മൺവെട്ടിയും ആയി വരുന്നത് കണ്ടതിനു സാക്ഷി ഉണ്ട്. (അയാൾ ഒരു കൊലപാതകി ആണെങ്കിലും കോടതി സാക്ഷി മൊഴി പരിഗണിക്കാതിരിക്കില്ലല്ലോ)പോലീസ് സ്റ്റേഷനിൽ നിന്നും കിട്ടിയ വരുണിന്റെ അസ്ഥികൂടം ജോർജ്കുട്ടി മാറ്റി പള്ളിപ്പറമ്പിൽ നിന്നും കിട്ടിയ അസ്ഥികൂടവും ആയി സ്വാപ്പ് ചെയ്തിട്ടും ഉണ്ട്. അത് പിന്നീട് ഫോറെൻസിക്ക് പരിശോധനയിൽ വരുണിന്റേത് അല്ലാന്ന് വ്യക്തമായി എന്നത് ശരി തന്നെ.

പക്ഷെ അങ്ങനെ എങ്കിൽ അത് യഥാർത്ഥത്തിൽ ആരുടേത് ആണെന്ന് ഉള്ള ചോദ്യം വരില്ലേ..? അങ്ങനെ വന്നാൽ ആ അജ്ഞാത വ്യക്തിയുടെ മരണം കൊലപാതകം ആണെന്ന് സംശയം വരില്ലേ… അതിന് കാരണം ജോർജ്കുട്ടിയും..
വരുണിന്റേത് അല്ലെങ്കിലും ഒരു മനുഷ്യ അസ്ഥികൂടം പോലീസ് സ്റ്റേഷന്റെ തറയിൽ നിന്നും കിട്ടിയിട്ട് ഉണ്ടല്ലോ. അതൊരു ഇഗ്നോർ ചെയ്യാൻ പറ്റുന്ന കാര്യം ആണോ? ജോർജ്കുട്ടി അവിടന്ന് ഇറങ്ങി വരുന്നത് കണ്ട സാക്ഷിയും. അദ്ദേഹത്തിന്റെ അയൽവാസിയുടെ മൊഴിയും ഉണ്ട് അർദ്ധരാത്രി അദ്ദേഹം വീട്ടിൽ നിന്ന് പോയത് കണ്ടതായിട്ട്. അത് വളരെ ക്രെഡിബിൾ ആയൊരു മൊഴിയും ആണല്ലോ.ഇത് connect ചെയ്ത് Police ന് ജോർജ്കുട്ടിടെ പേരിൽ കേസ് എടുത്തുകൂടെ…?? പ്രത്യേകിച്ച് ബുദ്ധിപരമായി അവരെ കബളിപ്പിച്ച ജോർജ്കുട്ടിയേ അങ്ങനെ ഒരു കേസിൽ എങ്കിലും കുടുക്കാൻ അവര് ശ്രമം നടത്തില്ലേ…? ഇനി ഇത് ജീത്തു ജോസഫ് മനഃപൂർവം അടുത്ത പാർട്ടിൽ എക്സ്പ്ലോർ ചെയ്യാൻ വേണ്ടി മാറ്റി വച്ചതാണോ…?
Story Highlights: Did Jeethu Joseph intentionally leave these parts of Drishyam 2 to be explored in the next part…?

ദൃശ്യം 2 എന്ന ചിത്രത്തിലെ ഈ ഭാഗങ്ങൾ ജീത്തു ജോസഫ് മനഃപൂർവം അടുത്ത പാർട്ടിൽ എക്സ്പ്ലോർ ചെയ്യാൻ വേണ്ടി മാറ്റി വച്ചതാണോ…?|Did Jeethu Joseph intentionally leave these parts of Drishyam 2 to be explored in the next part…?

Most Popular

To Top