Entertainment

ഫിറ്റ്നസ് വീഡിയോയുടെ താഴെ വന്ന് കമന്റുകൾ വേദനിപ്പിച്ചോ.? പ്രതികരണവുമായി ഹനാൻ| Did the comments come under the fitness video hurt? Hanan with the response|

ഫിറ്റ്നസ് വീഡിയോയുടെ താഴെ വന്ന് കമന്റുകൾ വേദനിപ്പിച്ചോ.? പ്രതികരണവുമായി ഹനാൻ| Did the comments come under the fitness video hurt? Hanan with the response|

മത്സ്യ കച്ചവടം നടത്തി വലിയതോതിൽ ശ്രദ്ധനേടിയ വ്യക്തിയായിരുന്നു ഹനാൻ. യൂണിഫോമിൽ മത്സ്യക്കച്ചവടം നടത്തിയാണ് സോഷ്യൽ മീഡിയയുടെ താരമായി മാറിയത്. പിന്നീട് കുറച്ചുകാലത്തേക്ക് ഹനാനെ ആരും കണ്ടില്ല. ഹനാൻ എവിടെയാണ് എന്ന് എല്ലാവരും തിരക്കി. നട്ടെല്ലിന് ഒരു അപകടം സംഭവിച്ചു എന്നും അതുകാരണം ഹനാൻ നടക്കാൻ സാധിക്കാത്തത് അവസ്ഥയിലാണെന്നും പിന്നീടറിഞ്ഞു. സോഷ്യൽ മീഡിയ ഹനാന്റെ അവസ്ഥയിൽ വേദന പൂണ്ടു. എന്നാൽ പിന്നീട് അടിമുടിയ മാറിയ ലുക്കിൽ ആയിരുന്നു ഹനാനെ കാണാൻ സാധിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു ഹാനന്റെ ഒരു ഫിറ്റ്നസ് വീഡിയോ പുറത്തുവന്നത്.

അതോടെ ഇത് പഴയ ഹനാൻ തന്നെയാണോ എന്ന് പ്രേക്ഷകർ പോലും ചോദിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ അതിനു താഴെയും ചില സദാചാര വാദികൾ മോശം കമന്റുമായി എത്തീരുന്നു. ഉപയോഗിച്ച വസ്ത്രത്തിന്റെ ഇറക്കം കുറവാണെന്നും മോശമാണെന്നും ഒക്കെയുള്ള രീതിയിലായിരുന്നു കമന്റുകൾ വന്നിരുന്നത്. ഇക്കാര്യത്തെക്കുറിച്ച് ഇപ്പോൾ സംസാരിക്കുകയാണ് ഹാനാൻ. തന്റെ കൂട്ടുകാരോടോ ബന്ധുക്കളോട് വീട്ടുകാരോട് ഒന്നും തന്നെ അതിനെക്കുറിച്ച് സംസാരിച്ചിരുന്നില്ല. താൻ എങ്ങനെയാണ് ഈ അവസ്ഥയിൽ ഇപ്പോൾ നിൽക്കുന്നത് എന്ന് തനിക്ക് അറിയാം. അതുകൊണ്ടു തന്നെ മോശം കമന്റുകൾ ഒന്നും തന്നെ തന്നെ ബാധിക്കുകയില്ല.വസ്ത്രധാരണം എന്നൊക്കെ പറയുന്നത് ഒരാളുടെ വ്യക്തി സ്വാതന്ത്ര്യമാണ്.

വീട്ടിൽ ഞാൻ ഇന്നുവരെ ഏതു വസ്ത്രം ഇടുന്നതിനു എന്നെ ആരും ഒന്നും പറഞ്ഞില്ല. അതുകൊണ്ടുതന്നെ ഞാൻ എനിക്ക് ഇഷ്ടമുള്ള വസ്ത്രങ്ങളായിരുന്നു ധരിക്കുന്നത്. വസ്ത്രധാരണത്തിന്റെ പേരിലാണ് ഒരാൾ എന്തെങ്കിലും സംസാരിക്കുന്നത് എന്നൊക്കെ പറയുന്നത് തെറ്റായ കാര്യമാണ്. അവൾ തവിടുപൊടി ആയതാണ് ഇനി രക്ഷപ്പെടില്ല എന്നൊക്കെ പറഞ്ഞ സാഹചര്യത്തിൽ നിന്നാണ് ഞാൻ ഇവിടെ എത്തി നിൽക്കുന്നത്. അതിലും വലുത് അല്ല ഇപ്പോൾ കേൾക്കുന്ന കമന്റുകൾ ഒന്നും എന്നാണ് ഹനാൻ ഇതിനെ കുറിച്ച് സംസാരിക്കുന്നത്. ആദ്യം വന്ന ഹനാൻ നടുവിൽ കൈത്താങ്ങായി ആണ് വന്നത്. അന്ന് ഹനാൻ ഇത്രയും മാറുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് ട്രെയിനർ പറയുന്നത്. പിന്നീട് മനസ്സിലായി തനിക്ക് എന്ത് പറഞ്ഞു കൊടുത്താലും ചെയ്യുമെന്ന്.

അങ്ങനെയാണ് ഇപ്പോഴത്തെ അവസ്ഥയിലേക്ക് എത്തിയതും. ഒരുപാട് സന്തോഷം ആണ് എനിക്ക് തോന്നുന്നത് എന്നും പറയുന്നുണ്ടായിരുന്നു. അതുപോലെ തന്നെ നെഗറ്റീവ് കമന്റുകളെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചപ്പോൾ ഹനാൻ ട്രെയിനർ പറഞ്ഞത് ഒരുപാട് കണ്ടിട്ടുള്ളതുകൊണ്ട് അതൊന്നും ശ്രദ്ധിക്കാൻ പോകാറില്ല എന്നതാണ്. പ്രചോദനം നൽകിയാണ് ഹനാനെ ഇവിടെവരെ കൊണ്ടുവന്നതും. വളരെ കഠിനാധ്വാനം ചെയ്യാൻ കഴിവുള്ള ഒരു വ്യക്തിയാണ്.
Story Highlights:Did the comments come under the fitness video hurt? Hanan with the response

ഫിറ്റ്നസ് വീഡിയോയുടെ താഴെ വന്ന് കമന്റുകൾ വേദനിപ്പിച്ചോ.? പ്രതികരണവുമായി ഹനാൻ| Did the comments come under the fitness video hurt? Hanan with the response|

Most Popular

To Top
$(".comment-click-15678").on("click", function(){ $(".com-click-id-15678").show(); $(".disqus-thread-15678").show(); $(".com-but-15678").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });