Entertainment

സൽമാൻഖാനിൽ നിന്നും അപമാനങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ള നായികമാർ ഇവർ ആണ്.!!

ബോളിവുഡിലെ മുടിചൂടാമന്നൻ ആണ് സൽമാൻഖാൻ. പ്രമുഖ താരദമ്പതികളുടെ മകനായി ജനിച്ചത് കൊണ്ട് തന്നെ സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നായിരുന്നു സൽമാൻഖാൻറെ സിനിമയിലേക്കുള്ള എൻട്രി.

വലിയ രീതിയിൽ തന്നെ ഗുണം ചെയ്തിരുന്നു. പിന്നീട് കിംഗ്ഖാന്മാരിൽ ഒരാളായ മുൻനിരയിലേക്ക് തന്നെ ഉയർന്ന് വരുവാൻ സൽമാൻഖാന് സാധിക്കുകയും ചെയ്തുവെങ്കിലും വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് ഉള്ള ഒരു യാത്ര തന്നെയായിരുന്നു സൽമാൻഖാൻറെ അഭിനയ ജീവിതം എന്ന് പറയുന്നത്.

ഐശ്വര്യറായ് മുതൽ കത്രീന കൈഫ് വരെ നീണ്ടു നിൽക്കുന്നു നിരവധി വിവാദങ്ങൾ പേരിനോടൊപ്പം സൽമാൻഖാന്റെ പേരും ചേർന്നിട്ടുണ്ട്. ഈ താരസുന്ദരിമാരുമായി എല്ലാം പ്രണയത്തിലായ താരം അവരെ ആരെയും വിവാഹം കഴിക്കാതെ ഇപ്പോഴും അവിവാഹിതനായി തന്നെ തുടരുകയാണ് ചെയ്യുന്നത്. ഈ കാലയളവിനുള്ളിൽ ചില നടിമാരെ മനഃപൂർവ്വമല്ലാതെ ആയി സൽമാൻഖാന് അപമാനിക്കാൻ ശ്രമിച്ചിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മനസ്സിലാക്കാൻ സാധിക്കുന്നത്. സൽമാൻഖാനിൽ നിന്നും അപമാനം ഏറ്റുവാങ്ങേണ്ടിവന്ന നടിമാരിൽ ഒരാളായിരുന്നു ജൂഹി ചൗള. സൽമാൻഖാൻറെ നായികയായി അഭിനയിച്ചിട്ടില്ല ജൂഹി ചൗള എന്നതായിരുന്നു ശ്രദ്ധനേടിയ കാര്യം.

ഒരുദിവസം ബിഗ്ബോസ് വീട്ടിൽ അതിഥിയായി ജൂഹി ചൗള എത്തിയിരുന്നു. ആ സമയത്ത് ജൂഹി ചൗള പറഞ്ഞതാണ് ഒരുപക്ഷേ ആ ജനറേഷനിൽ സൽമാൻഖാൻറെ നായികയായി അഭിനയിക്കാത്ത നടി ഞാനായിരിക്കും എന്ന്. ഏതോ ഒരു ചിത്രത്തിൽ തന്റെ നായികയായി ജൂഹി അഭിനയിക്കാതിരിക്കാൻ തീരുമാനിച്ചതിനെ കുറിച്ച് സൽമാൻ ഓർമ്മിപ്പിച്ചു. മാത്രമല്ല ആ ചിത്രത്തിൽ അമീർഖാൻ മതി എന്ന് പറഞ്ഞതിനെ പറ്റിയും സൽമാൻ പറഞ്ഞു. എങ്കിൽ ഇനി നമുക്ക് ഒരുമിച്ച് അഭിനയിക്കാമെന്ന് ജൂഹി പറഞ്ഞെങ്കിലും നിങ്ങൾ എന്റെ അമ്മയായി അഭിനയിച്ചോ എന്നായിരുന്നു താരത്തിന്റെ മറുപടി.

ബിഗ്ബോസ് ഷോയുടെ പ്രമോഷന് വേണ്ടി എത്തിയതായിരുന്നു മറ്റൊരിക്കൽ കങ്കണ റണാവത്. ഏറ്റവും കൂടുതൽ വഴക്കിടുന്ന ഒരു വ്യക്തിയാണ് കങ്കണായെന്ന് പറഞ്ഞ് ആയിരുന്നു. ഈ സിനിമ നിങ്ങളുടെ ബയോപിക്ക് ആയിരിക്കും എന്ന് പറഞ്ഞുകൊണ്ടായിരുന്നു.ക്വീൻ സിനിമയിലെ ഒരു സീൻ നടി അവതരിപ്പിച്ചപ്പോൾ അങ്ങനെയൊരു അഭിനയം ഭയങ്കരമായി പോയി എന്നും പറഞ്ഞിരുന്നു. പ്രിയങ്കചോപ്ര ഭാരതത്തെ തിരഞ്ഞെടുക്കാതെ യുഎസ് ആണ് തിരഞ്ഞെടുത്തത്, അത് നിക്കിന് വേണ്ടിയാണ്. അവൾക്ക് ജീവിതത്തിൽ കഠിനാധ്വാനം ചെയ്യേണ്ടി വരും.. അവളുടെ ജീവിതത്തിലെ ഏറ്റവും മികച്ച ഒരു സിനിമ കിട്ടിയപ്പോൾ അത് ഉപേക്ഷിച്ച് വിവാഹിതയായി എന്നും പറഞ്ഞിരുന്നു.

സാധാരണ ഇതുപോലൊരു സിനിമയ്ക്ക് വേണ്ടി സ്ത്രീകൾ ഭർത്താക്കന്മാരെയാണ് ഉപേക്ഷിക്കുന്നത് എന്നും സൽമാൻ ഖാൻ തമാശയായി പറഞ്ഞിരുന്നു. മറ്റൊരു സിനിമയുടെ പ്രമോഷന് വേണ്ടി ആയിരുന്നു ദീപിക പദുക്കോൺ എത്തിയത്. ദീപിക പദുക്കോൺ ഗർഭിണിയാകുന്നതിനെക്കുറിച്ചാണ് സൽമാൻ ഖാൻ ചോദിച്ചത്. ആരാധകർ ദീപിക ഗർഭിണിയാവുന്നത് കാത്തിരിക്കുകയാണെന്നും പറഞ്ഞു. എന്നാൽ കുറിക്കുകൊള്ളുന്ന മറുപടി തന്നെ ആയിരുന്നു ദീപിക പറഞ്ഞത്. ആദ്യം നിങ്ങൾ ഒരു വിവാഹം കഴിക്കൂ എന്നായിരുന്നു നടി പറഞ്ഞത്. ഇതോടെ വിഷാദരോഗത്തെ ചെറുക്കാൻ കഴിയും എന്നും പറഞ്ഞു. പക്ഷെ നടൻ കളിയാക്കുന്ന രീതിയിൽ സംസാരിക്കുകയും ചെയ്തു.

സൽമാൻ ഖാനുമായി ഏറെക്കാലം പ്രണയിച്ച വ്യക്തിയായിരുന്നു കത്രീന കൈഫ്. ഇരുവരും ഒരുമിച്ച് അഭിനയിച്ച മുതലുള്ള പ്രണയമായിരുന്നു. എന്നാൽ പിരിഞ്ഞശേഷം നടി രൺബീർ കപൂർ ആയി ഇഷ്ടത്തിലായി ഇതോടെ അവസരം കിട്ടുമ്പോഴെല്ലാം കത്രീനയെ പരിഹസിക്കുന്നത് സൽമാൻ ഒരു ശീലമാക്കുകയും ചെയ്തു.. ഒരു പൊതുപരിപാടിയിൽ ആണ് നടിയെ മിസ് കത്രീന കപൂർ എന്ന് വിശേഷിപ്പിച്ചത്. ഒപ്പം ഇത്രയും താഴേക്ക് പോകുന്നുവോ നിങ്ങൾ എന്ന് ചോദിക്കുകയും ചെയ്തിരുന്നു.

Most Popular

To Top