Entertainment

പൃഥ്വിരാജ് ലാലേട്ടനു നൽകിയ പിറന്നാൾ സമ്മാനം കണ്ടോ.?

മലയാള സിനിമയുടെ അഭിമാനമായ ലാലേട്ടന്റെ പിറന്നാൾ ആഘോഷിക്കുന്ന തിരക്കിലാണ് സിനിമാ ലോകം മുഴുവനും. അദ്ദേഹത്തിന് എന്ത് സമ്മാനമാണ് നൽകുന്നതെന്നാണ് ഓരോ താരങ്ങളും ചിന്തിച്ചു കൊണ്ടിരിക്കുന്നത്. ലാലേട്ടനും പൃഥ്വിരാജും തമ്മിലുള്ള സൗഹൃദം എത്രവലുതാണെന്ന് സിനിമാലോകത്തും ആരാധകർക്കും എല്ലാം മനസ്സിലാക്കാൻ സാധിച്ചതാണ്.

ലൂസിഫർ, ബ്രോഡാഡി എന്നീ രണ്ടു ചിത്രങ്ങൾ ഇരുവരും മികച്ച രീതിയിൽ തന്നെ മനോഹരം ആക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ബ്രോഡാഡി എന്ന ചിത്രത്തിലെ ചില രംഗങ്ങൾ എല്ലാം കൂടി ഒരുമിച്ച് കൊണ്ട് ലാലേട്ടൻ ഒരു പിറന്നാൾ സമ്മാനം കൊടുത്തിരിക്കുകയാണ്. പൃഥ്വിരാജിന്റെ യൂട്യൂബ് ചാനലിലൂടെ ആണ് ബ്രോഡാഡി ടീമിന്റെതായി ലാലേട്ടനൊരു പുതിയ ഒരു പിറന്നാൾ സമ്മാനം നൽകിയിരിക്കുന്നത്. ആരാധകരെല്ലാം ഇതിനോടകം തന്നെ ഈ വീഡിയോയ്ക്ക് താഴെ മനോഹരമായ കമന്റുകളുമായി എത്തിയിട്ടുണ്ട്.

ഗുരുനാഥന് പിറന്നാൾ ആശംസകൾ എന്ന് പറഞ്ഞുകൊണ്ടായിരുന്നു ജയസൂര്യ ലാലേട്ടന് പിറന്നാൾ സമ്മാനം നൽകിയത്. ലാലേട്ടന്റെ വിവിധ ഭാവങ്ങളിലുള്ള ചിത്രങ്ങൾ പങ്കു വച്ചു കൊണ്ടാണ് ഉണ്ണിമുകുന്ദൻ എത്തിയത്. അനുസിത്താര,അതിഥി രവി, അനുശ്രീ തുടങ്ങിയവയെല്ലാം തന്നെ ലാലേട്ടന് പിറന്നാളാശംസകൾ അറിയിച്ചിട്ടുണ്ട്.

ലോകം മുഴുവൻ അദ്ദേഹത്തിന് പിറന്നാൾ ആശംസകളുമായാണ് ഇരിക്കുന്നത്.ഹാപ്പി ബർത്ത് ഡേ ശ്രീ മോഹൻലാൽ എന്നാണ് സുരേഷ് ഗോപി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുറിച്ചത്. ഇതോടൊപ്പം അദ്ദേഹത്തിന്റെ എണ്ണിയാലൊടുങ്ങാത്ത സുഹൃത്തുക്കളും ആരാധകരും അദ്ദേഹത്തിന് പിറന്നാൾ സമ്മാനവുമായി എത്തിയിരുന്നു.

Most Popular

To Top