ദിലീപേട്ടന്റെ ലക്കി ആർട്ടിസ്റ്റ് എന്നാണ് അദ്ദേഹം തന്നെ കുറിച്ച് പറയാറുള്ളത്. സജിത ബേട്ടി.

ബാലതാരമായി ബിഗ് സ്ക്രീനിലേക്ക് എത്തി മിനിസ്ക്രീനിലും സജീവമായി നിന്ന താരമായിരുന്നു സജിത ബേട്ടി.

ഒരുപിടി ചിത്രങ്ങളിൽ താരം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. വിനയൻ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിലെ കഥാപാത്രം വളരെയധികം ശ്രദ്ധ നേടിയിരുന്നു. വിവാഹത്തോടെ അഭിനയ ജീവിതത്തിൽ നിന്നും ഒരിടവേള എടുത്ത താരം ഇടയ്ക്ക് ചില പരിപാടികളൊക്കെ പ്രത്യക്ഷപ്പെടുന്നു എങ്കിലും സജീവമായി അഭിനയരംഗത്ത് ഉണ്ടായിരുന്നില്ല. ഇടയ്ക്ക് ഗ്ലാമർ വേഷങ്ങളിലും താരം നിറഞ്ഞുനിന്നിരുന്നു.

വീണ്ടും അഭിനയി രംഗത്ത് സജീവമാകാൻ തയ്യാറെടുക്കുകയാണ് സജിത ബേട്ടി. അഭിനയ ജീവിതം തുടങ്ങിയിട്ട് എത്രനാളായി എന്ന് വർഷമാണ് തനിക്ക് കൃത്യമായി ഓർമ്മയില്ല എന്നാണ് താരം പറയുന്നത്. പ്രായം പറയാനുള്ള ഒരു മടി അതിനു പിന്നിലെന്നും, താൻ അങ്ങനെ ചിന്തിച്ചിട്ടില്ല എന്നും പറയുന്നു. ബാലതാരമായാണ് തുടങ്ങിയത്. ഇതിനകം തന്നെ അറുപതിലധികം സിനിമകളിൽ ചെയ്തിട്ടുണ്ട്. ദിലീപേട്ടന്റെ ലക്കി ആർട്ടിസ്റ്റ് എന്നാണ് അദ്ദേഹം തന്നെ കുറിച്ച് പറയാനുള്ളത്. എല്ലാ സിനിമകളും വലിയ ഹിറ്റാണ് ദിലീപിനോടൊപ്പം താൻ അഭിനയിച്ചിട്ടുള്ളത്.

മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. ടെലിവിഷനിലൂടെയാണ് തുടക്കം. തസ്നിഖാന്റെ മകളായിരുന്നു അഭിനയിച്ചത്. പ്രായത്തിൽ കവിഞ്ഞ വേഷങ്ങൾ ധാരാളം തന്നെ താൻ ചെയ്തിരുന്നു. അതുകൊണ്ടുതന്നെ കൃത്യമായ ഒരു സെലക്ഷൻ തനിക്ക് ഉണ്ടായിരുന്നില്ല. നായികയായി അഭിനയിക്കാൻ സാധിച്ചിരുന്നില്ല. ബാലനടിയായി തുടങ്ങിയിട്ട് ഇത്രകാലം തുടർച്ചയായി സീരിയലിൽ നിന്നു. കാവ്യാഞ്ജലി, അമ്മക്കിളി, ആലിപ്പഴം ഒക്കെ വലിയ ഹിറ്റുകളായി മാറിയിരുന്നു.. സീരിയൽ എക്കാലവും തനിക്ക് വലിയൊരു താരപദവി ലഭിച്ചിട്ടുണ്ട്.

ഇനിയും അങ്ങനെ ആയിരിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. അഭിനയത്തിൽ സജീവമല്ലെങ്കിലും തനിക്ക് ഒരു ഗ്യാപ്പ് ഒന്നും ചെയ്യുന്നില്ല. ഗർഭിണിയാകുമ്പോൾ ആയിരുന്നു സീത ചെയ്യുന്നത്. പിന്നീട് മാറിനിന്നു. എങ്കിലും ഉദ്ഘാടനങ്ങളും മറ്റു പരിപാടികളിലും ഒക്കെ പങ്കെടുക്കാറുണ്ട്. ഭർത്താവ് ഷാമാസിക്കയ്ക്ക് കൺസ്ട്രക്ഷൻ ബിസിനസ് ആണ്. ഞങ്ങൾ ഇപ്പോൾ വയനാട്ടിൽ ആണ് താമസിക്കുന്നത്. എല്ലാവരും ചോദിക്കും പ്രണയ വിവാഹമാണോ എന്ന്. വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച വിവാഹം ആയിരുന്നു. എങ്കിൽ ഞങ്ങൾ ഇപ്പോൾ നന്നായി പ്രണയിക്കുന്നുണ്ട്..

നല്ല ഭർത്താവ്, നല്ല കുഞ്ഞു, നല്ല കുടുംബവും കിട്ടിയതാണ് എൻറെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം.. ഇപ്പോഴും ധാരാളം ഓഫറുകൾ വരുന്നുണ്ട്. മനസ്സുണ്ടെങ്കിൽ മികച്ച കഥാപാത്രത്തിനുവേണ്ടി ആണ് കാത്തിരിക്കുന്നത്. അഭിനയം ഒരിക്കലും നിർത്തിയില്ല. ഷമാസിക സ്റ്റോപ്പ് എന്ന് പറയുന്ന ദിവസം വരെ.. ഞാൻ അഭിനയിക്കും ഇനി വില്ലത്തി വേഷങ്ങളിലേക്ക് വിളിച്ചാലും കുഴപ്പം ഇല്ല. എങ്കിലും മടങ്ങിവരവ് ഒരു പോസിറ്റീവ് കഥാപാത്രത്തിൽ ആയിരിക്കണം എന്ന് തന്നെ ആണ് ആഗ്രഹം.

Leave a Comment

Your email address will not be published.

Scroll to Top