സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾക്ക് അറിയാൻ താല്പര്യമുള്ള വിഷയം ദിലീപിന്റെയും മഞ്ജു വാര്യരുടെയും കുടുംബ ജീവിതത്തെ പറ്റി ആയിരിക്കും. ഇരുവരും തമ്മിൽ വേർപ്പിരിഞ്ഞ കാരണം എന്താണെന്ന്, ഇപ്പോഴും ആർക്കും അറിയില്ല. രണ്ടുപേരും അതിനെപ്പറ്റി സംസാരിച്ചിട്ടില്ല എന്ന് പറയുന്നതാണ് സത്യം.

മഞ്ജുവാര്യരുടെ ഒപ്പം ജോലി ചെയ്ത് നടിയായ രമാദേവി മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും സജീവം ആണ്. രമദേവി മഞ്ജുവിനൊപ്പം ഉള്ള അനുഭവത്തെപ്പറ്റി ആണ് പറയുന്നത്. വാക്കുകൾ ഇങ്ങനെയാണ്… പ്രണയവർണ്ണങ്ങളി ൽ അഭിനയിക്കാനായി വിളിച്ചത് ചിപ്പിയുടെ ഭർത്താവും നിർമാതാവുമായ രഞ്ജിത്താണ്. സിബി സാർ പറഞ്ഞിട്ടാണ് വിളിക്കുന്നത് എന്നായിരുന്നു പറഞ്ഞത്. അതിനു മുൻപെ സാറിൻറെ സിന്ദൂരരേഖ എന്ന ചിത്രത്തിലേക്ക് എന്നെ വിളിച്ചിരുന്നു മേക്കപ്പ് ഒക്കെ ചെയ്തപ്പോൾ സാറിന്റെ മനസ്സിലെ രൂപം എനിക്ക് വന്നിരുന്നില്ല..

അതുകൊണ്ട് ആ റോൾ എനിക്ക് നഷ്ടമായി. എനിക്ക് നല്ല വിഷമം ഉണ്ടാക്കിയ സംഭവമാണ്. അങ്ങനെയിരിക്കുമ്പോഴാണ് പ്രണയവർണ്ണങ്ങളിലേക്കുള്ള വിളി വരുന്നത്. നല്ല വേഷമായിരുന്നു മഞ്ജുവാര്യരുടെ ചേട്ടത്തിയമ്മ ആയിട്ടാണ് ചിത്രത്തിൽ വേഷമിട്ടത്. അതിനു മുൻപ് തന്നെ എനിക്ക് മഞ്ജുവായി നല്ല പരിചയം ഉണ്ട്. ഡാൻസ് ഫീൽഡിൽ ഒക്കെ കണ്ടിട്ടുണ്ട്. മഞ്ജു നല്ല നർത്തകി ആണല്ലോ, ആ സമയത്തൊക്കെ ഞാനും ഡാൻസ് ചെയ്യുമായിരുന്നു.

ഒരിക്കൽ ഗുരുവായൂരിൽ നൃത്തം ചെയ്തു കൊണ്ടിരുന്നപ്പോൾ ഞാനും മഞ്ജുവും കണ്ടിരുന്നു. തൂവൽ കൊട്ടാരത്തിൽ ഞാൻ മഞ്ജുവിനെ അമ്മയായും അഭിനയിച്ചിരുന്നു.. ദിലീപുമായുള്ള വിവാഹ സമയത്ത് മഞ്ജുവിന്റെ ഫോൺ കോൾ വന്നതിനെ പറ്റി ആണ് രമാദേവി പിന്നീട് പറഞ്ഞത്. ” ചേച്ചി ഞാൻ മഞ്ജുവാണ്, ഒരു വിശേഷമുണ്ട്, പറയാൻ വിളിച്ചതാണ് എൻറെ വിവാഹം കഴിഞ്ഞു ആരാണെന്ന് ചോദിച്ചപ്പോൾ ഞാൻ ദിലീപേട്ടനെ കല്യാണം കഴിച്ചു അതിൻറെ റിസപ്ഷൻ ഇന്ന് വൈകിട്ട് ഉണ്ട് ചേച്ചി വരണമെന്നും ആണ് മഞ്ജു പറഞ്ഞത് ” അന്ന് ഭർത്താവിനും മകൾക്കുമൊപ്പം ആണ് ഞാൻ റിസപ്ഷന് പോയതെന്നും രമാദേവി പറയുന്നു.

അതേസമയം ദിലീപും മഞ്ജുവും ഡിവോഴ്സിനെക്കുറിച്ചും താരം പറഞ്ഞു. എന്തുചെയ്യാനാണ് ഇപ്പോൾ സിനിമ നടിന്മാരുടെ ജീവിതത്തിൽ മാത്രമല്ലല്ലോ ഇത് സംഭവിക്കുന്നത്. എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകുന്നതല്ല ഒരു സിനിമാതാരം ആയതുകൊണ്ടാണ് അത് പബ്ലിസിറ്റി ആയത് എന്ന്.