ദിലീപ് സാർ ഇത് നിങ്ങൾക്ക് വേണ്ടിയാണ്,സൂര്യയുടെ വാക്കുകൾ ശ്രേദ്ധ നേടുന്നു.

മലയാളത്തിൽ നിരവധി മികച്ച കഥാപാത്രങ്ങളെ അനശ്വരമാക്കിയ നടനാണ് ദിലീപ്.

ദിലീപ് ചെയ്തിട്ടുള്ള കഥാപാത്രങ്ങളിൽ പകുതിയിലധികവും കോമഡി കഥാപാത്രങ്ങൾ ആണെങ്കിലും വളരെയധികം റിസ്കുള്ള ചില കഥാപാത്രങ്ങളും ദിലീപ് അഭിനയിച്ചിട്ടുണ്ട്. ചാന്ത് പൊട്ടും മായാമോഹിനിയും കുഞ്ഞിക്കൂനനും ഒക്കെ അതിന് ഉദാഹരണങ്ങളായിരുന്നു. ഇത്രയൊക്കെ പലതരത്തിലുള്ള വേഷങ്ങൾ നടത്തിയിട്ടും ദിലീപിന് ലഭിച്ചത് ഒരു സ്റ്റേറ്റ് അവാർഡ് മാത്രമാണ്. വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമയിൽ , 2011 ലായിരുന്നു ലഭിക്കുന്നത്.അതിനു മുൻപ് അവാർഡ് ലഭിക്കേണ്ട വ്യക്തി തന്നെയായിരുന്നു ദിലീപ് എന്ന് നിസ്സംശയം പറയേണ്ടിയിരിക്കുന്നു.

ഒരു കഥാപാത്രത്തെ പൂർണമായും ഉൾക്കൊള്ളാൻ വേണ്ടി എന്ത് ത്യാഗവും ചെയ്യുന്ന നടൻ എന്ന് എല്ലാവരും ഒരുപോലെ പറഞ്ഞിരുന്നു . വളരെ വികൃതമാക്കി കയ്യും കാലും കെട്ടി ദിവസം മുഴുവനും നടുവ് വളച്ചു പിടിച്ചായിരുന്നു കുഞ്ഞിക്കൂനനിൽ തരാം എത്തിയത്.അതിനുശേഷം താരം കല്യാണരാമൻ എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. കുഞ്ഞിക്കൂനൻ റിലീസ് ചെയ്ത ചിത്രം കണ്ടപ്പോൾ എല്ലാവരും പറഞ്ഞു ഈ വട്ടം അവാർഡ് ദിലീപിന് തന്നെ ലഭിക്കുമെന്ന്, എന്നാൽ എല്ലാ വർഷവും എന്നതുപോലെ അവാർഡ് ദിലീപിൻറെ അരികിൽ പോലും എത്താത്ത പോയി.

കോമഡി താരങ്ങൾക്ക് അവാർഡ് നൽകാൻ ജൂറി മെമ്പേഴ്സിന് തീരെ താല്പര്യമുണ്ടായിരുന്നില്ല. കുറച്ചു നാളുകൾക്കു ശേഷം പേരൻപൻ എന്ന പേരിൽ കുഞ്ഞിക്കൂനൻ തമിഴ് റീമേക്ക് പ്രദർശനത്തിനെത്തി. തമിഴ് സൂപ്പർ താരം സൂര്യ ആയിരുന്നു അതിൽ ദിലീപ് അഭിനയിച്ച വേഷം ചെയ്തത്. ആ വർഷത്തെ ഫിലിംഫെയർ അവാർഡ് ലഭിച്ചത് സൂര്യയ്ക്ക് ലഭിച്ചു. അവാർഡ് വാങ്ങിയിട്ട് അന്ന് സൂര്യ പറഞ്ഞത് ഇങ്ങനെയാണ് “ദിലീപ് സാർ, ദിസ് ഈസ് ഫോർ യു ” എന്ന് ആയിരുന്നു. ഞാൻ നിങ്ങൾക്കു വേണ്ടി സമർപ്പിക്കുന്നു എന്ന സൂര്യയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സോഷ്യൽ മാധ്യമങ്ങളിൽ മുഴുവനും ചർച്ച ആവുന്നു.

Leave a Comment

Your email address will not be published.

Scroll to Top