അന്ന് എന്നെ അടിക്കാൻ വേണ്ടി ദിലീപേട്ടൻ വീട് മുഴുവൻ ഓടിച്ചു. നവ്യ നായർ പറയുന്നു;വീഡിയോ

ഒരുകാലത്ത് മലയാളത്തിൽ തിളങ്ങി നിന്നിരുന്ന ഒരു നടിയായിരുന്നു നവ്യ നായർ.

നിരവധി മികച്ച കഥാപാത്രങ്ങളെ മലയാളികൾക്ക് മുൻപിൽ നവ്യ അനശ്വരം ആക്കിയിട്ടുണ്ട്. വലിയ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് ഒരുത്തി എന്ന ചിത്രത്തിലൂടെ തിരികെ വരികയാണ് നവ്യ. ചിത്രത്തിലെ വിശേഷങ്ങൾ അടുത്ത സമയത്ത് വെറൈറ്റി മീഡിയ എന്ന ഒരു ഓൺലൈൻ വിഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം സംസാരിച്ചിരുന്നു.ആ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്.

കെപിഎസി ലളിതയാണ് നവ്യയുടെ അമ്മയായി അഭിനയിക്കുന്നത്. വീണ്ടും തനിക്ക് കെ പി എ സി ലളിതയുടെ മകൾ ആണെന്ന് അഭിനയിക്കാൻ കഴിഞ്ഞു എന്നും താരം പറയുന്നുണ്ട്. അതോടൊപ്പം തന്നെ പ്രായം ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് പറയുന്നത്. തന്റെ സ്വഭാവങ്ങളെ പറ്റി ഒക്കെ പറയുന്നുണ്ട് നവ്യ. ഹിന്ദി അത്ര അറിയില്ല അതുകൊണ്ടുതന്നെ പലപ്പോഴും ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ തന്നെ ഹിന്ദിയൊടെ താൽപര്യമുണ്ടായിരുന്നില്ല. ബാക്കി വിഷയങ്ങളൊക്കെ മുഴുവൻ മാർക്കും ഉണ്ടായിരുന്നു.

പക്ഷേ ഹിന്ദി അല്പം ബുദ്ധിമുട്ടേറിയതാണ് തനിക്ക്. സിനിമകൾ എല്ലാം കാണുന്ന ആളാണ് താൻ. ഇഷ്ടപ്പെടുകയാണെങ്കിൽ വീട്ടുകാർക്കൊപ്പം പോയി വീണ്ടും കാണും. കൂട്ടുകാർക്കും വീട്ടുകാർക്കൊപ്പം സിനിമ കാണുന്ന തനിക്ക് പ്രിയപ്പെട്ട കാര്യമാണെന്ന് പറയുന്നുണ്ട്. കോമഡി രംഗങ്ങൾ കാണുമ്പോൾ അടുത്തിരിക്കുന്ന ആളുടെ ദേഹത്തു അടിക്കുന്ന ഒരു സ്വഭാവമുണ്ട്. അടുത്തിരിക്കുന്ന ആൾക്കാണ് പിന്നെ പണി കിട്ടുന്നത്.

പാണ്ടിപ്പട എന്ന ചിത്രം കണ്ടപ്പോൾ ദിലീപേട്ടനെ അടിച്ചു, തിരിച്ച് തന്നെ അടിക്കാൻ വേണ്ടി വീട് മുഴുവൻ ഓടിച്ചിരുന്നു എന്ന് രസകരമായ രീതിയിൽ നവ്യ നായർ പറയുന്നുണ്ട്. സിനിമയിലെ അടുത്ത സുഹൃത്തുക്കൾ ആരൊക്കെയാണ് ചോദിച്ചപ്പോൾ, എല്ലാവരും തന്റെ അടുത്ത സുഹൃത്തുക്കളാണെന്നും ഒരുമിച്ച് രസകരമായ കാര്യങ്ങൾ സംസാരിക്കാൻ ഭാവനയും മഞ്ജുവാര്യരും ഒക്കെ ആണ്. കൂടുതൽ കമ്പനിവർ ഉള്ളത് എന്നും താരം പറയുന്നുണ്ട്.

Leave a Comment

Your email address will not be published.

Scroll to Top