Entertainment

ഇങ്ങനെ സംഭവിച്ചാൽ ദിൽഷയുടെ ഗെയിം പ്ലാൻ അതോടെ കൂടെ പൊളിയും.

ഇങ്ങനെ സംഭവിച്ചാൽ ദിൽഷയുടെ ഗെയിം പ്ലാൻ അതോടെ കൂടെ പൊളിയും.

ബിഗ് ബോസ് വീട്ടിൽ പത്താം ആഴ്ച തുടങ്ങുകയാണ്. സംഘർഷഭരിതമായ നിരവധി സംഭവങ്ങൾക്ക് ആയിരിക്കും ഒരുപക്ഷെ ഈ പുതിയ വാരം സാക്ഷ്യം വഹിക്കുന്നത്. ഡോക്ടർ റോബിൻ രാധാകൃഷ്ണൻ പരിപാടിയിൽ നിന്നും പുറത്തായയതിനുശേഷം ദിൽഷ സ്വന്തമായി ഗെയിം കളിക്കാൻ തുടങ്ങിയിരിക്കുകയാണ്. അതുവരെ എല്ലാവരും ദിൽഷ റോബിന്റെ നിഴൽ ആണെന്ന് പറഞ്ഞു കളിയാക്കുകയായിരുന്നു. ഈ ആഴ്ച ദിൽഷ ശക്തിയായ മത്സരാർത്ഥിയായ തന്നെ മാറിയിട്ടുണ്ട്.

ഡോക്ടർ റോബിന് ഒപ്പമായിരുന്നു കൂടുതലായും ആളുകൾ ദിൽഷയെ കണ്ടിട്ടുണ്ടായിരുന്നത്. ഇപ്പോൾ തനിക്ക് സ്വന്തമായി ഒരു സ്പേസ് ഉണ്ടാക്കിയെടുത്തതാണ് കളിച്ചു കൊണ്ടിരിക്കുന്നത്. ഈ വട്ടം ക്യാപ്റ്റൻ അയതു കൊണ്ട് മാത്രമാണ് ധന്യ നോമിനേഷൻ ലിസ്റ്റിൽ ഇടം പിടിക്കാത്തത്. ഇപ്പോൾ ഇവിടെ രക്ഷപ്പെട്ട നിൽക്കുന്നത് ദിൽഷ മാത്രം ആണ്. റോബിൻ പോയതിനുശേഷം വളരെ ശ്രദ്ധേയമായ ഗെയിം പ്ലാനുകളാണ് ദിൽഷയുടെ എന്നാണ് ആളുകൾ ഇപ്പോൾ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. കൂടുതൽ സമയം സ്ക്രീൻ സ്പേസ് നന്നായി തന്നെ ശ്രദ്ധിക്കുന്നുണ്ട്. തന്റെ സുഹൃത്ത് പുറത്തുപോകാൻ കാരണക്കാരനായ റിയാസിനോട് വളരെ പ്രതികാരമായ രീതിയിലുള്ള നടപടികളാണ് ദിൽഷ സ്വീകരിക്കുന്നത്.

റിയാസിനെയും പുറത്തു വിടണം എന്നാണ് ദിൽഷയുടെ സ്റ്റാർജിയിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. അതിനു ബ്ലെസ്ലിയുടെ സഹായം കൂടി തേടിക്കൊണ്ട് പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാൻ നോക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ ആളുകൾ പറയുന്ന മറ്റൊരു കാര്യം ഈ ആഴ്ച പോകാൻ സാധ്യതയുള്ള വ്യക്തി സൂരജ് ആയിരിക്കും എന്നാണ്. കാരണം ആരോടും പ്രേത്യേകിച്ചു വെറുപ്പോ വിദ്വേഷമോ ഒന്നുമില്ലെങ്കിലും സൂരജിന് പറ്റയ ഒരു പ്ലാറ്റ്ഫോം അല്ലാതെ നോമിനേഷൻ എത്തിയിരിക്കുന്നു. അതിനാൽ തന്നെ സൂരജ് പോകാനുള്ള സാധ്യതയാണ് മുന്നിൽ നിൽക്കുന്നതും.

റിയാസ് നന്നായി ഗെയിം കളിക്കുന്ന വ്യക്തിയാണെന്നും അതുകൊണ്ട് തന്നെ റിയാസ് പോകാനുള്ള സാധ്യത ഒട്ടും ഇല്ല എന്നുമാണ് ആളുകൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. പുറത്തു പോവുകയാണെങ്കിൽ അത് എല്ലാവർക്കും ഒരു വലിയ ഷോക്കായി മാറുന്നു. ദിൽഷ കണക്കുകൂട്ടി വെച്ചിരിക്കുന്ന ഗെയിം പ്ലാൻ അതോടെ കൂടെ പൊളിയും എന്നും പിന്നീടുള്ള ദിൽഷയുടെ ഗെയിം ആളുകളുടെ ഉള്ളിൽ രസം നിറയ്ക്കും എന്നുമൊക്കെയാണ് ആളുകൾ പറയുന്നത്. താൻ ഡോക്ടറെ നന്നായി മിസ്സ് ചെയ്യുന്നുണ്ടായിരുന്നുവെന്ന് ദിൽഷ ഇടയ്ക്കിടെ പറയുന്നുണ്ട്. ഇതിലും ആളുകൾ ഒരുപാട് അർത്ഥങ്ങൾ കണ്ടുപിടിക്കുന്നു. ഡോക്ടറോട് ദിൽഷയ്ക്ക് പ്രണയം ആണെന്നാണ് റോബിൻ ആരാധകർ കണ്ടെത്തിയിരിക്കുന്നത്.

Most Popular

To Top