Entertainment

അടിമുടി മാറിയ ലുക്കിൽ പുത്തൻ മേക്കോവറിൽ ദിൽഷ; ഇത് ഞങ്ങളുടെ ദിലു അല്ലെന്ന് പ്രേക്ഷകർ|Dilsha in new makeover

അടിമുടി മാറിയ ലുക്കിൽ പുത്തൻ മേക്കോവറിൽ ദിൽഷ; ഇത് ഞങ്ങളുടെ ദിലു അല്ലെന്ന് പ്രേക്ഷകർ|Dilsha in new makeover

ബിഗ് ബോസ് സീസൺ ഫോറിലൂടെ ശ്രദ്ധ നേടിയ താരമാണ് ദിൽഷ പ്രസന്നൻ. നിരവധി ആരാധകരെയും ദിൽഷ ഈ ഒരു പരിപാടിയിലൂടെ സ്വന്തമാക്കിയിരുന്നു. എന്നാൽ പുറത്തിറങ്ങിയ ദിൽഷയ്ക്ക് ആരാധകരെക്കാൾ വർദ്ധിച്ചത് ഹെറ്റർസ് ആയിരുന്നു. കാരണം പരിപാടിയിലെ തന്നെ സഹ മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനുമായുള്ള സൗഹൃദം ദിൽഷ അവസാനിപ്പിച്ചു എന്നതായിരുന്നു. റോബിൻ ആരാധകരുടെ വോട്ടുകൊണ്ടാണ് ദിൽഷ ജയിച്ചത് എന്ന് എല്ലാവരും പറയുന്നുണ്ടായിരുന്നു. ആദ്യമായി ബിഗ്ബോസ് ട്രോഫി സ്വന്തമാക്കിയ ഒരു വനിത വിജയ് കൂടിയാണ് ദിൽഷ.

ദിൽഷ ബിഗ്‌ബോസിൽ നിന്ന് വന്നതിനു ശേഷം ഉദ്ഘാടനങ്ങളും മറ്റുമായി തിരക്കിലാണ്. നിരവധി ആരാധകരുള്ള ദിൽഷയുടെ വ്യത്യസ്തമായ മേക്കോവറിൽ ഉള്ള ഒരു വീഡിയോ ആണ് ഇപ്പോൾ വൈറൽ. കിടിലൻ ലുക്കിൽ ആണ് ദിൽഷ എത്തിയിരിക്കുന്നത്. ഈ മേക്കോവറിൽ താരത്തെ മനസ്സിലാകുന്ന പോലുമില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇത് ദിൽഷ തന്നെയാണോ എന്ന് ആളുകൾ കമന്റ് ചെയ്യുന്നുണ്ട്. അതോടൊപ്പം രസകരമായ ചില കമന്റുകളും എത്തുന്നുണ്ട്. ഞങ്ങളുടെ ദിൽഷ ഇങ്ങനെ അല്ല. ഞങ്ങളുടെ ദിലു അല്ല ഇത് എന്നൊക്കെയാണ് പലരും കമന്റ്‌ ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ വിഡിയോ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. നിരവധി ആളുകളാണ് ഈ ഒരു വിഡിയോക്കു കമന്റ് ആയി എത്തിരിക്കുന്നത്.

ലൈറ്റ് പർപ്പിൾ നിറത്തിലുള്ള വേഷത്തിൽ വ്യത്യസ്തമായ മേക്ക് ഓവറിൽ ആണ് ഈ വീഡിയോയിൽ ദിൽഷ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദിൽഷയുടെ മാറ്റം പ്രേക്ഷകരെയും അമ്പരപ്പിച്ചിരിക്കുകയാണ്. പ്രേക്ഷകർക്കിടയിൽ വലിയതോതിലുള്ള പ്രക്ഷോഭങ്ങൾ നിറഞ്ഞു നിൽക്കുന്ന സമയത്തും ദിൽഷയെ ചേർത്തുപിടിച്ച് നിരവധി ആളുകളായിരുന്നു ഉണ്ടായത്. പലരും ദിൽഷയെ കുറിച്ച് മോശം അഭിപ്രായങ്ങൾ പറയുമ്പോഴും ദിൽഷയുടെ ഒപ്പം മാത്രം നിന്ന് കുറച്ച് ആളുകൾ ഉണ്ടായിരുന്നു. അവരാണ് തന്നെ യഥാർത്ഥത്തിൽ മനസ്സിലാക്കിയിട്ടുള്ളത് എന്നും അവർ തന്റെ ഫാമിലി ആണെന്നും ഒക്കെ ആയിരുന്നു ദിൽഷ പറഞ്ഞിരുന്നത്.

ഡി ഫോർ ഡാൻസ് എന്ന പരിപാടിയിലൂടെ ആണ് ദിൽഷ പ്രസന്നൻ ശ്രെദ്ധ നേടുന്നത്. ഈ പരിപാടിയായിരുന്നു ദിൽഷയെ ബിഗ്ബോസ് വീട്ടിലേക്കും എത്തിച്ചിരുന്നത്. ബിഗ്‌ബോസ് വീട്ടിൽ വച്ചും മികച്ച നൃത്തചുവടുകൾ ഒക്കെ പങ്കുവെച്ചിട്ടുണ്ടായിരുന്നു ദിൽഷ. ഇപ്പോൾ ദിൽഷയുടെ ഒരു ഡാൻസ് വീഡിയോ ആണ് സോഷ്യൽ മാധ്യമങ്ങളിലെല്ലാം ട്രെൻഡിംഗ് ആയി മാറിയിരിക്കുന്നത്. നിരവധി ആളുകളാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. സ്വന്തമായി യൂട്യൂബ് ചാനലും ദിൽഷയ്ക്ക് ഉണ്ട്. ചില വീഡിയോകൾ ഒക്കെ യൂട്യൂബ് വഴിയും ആരാധകർക്ക് മുൻപിലേക്ക് പങ്കുവയ്ക്കാറുണ്ടായിരുന്നു ദിൽഷ.
Story Highlights:Dilsha in new makeover

അടിമുടി മാറിയ ലുക്കിൽ പുത്തൻ മേക്കോവറിൽ ദിൽഷ; ഇത് ഞങ്ങളുടെ ദിലു അല്ലെന്ന് പ്രേക്ഷകർ|Dilsha in new makeover

Most Popular

To Top