Bigg Boss Malayalam

‘ഉദ്ഘാടന വേദിയിൽ തകർപ്പൻ ഡാൻസ് കളിച്ചു ദിൽഷ’. ദിൽഷ ഇത്രയ്ക്ക് സിമ്പിൾ ആയിരുന്നോ എന്ന് പ്രേക്ഷകർ;വീഡിയോ |Dilsha Prasannan danced during the inauguration at wayanad

ബിഗ് ബോസ് സീസൺ ഫോറിന്റെ ചരിത്രം തന്നെ മാറ്റിയെഴുതിയ മത്സരാർത്ഥി ആയിരുന്നു ദിൽഷ പ്രസന്നൻ.

നിരവധി ആരാധകരായിരുന്നു ബിഗ് ബോസിലൂടെ ദിൽഷയ്ക്ക് സ്വന്തമായത്. ബിഗ് ബോസിന് ശേഷം രണ്ടു ദിവസങ്ങൾ കഴിഞ്ഞാണ് ദിൽഷ നാട്ടിലേക്ക് വന്നത്. ബിഗ്ബോസിൽ നിന്നും നേരെ പോയത് ബാംഗ്ലൂരിലേക്ക് ആണ്. ബാംഗ്ലൂരിൽ ഉദ്യോഗസ്ഥയായി ജോലി ചെയ്യുന്നതിനിടയിലാണ് ബിഗ് ബോസിലേക്ക് ദിൽഷ എത്തുന്നത്. ബാംഗ്ലൂരാണ് തന്നെ താൻ ആക്കിയത് എന്നായിരുന്നു ബിഗ് ബോസ് വീട്ടിൽ വച്ചു ദിൽഷ പറഞ്ഞത്. ബിഗ് ബോസ്സിൽ നിന്നും പുറത്തിറങ്ങിയ ശേഷം അഭിമുഖങ്ങളുടെ തിരക്കിലായിരുന്നു ദിൽഷ.

ഇപ്പോഴിതാ ബിഗ്ബോസിൽ നിന്നും വന്നതിനു ശേഷം ഒരു ഉദ്ഘാടനച്ചടങ്ങിൽ എത്തിയിരിക്കുകയാണ് ദിൽഷ. വയനാട്ടിലുള്ള ഒരു കാറിന്റെ ഷോറൂമിൽ ആയിരുന്നു താരം ഉദ്ഘാടനത്തിനായി എത്തീരുന്നത്. ഉദ്ഘാടനവേദിയിൽ സ്വതവേയുള്ള കൂട്ടിത്വത്തിൽ തന്നെയാണ് താരം നിന്നിരുന്നത്. വേദിയിൽ ഒരു നൃത്തം അവതരിപ്പിക്കുവാൻ ദിൽഷ ആവശ്യപ്പെടുകയും യാതൊരു മടിയും കൂടാതെ പാട്ടുകൾക്ക് ദിൽഷ ചുവടുവയ്ക്കുകയും ചെയ്തു. വളരെ മനോഹരമായ വേദിയെ കയ്യിലെടുത്തു എന്നു പറയുന്നതാണ് സത്യം. വളരെ പെട്ടെന്ന് തന്നെ ദിൽഷയുടെ ഒരു നൃത്തം സോഷ്യൽ മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. ബിഗ് ബോസ് വീടിനുള്ളിലും ദിൽഷയുടെ നൃത്തത്തിന് ആരാധകരെറെയായിരുന്നു.

ബിഗ് ബോസ് ഗ്രാൻഡ്ഫിനാലെ കിടിലൻ നൃത്തം തന്നെയായിരുന്നു ദിൽഷ അവതരിപ്പിച്ചിരുന്നത്. അതേസമയം ദിൽഷയും റോബിനും സോഷ്യൽ മീഡിയയിൽ പ്രത്യേകം ഫാൻസ് ആർമികളും ഉണ്ടായി കഴിഞ്ഞിരിക്കുകയാണ്. റോബിൻ ആർമിയാണ് ദിൽഷയെ വിജയിപ്പിച്ചത് എന്ന് ഇതിനോടകം തന്നെ പലരും പറഞ്ഞു കഴിഞ്ഞു. റോബിനും ദിൽഷയും ഒരുമിച്ചു ചേരണം എന്നാണ് ആരാധകരുടെ ആഗ്രഹം.

റോബിനോടൊപ്പം ലൈവിൽ എത്തി ഇരുവരും വിവാഹക്കാര്യത്തെക്കുറിച്ച് സംസാരിക്കും എന്നാണ് ദിൽഷ പറഞ്ഞിരുന്നത്. ഡോക്ടർ ഇപ്പോൾ തിരക്കിലാണ് എന്നും ഞങ്ങൾക്ക് ഇതിനെ പറ്റി സംസാരിക്കാൻ ഉള്ള ഒരു സമയം ഇതുവരെ ലഭിച്ചിട്ടില്ല എന്നും ഈ തിരക്കുകൾ ഒക്കെ കഴിഞ്ഞതിനു ശേഷം വേണം ഞങ്ങൾക്ക് ഇരുന്നു സംസാരിക്കാൻ എന്നുമായിരുന്നു ദിൽഷ അടുത്ത സമയത്ത് എത്തിയ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

ദിൽഷയുടെ വാക്കുകൾ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് നൽകിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇരുവരും ജീവിതത്തിൽ ഒന്നുചേരും എന്ന് തന്നെയാണ് പ്രേക്ഷകർ വിശ്വസിക്കുന്നത്.


Story Highlights: Dilsha Prasannan danced during the inauguration at wayanad

To Top
$(".comment-click-14448").on("click", function(){ $(".com-click-id-14448").show(); $(".disqus-thread-14448").show(); $(".com-but-14448").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });