ഡിമ്പിളിന്റെ നല്ല മനസിനെ പ്രശംസിച്ചു കൊണ്ട് ആരാധകർ. ചുരുക്കം ചിലരെ ഇങ്ങനെ ഉണ്ടാവൂന്ന് ആരാധകർ; വീഡിയോ

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലുമൊക്കെ ബാലതാരമായി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമായിരുന്നു ഡിംപിൾ റോസ്.

താരം നായികയായും സഹനടിയായുമൊക്കെ സീരിയലുകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. സ്വന്തമായി ഇപ്പോൾ യൂട്യൂബ് ചാനലും തുടങ്ങിട്ടുണ്ട്,തന്റെ വിശേഷങ്ങളൊക്കെ യൂട്യൂബ് ചാനലിൽ കൂടെയാണ് പുറംലോകത്തിന് മുൻപിലേക്ക് താരം പങ്കുവയ്ക്കുന്നത്. താരത്തിന്റെ പിറന്നാൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ഭർത്താവിനും മകനുമൊപ്പം ഇത്തവണ പിറന്നാൾദിനം മനോഹരമാക്കാൻ പോയ കഥയാണ് ചാനലിലൂടെ താരം പുറത്തുവിട്ടത്. പുതിയ വീഡിയോയിൽ പറയുന്നത് തന്നെ സംബന്ധിച്ച് ഭയങ്കര സ്പെഷ്യൽ ആയിട്ടുള്ള ഒരു ബർത്ത് ഡേ ആണ്.

പ്രസവത്തിന് ശേഷവും പാപ്പുവിന്റെ കൂടെയുള്ള ആദ്യ ബർത്ത് ഡേ ആണ്. ഗർഭിണിയായിരുന്ന സമയത്ത് ആയാണ്. എല്ലാവരുടെയും ചോദ്യങ്ങൾക്ക് ഉത്തരമായി ഞാൻ ഭർത്താവ് ആൻസൺ ചേട്ടൻറെ വീട്ടിലേക്ക് തൊട്ടടുത്ത ദിവസം തന്നെയാണ് വന്നത്. ബർത്ത് ഡേ പ്രമാണിച്ച് ഇന്നലെ ആഘോഷമായി കൂട്ടികൊണ്ട് വരികയായിരുന്നു. കിഡ്സ്‌എന്ന സ്ഥാപനത്തിൽ ഭർത്താവിനും മകനുമൊപ്പം ആണ് പിറന്നാൾ ആഘോഷിക്കാൻ എത്തിയത്. ഭർത്താവിൻറെ സ്വന്തം വീട്ടിൽ ഉള്ളവരും എന്റെ വീട്ടിലുള്ളവരും എവിടെയെന്ന ചോദ്യം ഉണ്ടാവും.

മറ്റുചില ആവശ്യങ്ങളുമായി അവർ പോയിരിക്കുകയാണ്. അതുകൊണ്ട് വൈകിട്ട് പപ്പയും അമ്മയും സഹോദരനും കുടുംബവും ഒക്കെ പിറന്നാൾ ആഘോഷത്തിനായി വീട്ടിലേക്ക് വരുമെന്ന് നിങ്ങൾ പറഞ്ഞു. അവിടെവച്ചാണ് പുതിയ ബർത്ത് ഡേ ആഘോഷം നടക്കുകയെന്നും സിംപിൾ പറഞ്ഞിരുന്നു. ഭിന്നശേഷിക്കാരായ സ്ത്രീകളടക്കമുള്ളവർ സ്വയം തൊഴിലിനുള്ള പരിശീലനവും അതിനുള്ള സാഹചര്യവും ഒരുക്കുന്ന സ്ഥാപനത്തിലേക്ക് ആണ് പോയത്.

എല്ലാവരോടും വിശേഷങ്ങൾ പങ്കുവെച്ചതിനോടൊപ്പം അവരുണ്ടാക്കുന്ന സാമഗ്രികൾ ഒക്കെ കാണുകയും ചെയ്യുന്നുണ്ട്. സിംപിളിന്റെ പുതിയ വീഡിയോ കുറഞ്ഞ സമയം കൊണ്ട് ആരാധകർ ഏറ്റെടുത്തു. താരത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചതിനോടൊപ്പം നിരവധി കമൻറുകൾ വന്നിട്ടുണ്ട്. ജന്മദിനാശംസകൾ മാത്രമല്ല താരത്തിന്റെ നല്ല മനസ്സിനെ പ്രശംസിച്ചു കൊണ്ടും ആളുകൾ എത്തുന്നുണ്ട്.

Leave a Comment

Your email address will not be published.

Scroll to Top