പീഡനക്കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു.വിമർശിച്ചു കൊണ്ട് അഡ്വ ശ്രീജിത്ത്‌ പെരുമന.

നടിയെ ആക്രമിച്ച കേസിൽ ഏറ്റവും കൂടുതൽ ഉയർന്നു കേട്ട പേര് ദിലീപിൻറെതായിരുന്നു ഇതിൻറെ പേരിൽ ദിലീപ് പോലീസ് സ്റ്റേഷനിൽ വരെ കയറേണ്ട അവസ്ഥ വന്നു ദിലീപിന്.

എന്നാൽ എല്ലാത്തിൽ നിന്ന് മാറി വീണ്ടും സിനിമയിൽ സജീവമാകുന്നു സമയത്തായിരുന്നു,ദിലീപിനെതിരെ ബാലചന്ദ്രകുമാർ ശക്തമായ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. ബാലചന്ദ്ര കുമാറിൻറെ ആ വെളിപ്പെടുത്തൽ ദിലീപിനെ കുറച്ചൊന്നുമല്ല ഉലച്ചു കളഞ്ഞത് എന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു. അത്രത്തോളം ദിലീപിനെ തകർക്കുവാൻ കെൽപ്പുള്ള വെളിപ്പെടുത്തലായിരുന്നു. അതിനു ശേഷമാണ് ബാലചന്ദ്രകുമാറിന് എതിരെ വെളിപ്പെടുത്തലുമായി ഒരു സ്ത്രീ രംഗത്തെത്തിയത്.തന്നെ ബാലചന്ദ്രകുമാർ പീഡിപ്പിച്ചു എന്നായിരുന്നു ആ സ്ത്രീയുടെ വാദം.

എന്നാൽ ഇപ്പോൾ അതിനെപ്പറ്റി അഡ്വ ശ്രീജിത്ത് പെരുമന പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കുറിപ്പിലൂടെയാണ് അഡ്വ ശ്രീജിത്ത്‌ പെരുമന ഇതിനെ പറ്റി പറയുന്നത്. ശ്രീജിത്ത് പെരുമന പങ്കുവെച്ച് കുറുപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്…ഒരു നീതിയുടെ വാർത്തയുണ്ട് ഗുയ്സ്‌, ലൈംഗിക പീഡനക്കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു.തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ നടിയെ ആക്രമിച്ച കേസിലെ പ്രതി നടൻ ദിലീപ് ആണെന്നാണ് ആരോപണം.

കേസിൽ ദിലീപിന് എതിരായ വെളിപ്പെടുത്തലുകൾ നടത്തിയതിനു പ്രതികാരമായാണ് പീഡന ആരോപണം.പരാതി കെട്ടിച്ചമച്ചതെന്നും പരാതിക്കാരിയുടെ ആരോപണങ്ങളിൽ വസ്തുതയില്ലെന്നും ബാലചന്ദ്രകുമാർ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തിനാടേയ് മുൻ‌കൂർ ജാമ്യം
ബാലാ ഇജ്ജല്ലേ ഇത് പറഞ്ഞു നടന്നത്..അഡ്വ ശ്രീജിത്ത്‌ പെരുമന

Leave a Comment

Your email address will not be published.

Scroll to Top