Entertainment

നിന്റെ ഭർത്താവിന് നിന്നെ വിറ്റ് ജീവിക്കേണ്ടതല്ലേ.. ദുർഗ കൃഷ്ണയെ കുറിച്ച് സംവിധായകൻ ബിലഹരി.|Director Bilahari on Durga Krishna|

നിന്റെ ഭർത്താവിന് നിന്നെ വിറ്റ് ജീവിക്കേണ്ടതല്ലേ.. ദുർഗ കൃഷ്ണയെ കുറിച്ച് സംവിധായകൻ ബിലഹരി.|Director Bilahari on Durga Krishna|

ദുർഗാ കൃഷ്ണയും, കൃഷ്ണ ശങ്കറും പ്രധാനവേഷത്തിലെത്തുന്ന സിനിമയാണ് കുടുക്ക് 2025.ചിത്രം റിലീസിന് കാത്തുനിൽക്കുകയാണ്. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വന്നിരുന്നത്. ഈ ട്രെയിലർ പുറത്ത് വരുന്ന സാഹചര്യത്തിൽ നടി ദുർഗ്ഗാ കൃഷ്ണയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ചിലർ. ചിലർ ഇപ്പോൾ ട്രെയിലർ റിലീസിന്റെ പേരിലാണ്. ഇപ്പോൾ ദുർഗക്കെതിരെ ചിലർ വിമർശനങ്ങളുമായി എത്തിയിരിക്കുന്നത്. സൈബർ അറ്റാക്ക് നടത്തിയിരിക്കുകയാണ് പലരും. നേരത്തെയും ദുർഗക്കെതിരെ സൈബർ ആക്രമണം നടന്നിട്ടുണ്ടായിരുന്നു. ഈ സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ ബിലഹരി. ബിലഹരി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു…

ആദ്യമേ പറയാം ഇതൊരു വിവാദ പ്രൊമോഷനായി കണ്ടന്റ് ഉണ്ടാക്കലോ മാങ്ങാത്തൊലിയോ ഒന്നും അല്ല !! ഞങ്ങളുടെ അഭിനേത്രി ദുർഗ കൃഷ്ണയുമായി അല്പം മുമ്പ് സംസാരിച്ചപ്പോൾ ഉണ്ടായ being ashamed എന്ന ഉള്ളിലെ വ്രണപ്പാട് കൊണ്ട് പറയുന്നതാണ് .. കാരണം താഴെയുള്ള കമന്റ്സ് പറയും .. ഒരു കൊല്ലം മുമ്പേ ഞങ്ങളുടെ സിനിമയിൽ ചെയ്ത ചുംബന രംഗത്തിന്റെ പേരിൽ ആ പെൺകുട്ടി ഇപ്പോഴും വേട്ടയാടപ്പെടുകയാണ് . ഉടൽ കൂടി ഇറങ്ങിയപ്പോൾ ചാപ്പയടിക്ക് ശക്തി കൂടി . എത്ര മനുഷ്യർ പ്രതികരിച്ചാലും ഇത്തരം അഴുകിയ പുളിച്ചു തികട്ടലുകൾ തുടരുമെന്നറിയാം , പക്ഷെ ഇത് പറയുന്നത് അറ്റ്ലീസ്റ്റ് ഞങ്ങളുടെ സഹപ്രവർത്തകയുടെ കൂടെ നിക്കുകയെങ്കിലും ചെയ്തു എന്ന മനസ്സമാധാനത്തിനു വേണ്ടിയാണ് .

ഇത്രയധികം സൈബർ പോലീസിംഗ് ശക്തമാവുമ്പോഴും ഒരു ഭയമില്ലാതെ ഇങ്ങനെ ഓൺലൈൻ തെരുവുകളിൽ മുണ്ടുരിഞ്ഞു കാണിച്ചു കൊണ്ട് നിന്റെ ഭർത്താവിന് നിന്നെ വിറ്റ് ജീവിക്കേണ്ടതല്ലേ എന്നൊക്കെ പറയാൻ ഇവനൊക്കെ ആരാണ് സത്യത്തിൽ .. ഈ അഭിനയിക്കുന്നവർ ഒക്കെ റോബോട്ടുകൾ അല്ല . ഒരു സെറ്റിൽ നിന്ന് മറ്റൊരു സെറ്റിൽ നൂറായിരം മനസികാവസ്‌ഥയോടെ ഒരു കൂട്ടം മനുഷ്യർക്ക് മുമ്പിലാണ് രാവെന്നോ പകലെന്നോ ഇല്ലാതെ ഏതു സീനും അഭിനയിക്കുന്നത് .. ആ സമയം കുടുംബത്തിനെ തെറി വിളിച്ച് , ഭർത്താവിന്റെ നാണത്തിനു വിലയിട്ട് , ആ പെൺകുട്ടിയുടെ അഭിനയ ജീവിതം പറഞ്ഞു പറഞ്ഞു അവസാനിപ്പിക്കാൻ ശ്രമിച്ചൊടുവിൽ ശുക്ലം കളയുന്ന പോൽ സുഖം കിട്ടുന്ന ഈ വക ടീമുകളോട് പച്ച മലയാളത്തിൽ പറയാൻ കഴിയുന്നത് ” നിന്റെയൊക്കെ ചിലവിൽ അല്ലെടാ ഞങ്ങളൊക്കെ ജീവിക്കുന്നത് , എന്റെ സ്വകാര്യതയിൽ എന്റെ അമ്മയ്ക്കോ , ഭാര്യക്കോ , ഭർത്താവിനോ , അച്ഛനോ , കുഞ്ഞിനോ ആർക്കും സ്‌പേസ് ഇല്ല , അതെന്റെ മാത്രമിടമാണ് ..

അവിടെ പ്രസക്തം എന്റെ / ആ നടിയുടെ തീരുമാനങ്ങൾ ആണ് .. നീയൊക്കെ പറയുന്നിടത്ത് ആടാനും തുള്ളാനും നിർത്താനും ഞങ്ങൾക്ക് മനസ്സില്ല .. ആരെടാ നീയൊക്കെ ? പോടാ അവിടുന്ന് ” .. ആ തല്ക്കാലം ഇത്രേ ഒള്ളൂ .. ഇതിനെ സിനിമ ആയി കൂട്ടിക്കെട്ടണ്ട , അങ്ങനെ ഒരു പ്രമോഷനും ഷെയറും ഈ പോസ്റ്റിനു ആവശ്യമില്ല .. കാര്യം മാത്രമാണ് പ്രസക്തം
Story Highlights:Director Bilahari on Durga Krishna

To Top