ലിജോ ജോസ് പല്ലിശ്ശേരിയ്ക്ക് ഒരു ശൈലിയുണ്ട്, അത് വിട്ട് അദ്ദേഹം സിനിമ എടുക്കാറില്ല. അദ്ദേഹത്തിന്റെ കൈയിൽനിന്ന് തട്ടുപൊളിപ്പൻ മാസ് മസാലയും പ്രതീക്ഷിക്കേണ്ട.|Director Lijo Jose Palliseri character

ലിജോ ജോസ് പല്ലിശ്ശേരിയ്ക്ക് ഒരു ശൈലിയുണ്ട്, അത് വിട്ട് അദ്ദേഹം സിനിമ എടുക്കാറില്ല. അദ്ദേഹത്തിന്റെ കൈയിൽനിന്ന് തട്ടുപൊളിപ്പൻ മാസ് മസാലയും പ്രതീക്ഷിക്കേണ്ട.|Director Lijo Jose Palliseri character

മലയാള സിനിമ വളരെയധികം പ്രതീക്ഷയോടെ നോക്കിക്കാണുന്ന ഒരു കൂട്ടുകെട്ടാണ് ലിജോ ജോസ് പല്ലിശ്ശേരി മോഹൻലാൽ കൂട്ടുകെട്ട് എന്നത്. വളരെയധികം താല്പര്യത്തോടെയാണ് ഈ ഒരു കൂട്ടുകെട്ടിന് വേണ്ടി ഇന്ന് ആരാധകർ കാത്തിരിക്കുന്നത്. മോഹൻലാലിനെയും മമ്മൂട്ടിയെയും മികച്ച രീതിയിൽ ആയിരിക്കും ലിജോ ജോസ് പല്ലിശ്ശേരി എന്ന സംവിധായകൻ ഉപയോഗിക്കുക എന്നത് പ്രേക്ഷകർക്ക് ഉറപ്പാണ്. മമ്മൂട്ടിയെ വെച്ച് ഒരുക്കിയ നന്മപകൽ നേരത്തു മയക്കം എന്ന ചിത്രം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെടുകയും ചിത്രം മികച്ച പ്രതികരണം നേടുകയും ചെയ്തിരുന്നു. മമ്മൂട്ടിയെ കാത്തിരിക്കുന്നത് ദേശീയ അവാർഡ് ആണ് എന്നാണ് എല്ലാവരും ചിത്രം കണ്ടിട്ട് പറയുന്നത്. അത്രയ്ക്ക് മികച്ച രീതിയിൽ ഉള്ള പ്രകടനമാണ് ചിത്രത്തിൽ മമ്മൂട്ടി കാഴ്ച വെച്ചിരിക്കുന്നത് എന്നും പറയുന്നു. ഇനി മോഹൻലാലും ആയുള്ള ചിത്രം എങ്ങനെയാണ് എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. യാതൊരു മുൻധാരണകളും നൽകാൻ സാധിക്കാത്ത സംവിധായകനാണ് ലിജോ ജോസ് പല്ലിശ്ശേരി. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ചിത്രങ്ങളെ കുറിച്ച് എന്ത് പറയണമെന്ന് പ്രേക്ഷകർക്കും അറിയില്ല.

ഇപ്പോൾ ലിജോ ജോസ് പല്ലിശ്ശേരിയെ കുറിച്ച് ഒരു സിനിമാ ഗ്രൂപ്പിൽ വരുന്ന കുറിപ്പാണ് വൈറലായി കൊണ്ടിരിക്കുന്നത്. ഈ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ.. മോഹൻലാൽ ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ഒരു സിനിമ വരുന്നു എന്ന് പറഞ്ഞപ്പോൾ വളരെയധികം സന്തോഷിച്ചു പക്ഷേ അദ്ദേഹത്തിന്റെ ആദ്യസിനിമയായ നായകൻ ഇറങ്ങിയ സമയത്ത് ആ സിനിമ തീയേറ്ററിൽ പോയി കണ്ട ഒരാളാണ് ഞാൻ കാണാൻ വിരലിലെണ്ണാവുന്ന പേർ മാത്രം പക്ഷേ നായകൻ വളരെയധികം ഇഷ്ടപ്പെട്ടു എനിക്ക് പുതുമയാർന്ന അവതരണം ചിത്രീകരണ രീതി എല്ലാം കൊണ്ടും അന്നത്തെ കാലഘട്ടത്തിൽ നായകൻ എന്ന സിനിമ വ്യത്യസ്തമായിരുന്നു

അതു കഴിഞ്ഞു വന്ന സിറ്റി ഓഫ് ഗോഡ് നിലവാരം പുലർത്തി ഈ രണ്ടു സിനിമയും തീയേറ്ററിൽ പരാജയമായിരുന്നു അദ്ദേഹം കൊമേഷ്യൽ രൂപത്തിൽ ആമേൻ എടുത്തപ്പോൾ മാത്രമാണ് മലയാളികൾക്ക് ലിജോ ജോസ് പല്ലിശ്ശേരി ആരാണെന്ന് പോലും മനസ്സിലായത് മോഹൻലാൽ ഫാന്സിനോട് അദ്ദേഹം അദ്ദേഹത്തിന്റെ രീതിയിൽ മാത്രമാണ് സിനിമകൾ ചെയ്യുന്നത് മുണ്ട് മടക്കി കുത്തലും മീശ പിരിക്കൽ കസവ് കര മുണ്ടും ഒന്നും കാണില്ല അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മുൻപുള്ള സിനിമകൾ കാണാൻ ശ്രമിക്കുക അദ്ദേഹത്തിന് അദ്ദേഹത്തിന്റെ ശൈലിയുണ്ട് അത് വിട് അദ്ദേഹം സിനിമ എടുക്കാറില്ല അദ്ദേഹത്തിന്റെ കൈയിൽനിന്ന് തട്ടുപൊളിപ്പൻ മാസ് മസാലയും പ്രതീക്ഷിക്കേണ്ട
Story Highlights: Director Lijo Jose Palliseri character