മോഹൻലാൽ ഭയങ്കര നാണം കുണുങ്ങിയാണ്. ആളുകളുമായി അങ്ങനെ മിംഗിൾ ചെയ്യുകയില്ല|Director Pathmarajan ‘ s Wife talkes about Mohanlal character

മോഹൻലാൽ ഭയങ്കര നാണം കുണുങ്ങിയാണ്. ആളുകളുമായി അങ്ങനെ മിംഗിൾ ചെയ്യുകയില്ല|Director Pathmarajan ‘ s Wife talkes about Mohanlal character

മലയാള സിനിമയിൽ ഇന്ന് വളരെയധികം ചർച്ച ചെയ്യപ്പെടുന്ന രണ്ടു പേരാണ് പ്രണവ് മോഹൻലാലും മോഹൻലാലും. ഇരുവരും വളരെയധികം പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരങ്ങൾ കൂടിയാണ് എന്ന് പറയണം. പത്മരാജൻ സിനിമകളിലെ മോഹൻലാലിന് ഒരുപാട് പ്രത്യേകതകൾ കൂടിയുണ്ട് എന്നതാണ് സത്യം. ഇപ്പോൾ ഇതാ മോഹൻലാലിനെ കുറിച്ചും തൂവാനത്തുമ്പികൾ എന്ന സിനിമയെക്കുറിച്ചും ഒക്കെ മനസ്സ് തുറക്കുകയാണ് പത്മരാജന്റെ ഭാര്യയായ രാധാ ലക്ഷ്മി. സീ മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മനസ്സ് തുറന്നത്. വാക്കുകൾ ഇങ്ങനെ.. കേരളവർമ്മ കോളേജിൽ അശോകനും ലാലുവും ഉള്ള സീൻ എടുക്കുമ്പോഴാണ് ഞാൻ ചെല്ലുന്നത്.

ലാലുവിന്റെ അമ്മ ശാന്ത ചേച്ചിയും അവിടെയുണ്ട്. ഞങ്ങൾ ഒന്നിച്ചാണ് ഇരുന്നത്. ഞാനും കുട്ടികളും നാട്ടിലേക്ക് പോകുന്ന സമയത്ത് ആയിരുന്നു വളരെ കുറച്ച് സമയമേ ഉണ്ടായിരുന്നുള്ളൂ. ഞാനും കുട്ടികളും ഷൂട്ടിംഗ് കാണാനായി ചെല്ലുന്നത്. ലാൽ വരുമ്പോൾ കുട്ടികളൊക്കെ പുറകിൽ കൂടി ഓടി വരുന്ന സീനാണ് എടുത്തത്. മോഹൻലാൽ ഭയങ്കര നാണം കുണുങ്ങിയാണ്. മോഹൻലാൽ ആളുകളുമായി അങ്ങനെ മിംഗിൾ ചെയ്യുകയില്ല. പക്ഷേ അകത്ത് കഴിവ് ഇരിക്കുകയാണ്. പിന്നെയാണ് അത് പുറത്തു വരുന്നത്. അന്നൊക്കെ വളരെ ചെറുപ്പം ആണ്. ഇങ്ങനെയൊക്കെയായി തീരുമെന്ന് പോലും കരുതിയില്ല. അവർ തമ്മിൽ വളരെ ഇഷ്ടമായിരുന്നു. ഞങ്ങൾ തമ്മിൽ നല്ല റോപ്പ് ആണെന്ന് അദ്ദേഹം പറയുമായിരുന്നു. മരണശേഷം ലാലിന്റെ അമ്മ ശാന്ത ചേച്ചി ആഴ്ചയിൽ ഒരു ദിവസമെങ്കിലും എന്നെ കാണാൻ വരുമായിരുന്നു.

വെറുതെ വരില്ല കുട്ടികൾക്ക് കഴിക്കാൻ എന്തെങ്കിലും കൊണ്ടുവന്നിരിക്കും. ഒരിക്കൽ ചെറിയ കുട്ടി ആയിരിക്കുമ്പോൾ പ്രണവിനെ കൊണ്ടുവന്നത് ഓർമ്മയുണ്ട്. പപ്പൻ അന്ന് 19 വയസ്സാണ്. അവന് താടിയൊക്കെ ഉണ്ട്. പ്രണവ് പപ്പനെ കണ്ടതും ചാടി അവന്റെ കൈയിലേക്ക് പോയി. അവന് ലാലുവിനെ പോലെ തോന്നിയിട്ടുണ്ടെന്ന് ശാന്ത ചേച്ചി പറഞ്ഞത്. പത്മരാജന്റെ അസുഖ വിവരങ്ങളെക്കുറിച്ച് ഒക്കെ പറയുന്നുണ്ട് ഈ അഭിമുഖത്തിൽ ഭാര്യ.
Story Highlights: Director Pathmarajan ‘ s Wife talkes about Mohanlal character