Entertainment

ശിവാജി ഗണേശൻറെ 270 കൊടി രൂപ വരുന്ന സ്വത്തിൽ മക്കൾ തമ്മിൽ തർക്കം. |Dispute between Shivaji Ganesha’s children over property worth Rs 270 crores|

ശിവാജി ഗണേശൻറെ 270 കൊടി രൂപ വരുന്ന സ്വത്തിൽ മക്കൾ തമ്മിൽ തർക്കം. |Dispute between Shivaji Ganesha’s children over property worth Rs 270 crores|

തമിഴ് സിനിമാലോകത്തെ ഒരു മികച്ച നടൻ ആണ് ശിവാജി ഗണേശൻ. അദ്ദേഹത്തിന്റെ മകൻ പ്രഭുവും സിനിമയിൽ സജീവം ആണ്.മലയാളികൾക്കിടയിലും വലിയൊരു നിര തന്നെയാണ് താരത്തിന് ഇപ്പോഴുമുള്ളത്.. ശിവാജിഗണേശൻറെ മക്കൾ തമ്മിൽ സ്വത്തിനെച്ചൊല്ലി തർക്കം ആണെന്ന വാർത്തയാണ് പുറത്തുവരുന്നത്. സ്വത്ത്‌ വിഭജനത്തിൽ ക്രമക്കേട് ആരോപിച്ച് അദ്ദേഹത്തിന്റെ പെൺമക്കളായ ശാന്തി നാരായണസ്വാമി രാജി ഗോവിന്ദരാജൻ എന്നിവർ സഹോദരരായ നടൻ പ്രഭു നിർമാതാവ് രാംകുമാർ ഗണേശൻ ഇവർക്കെതിരെ കേസ് കോടതിയിൽ ഫയൽ ചെയ്തിരിക്കുകയാണ്.സ്വത്ത് ഭാഗം വെച്ചതിൽ വലിയ ക്രമക്കേട് ഉണ്ടായിട്ടുണ്ടെന്നാണ് ശിവാജി ഗണേശൻറെ പെൺമക്കൾ പറയുന്നത്.

അച്ഛന്റെ പേരിലുള്ള സ്വത്ത് മുഴുവൻ സഹോദരങ്ങൾ അപഹരിച്ചു എന്നാണ് പരാതി. ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിലെ 2005ലെ ഭേദഗതി പ്രകാരം പിതാവ് ശിവാജി ഗണേശന്റെ സ്വത്തിൽ പെണ്മക്കൾക്കും അവകാശമുണ്ടെന്നും അവ കൃത്യമായി വിഭജിക്കാൻ ഉത്തരവിടണമെന്നും ആണ് ഇവർ ഹർജിയിൽ ആരോപിക്കുന്നത്. തങ്ങൾ അറിയാതെയാണ് പിതാവ് വസ്തുവിൽപന നടത്തിയത്. വില്പന രേഖകൾ അസാധുവായി പ്രഖ്യാപിക്കണമെന്നാണ് ഹർജിയിൽ പെണ്മക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്. ആയിരം പവൻ സ്വർണാഭരണങ്ങളും 500 കിലോ വെള്ളിയും പ്രഭുവും രാം കുമാറും സ്വന്തം ആക്കിയെന്നും ശാന്തി തീയേറ്ററിലെ 82 കോടി രൂപയുടെ ഓഹരികൾ പ്രഭുവും രാംകുമാറും തങ്ങളുടെ പേരിലേക്ക് മാറ്റിയതായും സഹോദരിമാർ പറയുന്നുണ്ട്. ശിവാജി ഗണേശൻ എഴുതി എന്ന് പറയപ്പെടുന്ന വിൽപത്രം വ്യാജമാണെന്നും പബ്ലിക് പവർ ഓഫ് അറ്റോണി ഒപ്പിട്ട് തങ്ങളെ കബളിപ്പിച്ചു എന്നുമാണ് ഹർജിയിൽ പെണ്മക്കൾ പറയുന്നത്.

നാല് മക്കളാണ് ശിവാജി ഗണേശന് ഉള്ളത്. അദ്ദേഹത്തിന്റെ പേരിലുള്ള ശിവാജി പ്രൊഡക്ഷൻസ് നോക്കിനടത്തുന്നത് നടൻ പ്രഭുവും മൂത്തമകൻ നിർമ്മാതാവ് രാംകുമാറുമാണ്. അച്ഛന്റെ മരണശേഷം എസ്റ്റേറ്റും മറ്റു സ്വത്തുക്കളും സഹോദരന്മാർ നോക്കിനടത്തുന്നത് ശാന്തിക്കും രാജിക്കും ആരംഭഘട്ടത്തിൽ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. എന്നാൽ പിൽക്കാലത്ത് തങ്ങളുടെ അനുവാദമില്ലാതെ ചില വസ്തുതകൾ ഇരുവരും വിറ്റതായി വിവരം ലഭിച്ചതോടെയാണ് ഇവർ കോടതിയെ സമീപിക്കുന്നത്. 82 കോടി രൂപ വിലമതിക്കുന്ന ശാന്തി തിയേറ്റർ അടുത്തിടെ സ്വന്തം മക്കളുടെ പേരിലേക്ക് പ്രഭു മാറ്റിയതായും സഹോദരിമാർ ആരോപണം ഉന്നയിച്ചിട്ടുണ്ട്. 270 കോടി രൂപയുടെ സ്വത്ത് ഗണേശന്റെ പേരിൽ ഉള്ളതായാണ് കണക്കാക്കുന്നത്.

story highlights;Dispute between Shivaji Ganesha’s children over property worth Rs 270 crores|

To Top
$(".comment-click-14836").on("click", function(){ $(".com-click-id-14836").show(); $(".disqus-thread-14836").show(); $(".com-but-14836").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });