ജീവിതത്തിലേക്ക് കടന്നു വന്ന പുതിയ വിശേഷം ആരാധകർക്ക് മുന്നിൽ പങ്കുവച്ചു ദിവ്യ ഉണ്ണി.

ഒരു കാലത്ത് മലയാളി പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയുള്ള ഒരു നടിയായിരുന്നു ദിവ്യ ഉണ്ണി.

വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്ത താരം നൃത്ത വേദികളിൽ സജീവ സാന്നിധ്യമായി മാറുകയും ചെയ്തിരുന്നു. അമേരിക്കയിൽ നൃത്തവിദ്യാലയം നടത്തുന്ന താരമാണ് ദിവ്യ ഉണ്ണി. ഇപ്പോഴും താരത്തിന്റെ സൗന്ദര്യത്തിന് ഒട്ടും കുറവു വന്നിട്ടില്ല എന്നാണ് ആരാധകർ എല്ലാവരും പറയുന്നത്. സാമൂഹിക മാധ്യമങ്ങളിൽ സജീവമായ ദിവ്യ തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർക്ക് മുന്നിലേക്ക് പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.

താരത്തിന്റെ പുതിയ വിശേഷമാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. മകളെ ഹരിശ്രീ കുറിപ്പിച്ചതാണ് ആ വിശേഷം. അതിൻറെ ഒരു വീഡിയോ സഹിതം ആണ് താരം എത്തിയിരിക്കുന്നത്. വീഡിയോ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടുകയും ചെയ്യുന്നുണ്ടായിരുന്നു. താരത്തിന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കുന്ന ഒരു വ്യക്തി കൂടിയാണ് ദിവ്യ ഉണ്ണി. അതുകൊണ്ടുതന്നെ താരത്തിൻറെ ഓരോ വിശേഷങ്ങളും ആരാധകർക്ക് മനസ്സിലാക്കാറുണ്ട്. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണുമ്പോൾ ആരാധകർ ഇപ്പോഴും അമ്പരപ്പോടെയാണ് നോക്കാറുള്ളത്.

ഇത്രകാലമായിട്ടും താരത്തിന്റെ സൗന്ദര്യത്തിന് യാതൊരുവിധത്തിലും ഉലച്ചിൽ ഇല്ലല്ലോ എന്ന് ആരാധകർ ഒരേപോലെ പറയുന്നത് . താരത്തിന്റെ കുടുംബസമേതമുള്ള ചിത്രങ്ങൾ വൈറലായി മാറി. ഭർത്താവും മൂന്നു കുട്ടികളും അടങ്ങുന്ന സന്തോഷം നിറഞ്ഞ കുടുംബ ചിത്രമായിരുന്നു അത്‌. ആരാധകരെല്ലാം അത്‌ ഏറ്റെടുക്കുകയും ചെയ്തിരുന്നു. കേരള വേഷത്തിൽ അമേരിക്കയിൽ നിൽക്കുന്ന ചിത്രങ്ങളായിരുന്നു ആളുകൾ ഏറ്റെടുത്തത്.

Leave a Comment

Your email address will not be published.

Scroll to Top