മമ്മൂട്ടിയുടെ വാഹനങ്ങളുടെ 369 നമ്പറിന്റെ പ്രേത്യകത എന്താണെന്ന് അറിയുമോ.? വീഡിയോ

മലയാള സിനിമയുടെ അഭിമാന താരമായ മമ്മൂട്ടി ഒരു വാഹനപ്രേമിയാണ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.

അദ്ദേഹത്തിൻറെ വാഹനങ്ങളുടെ എല്ലാം നമ്പർ 369 ആണ്. ഈ നമ്പർ കാണുമ്പോൾ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് അദ്ദേഹത്തിൻറെ മുഖമായിരിക്കും. ഈ നമ്പർ അദ്ദേഹത്തിന് വളരെയധികം പ്രിയപ്പെട്ടതാണ്. എന്താണ് അതിൻറെ ഒരു പ്രത്യേകത. മമ്മൂട്ടിയുടെ വാഹനങ്ങളുടെ എല്ലാം നമ്പർ 369 ആകാനുള്ള കാരണം എന്താണ്.? അൻപത് വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടി തന്റെ അഭിനയജീവിതം ആരംഭിക്കുന്നത് ജൂനിയർ ആർട്ടിസ്റ്റ് ആയിട്ടായിരുന്നു.

അങ്ങനെയാണ് അഭിനയജീവിതം തുടങ്ങുന്നത്. പിന്നീട് വളരെ പതുക്കെ പതുക്കെ ആയിരുന്നു അദ്ദേഹം ഉയർന്നു ഉയർന്നു വന്നത്. ആദ്യമൊക്കെ സഹനടനായി എത്തിയ താരം പതുക്കെ നായകനായി മാറി. കരിയർ ആരംഭിച്ച സമയത്ത് അദ്ദേഹം ഒരു സ്യൂട്ട്കേസ് വാങ്ങുകയും ചെയ്തു. അതിൽ നമ്പർ ലോക്ക് ഉള്ളതായിരുന്നു. ആ നമ്പർ ലോക്ക് ആയിരുന്നു 369. ആ നമ്പർ മമ്മൂട്ടിക്ക് വളരെയധികം ഇഷ്ടപ്പെട്ടു.

അന്നുമുതൽ അദ്ദേഹത്തിൻറെ ജീവിതത്തിൻറെ ഭാഗമായി ഈ നമ്പർ മാറി.പിന്നീട് ഒരുപാട് ഇടങ്ങളിലായി ഈ നമ്പർ പല കാര്യങ്ങൾക്ക് വേണ്ടി അദ്ദേഹം ഉപയോഗിച്ചു. അദ്ദേഹം ധാരാളം വാഹനങ്ങൾ വാങ്ങി, വണ്ടികൾ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ് മമ്മൂട്ടി. വാഹനങ്ങളെല്ലാം 369 എന്ന നമ്പർ കൂടി നൽകി. ലക്ഷങ്ങൾ ചെലവഴിച്ച് ആണ് ഈ ഒരു നമ്പർ തന്നെ മമ്മൂട്ടി സ്വന്തമാക്കുന്നത്. ഫാൻസി നമ്പർ ആയതുകൊണ്ടുതന്നെ അതിനു വേണ്ടി ലക്ഷങ്ങൾ ഫീസ് നൽകേണ്ടത് ഒരു ആവശ്യകതയാണ്.

മമ്മൂട്ടി ആരാധകരുടെ ഇടയിൽ മാത്രമല്ല സാധാരണക്കാരുടെ ഇടയിൽ പോലും ഈ നമ്പറിന് ഉള്ള സ്വാധീനം വളരെ വലുതാണ്. ഒരുവിധം സിനിമകളിലെല്ലാം അദ്ദേഹം ഉപയോഗിക്കുന്ന വണ്ടിയും അദ്ദേഹത്തിൻറെ തന്നെയാണ്.. അപ്പോഴും നമുക്ക് ഈ നമ്പർ ഒക്കെ കാണാൻ സാധിക്കാറുണ്ട്.

Leave a Comment

Your email address will not be published.

Scroll to Top