Entertainment

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ക്യൂട്ട് നായിക ആരാണ് എന്ന് അറിയോ.?|Do you know who is the favorite cute heroine of Malayalee audience?|

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ക്യൂട്ട് നായിക ആരാണ് എന്ന് അറിയോ.?|Do you know who is the favorite cute heroine of Malayalee audience?|

മലയാളി പ്രേക്ഷകർക്ക് വളരെ പ്രധാനപ്പെട്ട ഒരു നടിയാണ് ഭാവന. നിരവധി ആരാധകരാണ് ഭാവനയ്ക്ക് ഉള്ളത്. ഇപ്പോൾ ഭാവനയുടെ മലയാള സിനിമയിലേക്കുള്ള ഒരു തിരിച്ചുവരവിന്റെ കാലഘട്ടം കൂടിയാണ് എന്ന് പറയണം. നിരവധി ആരാധകർ കാത്തിരുന്ന ഒരു നിമിഷമായിരുന്നു ഇത്. ഇന്റെ ഇക്കാക്ക് ഒരു പ്രേമം ഉണ്ടായിരുന്നു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് ഭാവന. സ്വകാര്യ ജീവിതത്തിൽ സംഭവിച്ച ചില വേദനകൾ കാരണമായിരുന്നു മലയാളത്തിൽ നിന്നും അഞ്ചു വർഷക്കാലത്തോളം ഭാവന ഒരു അവധിയെടുത്തത്.

അതിനുശേഷം കന്നട സിനിമാ ലോകത്ത് സജീവമാവുകയും ആയിരുന്നു ചെയ്തത്. ഇപ്പോൾ ശ്രദ്ധനേടുന്നത് ഭാവനയുടെ ചിത്രങ്ങൾ ആണ്. സോഷ്യൽ മീഡിയയിൽ പുതിയൊരു കുറിപ്പുമായി ആണ് ഭാവന എത്തിയിരിക്കുന്നത്. ഭാവന പറയുന്നത് ബാല്യകാലത്തെ തിരികെ പോകാൻ ചിലപ്പോഴെങ്കിലും ആഗ്രഹിക്കാറുണ്ട് എന്നാണ്. അതോടൊപ്പം പഴയ കുറച്ചു ചിത്രങ്ങൾ കൂടി പങ്കു വച്ചിട്ടുണ്ട് താരം. ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുഴുവൻ വൈറലായി മാറിയിരിക്കുന്നത്. കുഞ്ഞു ഭാവന എത്ര ക്യൂട്ട് ആണ് എന്നാണ് ആളുകൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഷഫ്‌ന അടക്കമുള്ള താരങ്ങൾ ഭാവനയുടെ ചിത്രങ്ങൾക്ക് ആശംസകളുമായി എത്തി. ഭാവന തന്നെയാണോ ഇതെന്നാണ് ഒരു ആരാധകൻ ചോദിച്ചത്. ഈ അഭിപ്രായങ്ങൾക്കും ഭാവന മറുപടി നൽകുകയും ചെയ്യുന്നുണ്ട്.

ഇതിനോടകംതന്നെ ഭാവനയുടെ കുട്ടിക്കാല ചിത്രങ്ങൾ വൈറൽ ആയി മാറുകയും ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു ഭാവന ഇന്റെ ഇക്കാക്ക് ഒരു പ്രേമം ഉണ്ടായിരുന്നു എന്ന് സിനിമയുടെ പൂജയ്ക്ക് വേണ്ടി എത്തിയത് വൈറലായത്. അതിനു പുറമേയാണ് ഭാവനയുടെ ചിത്രങ്ങൾ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ചിത്രങ്ങൾ പങ്കുവെച്ച് ഭാവന കുറിച്ച കുറിപ്പും ഇതിനോടകം തന്നെ വൈറലായി മാറി.
“ചിലപ്പോഴൊക്കെ ഞാൻ ബാല്യത്തിലേക്ക് തിരിച്ചുവന്ന് താൽക്കാലികമായി നിർത്തിയിരുന്നെങ്കിൽ … ലോകത്തെ കുറിച്ച് തീർത്തും അശ്രദ്ധനായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു”

ഇങ്ങനെയാണ് താരം കുറിച്ചത്. അതോടൊപ്പം തന്നെ കുട്ടിക്കാലത്തെ കുറച്ച് ചിത്രങ്ങളും ഭാവന പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങളിലെല്ലാം മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ ഭാവന തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരിലേക്ക് എത്തിക്കുന്നത് സോഷ്യൽ മീഡിയയിലെ ഇത്തരം കുറിപ്പുകളിലൂടെ ആണ്. പലപ്പോഴും ഈ കുറിപ്പുകൾ എല്ലാം തന്നെ വൈറൽ ആയി മാറുകയും ചെയ്യാറുണ്ട്.
Story Highlights:Do you know who is the favorite cute heroine of Malayalee audience?

Most Popular

To Top