Entertainment

ഇന്ന് മലയാള സിനിമയിൽ നിരവധി ആരാധകരുള്ള ഈ താരങ്ങൾ ആരാണെന്ന് മനസ്സിലായോ.?

ഇന്ന് മലയാള സിനിമയിൽ നിരവധി ആരാധകരുള്ള ഈ താരങ്ങൾ ആരാണെന്ന് മനസ്സിലായോ.?

പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട ഒരു കുടുംബമാണ് നടൻ ശ്രീനിവാസന്റെ. ശ്രീനിവാസനെ പോലെ തന്നെ മക്കൾ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസനും ഒക്കെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾ തന്നെയാണ്. മികച്ച ഒരു ഗായകനും സംവിധായകനും നടനും കൂടിയാണ് വിനീത്. സോഷ്യൽമീഡിയയിലും സജീവ സാന്നിധ്യമാണ് വിനീത്. തന്റെ വിശേഷങ്ങൾ ഒക്കെ ഇടയ്ക്ക് തങ്ങളുടെ ആരാധകരിലേക്ക് താരം എത്തിക്കാറുണ്ട്. ഹൃദയം എന്ന ചിത്രമാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഏറ്റവും അവസാന ചിത്രം.

ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ചിട്ടുണ്ട് ചിത്രത്തിന്. ജനങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന അവാർഡ് ഹൃദയത്തിന് ലഭിച്ചിരുന്നത്. നടൻ ഗായകൻ സംവിധായകൻ തിരക്കഥാകൃത്ത് എന്ന നിലകളിലെല്ലാം ശ്രദ്ധ നേടിയിട്ടുള്ള താരം തന്നെയാണ് വിനീത് ശ്രീനിവാസൻ. നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ മാത്രം വിനീതിന് ഉള്ളത്. താരത്തിന്റെ ലാളിത്യവും ആരാധകരോടുള്ള ഇടപെടലുമാണ് ഇത്രത്തോളം ആരാധകരെ വിനീതിന് നേടി കൊടുത്തിട്ടുള്ളത്.

അടുത്ത കാലത്ത് സിനിമയിൽ കൂടുതൽ സജീവമായിരിക്കുകയാണ് അനുജനായ ധ്യാൻ ശ്രീനിവാസൻ. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും അഭിമുഖങ്ങളിലും മറ്റും സജീവ സാന്നിധ്യമാണ്. താരത്തിന്റെ അഭിമുഖങ്ങൾക്ക് മാത്രമായി ആരാധകരേറെയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിനീത് പങ്കുവച്ചിരിക്കുന്നത് പുതിയൊരു ചിത്രമാണ്. പണ്ടൊരിക്കൽ എന്ന് പറഞ്ഞുകൊണ്ട് ഒരു പഴയ ചിത്രമാണ് വിനീത് പങ്കുവെച്ചിരിക്കുന്നത്. ധ്യാൻ ശ്രീനിവാസനും താനും നിൽക്കുന്ന ഒരു കുട്ടിക്കാല ചിത്രം പങ്കു വച്ചു കൊണ്ടാണ് വിനീത് ഇങ്ങനെ കുറിച്ചിരുന്നത്.

ആരാധകർക്ക് ഇടയിൽ വലിയ സ്വീകാര്യതയാണ് ഈ ചിത്രത്തിന് ഉണ്ടായിരിക്കുന്നത്. നിരവധി ആളുകൾ രസകരമായ കമന്റുകളുമായി ആണ് എത്തിയിരിക്കുന്നത്. നിമിഷനേരം കൊണ്ട് തന്നെ ഈ ചിത്രം വൈറലായി മാറി എന്നതാണ് സത്യം. ചിത്രത്തിലെ കുഞ്ഞു വിനീതിനെയും ധ്യാനെയും കണ്ടിട്ട് ആളുകൾ എല്ലാം രസകരമായ കമന്റുകൾ ആണ് ഇതിന് പങ്കുവെച്ചു കൊണ്ടിരിക്കുന്നത്. തീരെ കുട്ടിയായ ധ്യാനിനെ ആണ് ചിത്രത്തിൽ കാണാൻ സാധിച്ചിരിക്കുന്നത്. എത്ര ക്യൂട്ടായിരുന്നു കുഞ്ഞു ധ്യാന് എന്നാണ് കൂടുതൽ ആളുകളും കമന്റ് ചെയ്യുന്നത്. അമ്മയും മകളും ഒരുമിച്ചു നിൽക്കുന്ന ചിത്രമാണ് വിനീത് പങ്കുവെച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് ചിത്രം വൈറലായി മാറിയത്.

Most Popular

To Top