അവസാനമായി നിങ്ങളുടെ സുഹൃത്തുക്കളെ കെട്ടിപിടിച്ചത് എപ്പോഴാണ് എന്ന് ഓർമ്മയുണ്ടോ?ശ്രെദ്ധ നേടുന്നു ഈ ചോദ്യം.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ നായകനായി എത്തിയ പുതിയ ചിത്രമാണ് ഹൃദയം. ഹൃദയം നിറയ്ക്കുന്ന ഒരു ചിത്രം തന്നെ.

വിനീത് ശ്രീനിവാസൻ ഈ ചിത്രത്തെ പറ്റി പറഞ്ഞത് ഹൃദയം എന്ന ചിത്രം ഒരു കഥാപാത്രത്തിന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ച് പറയുന്നത് എന്നാണു. അരുൺ നീലകണ്ഠൻ എന്ന കഥാപാത്രത്തിൻറെ ജീവിതത്തിൽ സംഭവിക്കുന്ന കുറെ അവസ്ഥകളെ പറ്റിയാണ് ചിത്രം പറഞ്ഞു കൊണ്ടിരിക്കുന്നത്. ആരാധകരെല്ലാം പ്രിയപ്പെട്ട ചിത്രമായി ഹൃദയം മാറിക്കഴിഞ്ഞിരുന്നു. ചിത്രം ഇറങ്ങിയ സമയത്ത് വിനീത് ശ്രീനിവാസന്റെ പല വാക്കുകളും ശ്രദ്ധനേടിയിരുന്നു. പ്രണയം എല്ലാ കാലത്തും അല്പം ക്‌ളീഷെ ആണ് അല്പം പൈങ്കിളി ആണ്. എല്ലാകാലത്തും അത് പറയുന്നതിൽ വ്യത്യസ്തതയുണ്ട്. എന്ന് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടിയിരുന്നു. ഇപ്പോൾ ഹൃദയം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ പ്രദർശനം തുടരുകയാണ്.

ഈ സമയത്ത് ഹൃദയത്തെ പറ്റിയുള്ള ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ എല്ലാം ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മൂവി സ്ട്രീറ്റ് എന്ന ഒരു സിനിമ ഗ്രൂപ്പിലാണ് ആദ്യം എത്തിയത്. പിന്നീട് പെട്ടെന്ന് വൈറൽ ആവുകയായിരുന്നു. ഈ പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെയാണ്…. ചിത്രത്തിലെ പല രംഗങ്ങളും ഒരു കെട്ടിപ്പിടുത്തം കാണാൻ സാധിക്കുന്നുണ്ട്, ഹൃദയം നിറഞ്ഞ ഒരു കെട്ടിപ്പിടുത്തം എന്ന് പറഞ്ഞു കൊണ്ടാണ് ഇതിനെ പറ്റി ഒരു പോസ്റ്റ് വന്നിരിക്കുന്നത്.ദീപു പൗലോസ് എന്ന ആളാണ് ഇത്‌ എഴുതിയത്. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം..

“ഹൃദയം”കൊണ്ടുള്ള കെട്ടിപ്പിടുത്തം ..

പ്രിയപ്പെട്ടൊരാളോട് എനിക്ക് നിന്നെ മനസ്സിലാവുന്നുണ്ട്, ഞാനൊപ്പമുണ്ട്, നിന്നെ ഞാൻ ചേർത്തു നിർത്തുന്നു എന്നൊക്കെ പറയാതെ പറയുന്നതാണ് മനോഹരമായ ഓരോ കെട്ടിപ്പിടുത്തങ്ങളും. ഹൃദയം സിനിമയെ ഏറ്റവും ഹൃദ്യമാക്കുന്നത് ഈ മനോഹരമായ കെട്ടിപ്പിടുത്തങ്ങൾ തന്നെയാണ്.പ്രണയത്തിന്റെ കെട്ടിപ്പിടുത്തം, സൗഹൃദത്തിന്റെ കെട്ടിപ്പിടുത്തം, കരുതലിന്റെ കെട്ടിപ്പിടുത്തം, വാത്സല്യത്തിന്റെ കെട്ടിപ്പിടുത്തം,പ്രതീക്ഷയുടെ കെട്ടിപ്പിടുത്തം. അരുണിന്റെ ജീവിതത്തിലെ വ്യക്തി ബന്ധങ്ങളുടെ പല ഘട്ടങ്ങളിലും ഈ കെട്ടിപ്പിടുത്തങ്ങൾ സംഭവിക്കുന്നുണ്ട്. അരുണിനെ സംബന്ധിച്ചിടത്തോളം ഓരോ കെട്ടിപ്പിടുത്തങ്ങളും ഓരോ തിരിച്ചറിവുകൽ കൂടിയാണ്…അവസാനമായി നിങ്ങളുടെ സുഹൃത്തുക്കളെ കെട്ടിപിടിച്ചത് എപ്പോഴാണ് എന്ന് ഓർമ്മയുണ്ടോ?

നമ്മുടെ മാതാപിതാക്കളെ കെട്ടിപിടിച്ചിട്ട് എത്ര വർഷം ആയി കാണും?? ജീവിത പങ്കാളിയെ ഹൃദയം കൊണ്ട് കെട്ടിപിടിക്കാൻ ശ്രമിക്കാറുണ്ടോ?? ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു കെട്ടിപ്പിടുത്തം ആഗ്രഹിക്കാത്ത മനുഷ്യർ കാണില്ല തീർച്ച.പലപ്പോഴും നമ്മൾ എല്ലാവരും ഡ്രാമറ്റിക് ആകുമെന്ന് കരുതി ഇതൊക്കെ മനസ്സിൽ തന്നെ വച്ച് ജീവിക്കുന്നു. മാനസികമായി തകർന്നിരിക്കുന്ന നമ്മുടെ സുഹൃത്തിനെ ആയിരം വാക്കുകൾ കൊണ്ട് ആശ്വസിപ്പിക്കുന്നതിനേക്കാൾ എത്രയോ വലുതാണ് മനോഹരമായ ഒരു കെട്ടിപ്പിടുത്തം. അവരും അതാഗ്രഹിക്കുണ്ടാകും. അമ്മയുടെയും, അച്ഛനന്റെയും കെട്ടിപ്പിടുത്തത്തിൽ തീരാവുന്നതേ ഉള്ളൂ നമ്മുടെ ഒറ്റപെടലുകളും..അതിർവരമ്പുകൾ ഇല്ലാതെ ഹൃദയം കൊണ്ടുള്ള കെട്ടിപ്പിടുത്തങ്ങൾ തുടർന്ന് കൊണ്ടേയിരിക്കുക..

Leave a Comment

Your email address will not be published.

Scroll to Top