Entertainment

റോബിനും ദിൽഷയും തമ്മിലുള്ള വിവാഹം എന്നാണ്.? ആദ്യമായി റോബിൻ പ്രതികരിക്കുന്നു.

മലയാളം ബിഗ്ബോസ് സീസൺ ഫോറിന്റെ ഏറ്റവും ശക്തനായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു റോബിൻ രാധാകൃഷ്ണൻ.

റോബിനെ സംബന്ധിച്ച് ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഒരു കാര്യം എന്നു പറയുന്നത് ദിൽഷയും റോബിനും തമ്മിലുള്ള സൗഹൃദം തന്നെയായിരുന്നു. എന്നാൽ ദിൽഷയോടെ ഒരു പ്രണയമായിരുന്നു റോബിന് ഉണ്ടായിരുന്നത്. പലവട്ടം റോബിനത് തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. പുറത്തിറങ്ങിയശേഷം ഒരു അഭിമുഖത്തിൽ റോബിൻ പറയുന്ന ചില കാര്യങ്ങളാണ് റോബിന്റെയും ദിൽഷയുടെയും വിവാഹം എപ്പോഴായിരിക്കും എന്ന്.

ബീഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ അവതാരകയായ വീണ ചോദിക്കുമ്പോൾ രസകരമായ രീതിയിൽ മറുപടി പറയുന്നത് ആണ് കാണാൻ സാധിക്കുന്നത്. ഇത്തരം കാര്യങ്ങൾ ഒക്കെ നമ്മൾ നന്നായി ആലോചിച്ച് വേണം പറയാൻ എന്നും ഇല്ലെങ്കിൽ പണി കിട്ടും എന്നാണ് പറയുന്നത്. ദിൽഷയെ എനിക്ക് ഇഷ്ടമാണ്. ദിൽഷയ്ക്ക് എന്നോട് അങ്ങനെ ഉണ്ടോ എന്ന് അറിഞ്ഞതിനുശേഷം തിരിച്ചു വീട്ടുകാർക്കും ഇഷ്ടമാണെങ്കിൽ വിവാഹം നടക്കും. അങ്ങനെയാണല്ലോ സാധാരണ നമ്മുടെ നാട്ടിൽ വിവാഹം നടക്കുന്നത്. നമുക്ക് എല്ലാ കാര്യങ്ങളും പോസിറ്റീവായി ചിന്തിക്കുവാൻ സാധിക്കും. അങ്ങനെ നടക്കട്ടെ എന്ന് പ്രാർത്ഥിക്കാം. ദിൽഷയോട് തനിക്ക് വലിയ ഇഷ്ടമാണെന്നും ദിൽഷക്ക് വേണ്ടി ഞാൻ എന്തും ചെയ്യും എന്നുമൊക്കെയാണ് റോബിൻ പറയുന്നത്.

എനിക്ക് ഒരാളോട് ഇഷ്ടം തോന്നിയാൽ അവർക്ക് വേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ്. എനിക്ക് ഒരുപാട് ഇഷ്ടമുള്ള ആളാണ് ദിൽഷ എന്നും റോബിൻ പറയുന്നുണ്ട്. എന്നാൽ ഞാൻ എന്റെ ആരാധകരോട് ഒരിക്കലും ദിൽഷയ്ക്ക് വേണ്ടി വോട്ട് ചെയ്യണം എന്ന് പറയില്ല. ദിൽഷ സ്ട്രോങ്ങ്‌ ആണ് എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ ഇഷ്ടമാണെങ്കിൽ മാത്രം വോട്ട് ചെയ്താൽ മതി. എന്നെ ഇഷ്ടപ്പെടുന്ന ആളുകൾക്ക് വേണ്ടി ഞാൻ വോട്ട് ചെയ്യണം എന്ന് പറയുന്നത് ഒട്ടും ശരിയായ നടപടി അല്ല എന്നും പറയുന്നുണ്ടായിരുന്നു താരം. ജാസ്മിന് എന്താണ് ശരിക്കും റോബിനോട് ഇത്ര ദേഷ്യം എന്ന് അവതാരക ചോദിക്കുമ്പോൾ അതുതന്നെയാണ് എനിക്ക് തിരിച്ചു ചോദിക്കാനുള്ളത്.

ശരിക്കും എന്താണ് ജാസ്മിന്റെ പ്രശ്നം എന്നായിരുന്നു റോബിൻ ചോദിച്ചത്. അതിനു മുൻപ് ജാസ്മിൻ എന്നെ പരിചയം ഇല്ല. കണ്ടിട്ടുപോലുമില്ല പിന്നെ എന്തിനാണ് എന്നോട് ഇത്രയും വാശി കാണിക്കുന്നത് എന്ന് എനിക്ക് മനസ്സിലായിട്ടില്ല. പരിപാടിയിൽ വന്നപ്പോൾ ഞാൻ പറഞ്ഞതാണ് ഞാൻ ഫേക്ക് ആണെന്നുമാണ് റോബിൻ പറയുന്നത്.

Most Popular

To Top