Entertainment

പ്രധാന കഥയെ മാറ്റാതെ ബാക്കിയുള്ള ഭാഗങ്ങളിൽ ഒത്തിരി മാറ്റങ്ങളോടെയാണ് ദൃശ്യം 2 ഹിന്ദിയിൽ എത്തിയിരിക്കുന്നത്. ചില പ്രധാന മാറ്റങ്ങൾ ഇവയാണ് |Drishyam 2 has arrived in Hindi with many changes in the rest of the parts without changing the main story. These are some of the major changes

മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ വലിയ മാറ്റം കൊണ്ടുവന്ന സിനിമയായിരുന്നു ദൃശ്യം. ദൃശ്യത്തിന്റെ രണ്ടു ഭാഗങ്ങളും വലിയ സ്വീകാര്യതയോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ചിത്രം അന്യഭാഷകളിലേക്ക് പോലും ഡബ്ബ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇപ്പോൾ ഇതാ ചിത്രത്തിന്റെ ഹിന്ദി ഭാഗം മുഴുവനായും കോപ്പിയടിച്ചു തന്നെയാണ് ചിത്രം എടുത്തിരിക്കുന്നത് എന്നായിരുന്നു ചിലർ പറഞ്ഞിരുന്നത്. എന്നാൽ അത് പൂർണമായും തെറ്റാണ് എന്ന് തരത്തിലുള്ള ഒരു കുറുപ്പാണിപ്പോൾ ശ്രദ്ധ നേടുന്നത്. സിനിഫയൽ എന്ന സിനിമ ഗ്രൂപ്പിലാണ് ഈ ഒരു കുറിപ്പ് എത്തിയിരിക്കുന്നത്. ഈ കുറിപ്പിൽ വ്യക്തമായി തന്നെ ഏതൊക്കെ ഭാഗങ്ങളാണ് സിനിമയിൽ നിന്നും മാറ്റിയിരിക്കുന്നത് എന്നും പ്രതിപാദിക്കുന്നുണ്ട്. കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..

ഈ സിനിമ ഈച്ചകോപ്പി ആണെന്ന് പറയുന്നവനെ മടൽ വെട്ടി അടിക്കണം. മെയിൻ സ്റ്റോറിയെ മാറ്റാതെ ബാക്കിയുള്ള ഭാഗങ്ങളിൽ ഒത്തിരി മാറ്റങ്ങളോടെയാണ് ദൃശ്യം 2 ഹിന്ദിയിൽ എത്തിയിരിക്കുന്നത്. ചില പ്രധാന മാറ്റങ്ങൾ എടുത്ത് പറയാം.

ഷാജണിന്റെ കോൺസ്റ്റബിൾ സഹദേവൻ ഇതിൽ ഉണ്ട്. ഇളയ കുട്ടി കോളേജിൽ പോയി പരിഷ്കാരിയാകുന്ന ആ അറു ബോറൻ ഭാഗം മൊത്തം എടുത്ത് കളഞ്ഞിരിക്കുന്നു.സിദ്ദിഖുo ആശ ശരത്തും നേരത്തെ തന്നെ കഥയിൽ പ്രവേശിക്കുന്നു. അതിൽ തന്നെ ടാബുവിന് ഒരു നല്ല ഇൻട്രോ ആണ് കൊടുത്തിരിക്കുന്നത്. വഴിയിൽ കൂടെ പോകുന്നവർ, വാതിൽ തുറന്ന് കൊടുക്കുന്നവർ, ചായ എടുക്കുന്ന ആൾ, ഓട്ടോ ഓടിക്കുന്ന ആൾ എന്നിങ്ങനെ ജീതുവിന്റെ സ്ഥിരം പരിപാടി ആയ കഥയുമായി ഒരു ബന്ധവും ഇല്ലാത്ത ഒറ്റ മുഖവും ഒറ്റ ഡയലോഗും ഒറ്റ സീനും ഇതിൽ കാണില്ല. അക്ഷയ് ഖന്ന പെണ്ണുങ്ങൾ മാത്രമുള്ള സമയത്ത് അവരുടെ വീട്ടിൽ ചെന്ന് കമ്പ്ലീറ്റ് ടെറർ സൃഷ്ടിക്കുന്ന ഒരു സൂപ്പർ സീൻ കൂട്ടി ചേർത്തിട്ടുണ്ട്.

ഇങ്ങിനെ ഒത്തിരി പോസിറ്റീവ് ചെഞ്ചുകൾ ചെയ്ത് മൊത്തത്തിൽ ട്രിo ചെയ്താണ് സിനിമ എത്തിയിരിക്കുന്നത്. OTT യിൽ സമയം കളയാൻ ഇരിക്കുന്നവന്റെ ക്ഷമ തീയറ്ററിൽ കയറുന്നവന് കാണില്ല എന്ന തോന്നൽ കാരണം കൊണ്ടാവും അനാവശ്യമായ ഒത്തിരി ഭാഗങ്ങൾ കട്ട് ചെയ്തിട്ട് എത്തിയ സിനിമ അതിന്റെ ഗുണം ബോക്സ്ഓഫീസിൽ കാട്ടുന്നുമുണ്ട്. ലാലേട്ടനൊപ്പം കമലഹസൻ പോലും എത്താത്ത സ്ഥിതിക്ക് അജയ് എത്തിയോ എന്ന ചോദ്യത്തിന് പോലും പ്രസക്തി ഇല്ല. മീനയുടെയും ആശ ശരത്തിന്റെയും ഇറിട്ടേറ്റിംഗ് മേക്കപ്പിന്റെയും പെർഫോർമൻസിന്റെയും ഒത്തിരി മുകളിലാണ് ശ്രേയയും, താബുവും. മുരളി ഗോപിയുടെ കഥപാത്രത്തിന് ഒരു ഇമോഷണൽ ആംഗിൾ ഉണ്ടായിരുന്നു, എന്നാൽ അക്ഷയ് ഖന്ന വേഷത്തിനെ ഒരു മൈൻഡ് ഗെയിം ആക്കി മാത്രം മാറ്റി കളഞ്ഞു. പിന്നെ ഏറ്റവും പ്രധാനമായി അടുത്തൊരു ഭാഗത്തിലേക്കുള്ള ക്ലൂ ഇട്ടല്ല ഇവിടെ സിനിമ അവസാനിക്കുന്നത്. കേസ് ക്ലോസ്ഡ് ആണ്. ജീതുവിന്റെ മനസ്സിൽ ഏതാണെന്നു നമ്മളെ പോലെ അവർക്ക് അറിയില്ലല്ലോ?
Story Highlights: Drishyam 2 has arrived in Hindi with many changes in the rest of the parts without changing the main story. These are some of the major changes

പ്രധാന കഥയെ മാറ്റാതെ ബാക്കിയുള്ള ഭാഗങ്ങളിൽ ഒത്തിരി മാറ്റങ്ങളോടെയാണ് ദൃശ്യം 2 ഹിന്ദിയിൽ എത്തിയിരിക്കുന്നത്. ചില പ്രധാന മാറ്റങ്ങൾ ഇവയാണ് |Drishyam 2 has arrived in Hindi with many changes in the rest of the parts without changing the main story. These are some of the major changes

Most Popular

To Top