പേരൻസുമായി എന്തെങ്കിലും പ്രശ്നമുണ്ടായാൽ അങ്ങോട്ടേക്ക് വരണം എന്ന് നിനക്കറിയാം, മറിയത്തിനയച്ച നസ്രിയയുടെ ആശംസ ശ്രദ്ധ നേടുന്നു

പേരൻസുമായി എന്തെങ്കിലും പ്രശ്നമുണ്ടായാൽ അങ്ങോട്ടേക്ക് വരണം എന്ന് നിനക്കറിയാം, മറിയത്തിനയച്ച നസ്രിയയുടെ ആശംസ ശ്രദ്ധ നേടുന്നു

മലയാളികൾക്ക് വളരെയധികം പ്രിയപ്പെട്ട താരകുടുംബം തന്നെയാണ് മമ്മൂട്ടിയുടെ. മമ്മൂട്ടിയുടെ ഒപ്പം തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന നടനാണ് ദുൽഖർ സൽമാനും. വാപ്പച്ചിയുടെ സഹായമില്ലാതെ സിനിമയിലേക്ക് എത്തുകയും സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്ത താരമാണ് ദുൽഖർ സൽമാൻ. ഒരു സിനിമയിൽ പോലും അഭിനയിക്കാതെ പ്രേക്ഷകരുടെ ഹൃദയത്തിലിടം ഉറപ്പിച്ച് താരമാണ് മറിയം അമീറാ സൽമാൻ. അതായത് ദുൽഖർ സൽമാന്റെ മകൾ. കുട്ടി താരത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം ദുൽഖറും മമ്മൂട്ടിയും ഒരുമിച്ച തന്നെ പങ്കുവയ്ക്കാറുണ്ട്.

പെരുന്നാൾ ദിനത്തിൽ കുടുംബചിത്രം പങ്കുവച്ചു ദുൽഖർ. പിറന്നാൾ ദിനത്തിൽ കുഞ്ഞു മറിയത്തിന് ആശംസകൾ അറിയിച്ചത് നിരവധി ആളുകളാണ്. ഹാപ്പി ബർത്ത്ഡേ മുമ്മു, ഇനിയും ചെറുതല്ല നീ ഇനി നചുമ്മാമിയുടെ മടിയിൽ ഇരിക്കില്ല. എന്നാൽ എനിക്ക് ഇഷ്ടമാണ് ഇനിയും നീ വന്നു രണ്ടു മിനിറ്റ് ഇരുന്നോളൂ. നീ അഞ്ചുവയസ്സുകാരിയായ വളരുന്നത് ഞാനും നിരീക്ഷിക്കുകയായിരുന്നു. നമ്മുടെ മാലാഖ കുട്ടി. എനിക്ക് നിന്നെ ജീവിതത്തിലേക്ക് തിരികെ കിട്ടി.

ഞാൻ ഒരു അടിപൊളി മാമി ഹാൻ ആണ്. അതുകൊണ്ട് മാതാപിതാക്കളുമായി വിഷമം ഉണ്ടാകുമ്പോൾ ആരുടെ അടുത്തേക്ക് വരണം എന്ന് നിങ്ങൾക്കറിയാം. പേരൻസുമായി എന്തെങ്കിലും പ്രശ്നമുണ്ടായാൽ അങ്ങോട്ടേക്ക് വരണം എന്ന് നിനക്കറിയാം. അങ്ങനെയാണ് നസ്രിയ കുറിച്ചിരുന്നത്. മമ്മൂട്ടിയുടെ കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് നസറിയക്ക് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ദുൽഖറിന്റെയും ഭാര്യയുടെയും അടുത്ത സുഹൃത്താണ് നസറിയ. മമ്മൂട്ടിയുടെ വീട്ടിലെ സ്ഥിരം സന്ദർശക കൂടിയാണ് നസ്റിയ എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.

Leave a Comment