Entertainment

ഈ ഒരു ദിവസം മാത്രമാണ് നിങ്ങൾക്ക് ഞങ്ങൾ എന്തെങ്കിലും ചെയ്ത് തരാൻ സമ്മതിക്കുന്നത്, ഉമ്മയെ കുറിച്ച് ദുൽഖർ.

ഈ ഒരു ദിവസം മാത്രമാണ് നിങ്ങൾക്ക് ഞങ്ങൾ എന്തെങ്കിലും ചെയ്ത് തരാൻ സമ്മതിക്കുന്നത്, ഉമ്മയെ കുറിച്ച് ദുൽഖർ.

മലയാളികൾക്ക് വളരെയധികം പ്രിയപ്പെട്ട ഒരു യുവതാരമാണ് ദുൽഖർ സൽമാൻ. നിരവധി ആരാധകരാണ് അദ്ദേഹത്തിനുള്ളത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്,ഹിന്ദി,തുടങ്ങിയ ഭാഷകൾ സജീവ സാന്നിധ്യം കൂടിയാണ് താരം. ഇപ്പോൾ താരം പങ്കുവെച്ച് പുതിയൊരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ഉമ്മയുടെ പിറന്നാളിന് പങ്കുവച്ച പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. അമ്മയ്ക്ക് പിറന്നാൾ ആശംസകൾ ആണ് നേർന്നിരുന്നത്.

പിറന്നാൾ ദിനത്തിൽ സ്നേഹ ചുംബനം നൽകുന്ന ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. എന്റെ പ്രിയപ്പെട്ട ഉമ്മച്ചിക്ക് ജന്മദിനാശംസകൾ. പ്രത്യേക ദിനം ഇന്നാണ്. ചെറിയ കാര്യങ്ങൾ പോലും നിങ്ങളുടെ മുഖഭാവം മാറുന്നത് കാണാൻ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. ഈ ഒരു ദിവസം മാത്രമാണ് നിങ്ങൾക്ക് ഞങ്ങൾ എന്തെങ്കിലും ചെയ്ത് തരാൻ സമ്മതിക്കുന്നത്.

വളരെ സന്തോഷവതിയായി ഒരു പിറന്നാൾകാരി ആയിരുന്നു ഇന്ന്. നിങ്ങളെ ഒരുപാട് ഞാൻ ഇഷ്ടപ്പെടുന്നുണ്ട് ഉമ്മ. ഐ ലവ് യു എന്നാണ് താരം കുറിച്ചത്. ഈ കുറിപ്പ് ഇതിനോടകം തന്നെ ശ്രദ്ധ നേടുകയും ചെയ്തു. നിരവധി ആളുകളാണ് ആശംസകളുമായി രംഗത്തെത്തുന്നത്. താരപത്നിക്കും താരമാതാവിനും ആശംസകളും ആയാണ് ആരാധകർ സോഷ്യൽ മീഡിയയിൽ എത്തിയത്.സോഷ്യൽ മീഡിയയിൽ എല്ലാം സജീവസാന്നിധ്യമായ ദുൽഖർ സൽമാന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് സോഷ്യൽമീഡിയ ഏറ്റെടുക്കുന്നത്.

Most Popular

To Top