മൂന്ന് ദിവസം, മൂന്ന് മില്യണ്‍ കാഴ്ച്ചകാരുമായി ദുല്‍ഖറിന്റെ ‘ആദ്യ തമിഴ് ഗാനം;വീഡീയോ

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രം ‘ഹേയ് സനാമിക’ യിലെ ഗാനത്തിന് മൂന്ന് മില്യണ്‍ കാഴ്ച്ചക്കാർ .

‘അച്ചമില്ലൈ ‘എന്ന ഗാനം മൂന്ന് ദിവസം കൊണ്ടാണ് മൂന്ന് കോടി കാഴ്ച്ചക്കാരെ സ്വന്തമാക്കിയത്. പരിശീലന വീഡിയോ പങ്കുവച്ചാണ് ദുല്‍ഖര്‍ ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.താരം ആദ്യമായി തമിഴില്‍ പാടുന്ന പാട്ടാണിത്. മദന്‍ കര്‍ക്കിയുടെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.ചിത്രത്തില്‍ യാസന്‍ എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ എത്തുന്നത്. സിനിമ 2022 ഫെബ്രുവരി 25ന് തീയേറ്ററുകളിലെത്തും.

Leave a Comment

Your email address will not be published.

Scroll to Top