Entertainment

കിച്ച സുദീപിന്റെ വിക്രാന്ത് റോണ കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് ദുൽഖർ സൽമാൻ!!|Dulquer Salmaan to release Kichcha Sudeep’s Vikrant Rona in Kerala!!|

കിച്ച സുദീപിന്റെ വിക്രാന്ത് റോണ കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് ദുൽഖർ സൽമാൻ!!|Dulquer Salmaan to release Kichcha Sudeep’s Vikrant Rona in Kerala!!|

ഈച്ച എന്ന രാജമൗലി ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതനായ നടനാണ് കിച്ച സുദീപ്. തരാം നായക വേഷത്തിലെത്തുന്ന ചിത്രമാണ് വിക്രാന്ത് റോണ. പൂർണമായും 3 ഡി യിൽ ഒരുങ്ങുന്ന ചിത്രം മലയാളം ഉൾപ്പടെ പല ഭാഷകളിലായാണ് പുറത്ത് വരുന്നത്. ജൂലൈ 28 ന് ലോകമെമ്പാടും 6000 സ്ക്രീനുകളിൽ ആണ് ചിത്രമെത്തുന്നത്. അനൂപ് ഭണ്ടാരി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാൻ്റസി ആക്ഷൻ ചിത്രം എന്ന രീതിയിൽ ആണ് എത്തുന്നത്. ശാലിനി ജാക്ക് മഞ്ജുവും അലങ്കാർ പാണ്ട്യനും ചേർന്നു ചിത്രം നിർമ്മിക്കുന്നു, സുദീപിൻ്റെ കിച്ച ക്രീയേഷൻസും നിർമ്മാണത്തിൽ പങ്കാളി കൂടിയാണ്.

വില്യം ഡേവിഡ് ആണ് ക്യാമറയ്ക്ക് പിന്നിൽ, ബി അജിനേഷ് ലോകനാഥ്‌ ആണ് സംഗീത സംവിധായകൻ.ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാനാന്റെ നിർമ്മാണ കമ്പനിയായ വെയ്ഫാറർ ഫിലിംസാണ്. കേരളത്തിലെ മുൻനിര ഡിസ്ട്രിബൂഷൻ കമ്പനികളിൽ ഒന്നായ വെയ്ഫാറർ വിക്രാന്ത് റോണക്കായി വലിയൊരു റീലീസ് തന്നെ ആണ് പ്ലാൻ ചെയ്യുന്നത്.

ഇതിനോടകം വിക്രാന്ത് റോണയുടെ ട്രൈലെർ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു. . ഈച്ച എന്ന ചിത്രത്തിലൂടെ കേരളത്തിലും ഒരുപാട് ആരാധകരെ നേടിയൊരാളാണ് കിച്ച സുദീപ്.കിച്ച സുധീപ് എന്ന പേര് കേൾക്കുമ്പോൾ ആദ്യം പ്രേക്ഷകരുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് ഈച്ച എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രം തന്നെയായിരിക്കും. വലിയ സ്വീകാര്യത ആയിരുന്നു മലയാളത്തിലും ഈച്ച എന്ന ചിത്രത്തിന് ലഭിച്ചിരുന്നത്.സമാന്ത എന്ന നടിയുടെ ആരംഭ ചിത്രവും ഈച്ച തന്നെയായിരുന്നു. ദുൽഖർ സൽമാൻ ഈ ചിത്രം വിതരണാവകാശത്തനു വേണ്ടി തിരഞ്ഞെടുത്തപ്പോൾ ആരാധകരെല്ലാം ഒരേപോലെ വലിയ ആകാംഷയിലാണ് ചിത്രത്തിനു വേണ്ടി.
Story Highlights:Dulquer Salmaan to release Kichcha Sudeep’s Vikrant Rona in Kerala!!

To Top
$(".comment-click-14574").on("click", function(){ $(".com-click-id-14574").show(); $(".disqus-thread-14574").show(); $(".com-but-14574").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });