Entertainment

ജൂലൈ 28 മുതൽ 3D വിസ്മയമൊരുക്കാൻ പാൻ ഇന്ത്യാ ചിത്രം വിക്രാന്ത് റോണയുമായി ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനി!!

ഈച്ച എന്ന രാജമൗലി ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ശ്രെദ്ധ നേടിയ നടൻ കിച്ച സുദീപ് നായക വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് വിക്രാന്ത് റോണ. പൂർണമായും 3 ഡി യിൽ എത്തുന്ന ഒരു ചിത്രമാണ് വിക്രാന്ത് റോണ. മലയാളത്തിൽ അടക്കം പല ഭാഷകളിൽ ആണ് ചിത്രം പുറത്ത് വരുന്നത്.

ഹോളിവുഡ് രീതിയിൽ ഒരുങ്ങുന്ന ഒരു ഇന്ത്യൻ അഭിമാന ചിത്രമായി തന്നെ വിക്രാന്ത് റോണ മാറും എന്ന് ഉറപ്പാണ്. ജൂലൈ 28 ന് ലോകമെമ്പാടും 6000 സ്ക്രീനുകളിൽ വിക്രാന്ത് റോണ പ്രദർശനത്തിനെത്തുന്നത്. ചിത്രത്തിന്റെ ട്രൈലറിനും പാട്ടുകൾക്കും എല്ലാം മികച്ച സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. ഇതിനോടകം തന്നെ 104 മില്ല്യൺ കാഴ്ചക്കാരാണ് ചിത്രത്തിന്റെ കഴിച്ചക്കാർ ആയി എത്തിയത്.

അനൂപ് ഭണ്ടാരി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാൻ്റസി ആക്ഷൻ ചിത്രമായാണ് എത്തുന്നത്. ശാലിനി ജാക്ക് മഞ്ജുവും അലങ്കാർ പാണ്ട്യനും ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിൽ സുദീപിൻ്റെ കിച്ച ക്രീയേഷൻസും നിർമ്മാണത്തിൽ പങ്കാളിയാക്കുന്നുണ്ട്. വില്യം ഡേവിഡ് ആണ് ക്യാമറക്ക് പിന്നിൽ, ബി അജിനേഷ് ലോകനാഥ്‌ ആണ് സംഗീത സംവിധായകൻ.

ചിത്രം കേരളത്തിലെത്തിക്കുന്നത് നടൻ ദുൽഖർ സൽമാന്റെ വെയ്ഫറർ ഫിലിംസാണ്. കേരളത്തിലെ മുൻനിര ഡിസ്ട്രിബ്യൂഷൻ കമ്പനികളിൽ ഒന്നായ വെയ്ഫറർ വിക്രാന്ത് റോണക്കായി ഒരു ബ്രഹ്മാണ്ട റീലീസ് ആണ് പ്ലാൻ ചെയ്യുന്നത്. ദുൽഖർ ആദ്യമായി പ്രദർശനത്തിനെത്തിക്കുന്ന അന്യഭാഷാ പാൻ ഇന്ത്യാ ചിത്രം എന്ന നിലയിലും ചിത്രം ശ്രെദ്ധ നേടുന്നുണ്ട്.

ചിത്രത്തിന് പ്രതീക്ഷകൾ ഏറെയാണ്. വോക്സ് കോമും ഫിഫ് സ്റ്റുഡിയോസും ചേർന്നാണ് ചിത്രത്തിന്റെ മാർക്കറ്റിംഗ് ഏറ്റെടുത്തിരിക്കുന്നത്. പി ആർ ഒ വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

To Top
$(".comment-click-14882").on("click", function(){ $(".com-click-id-14882").show(); $(".disqus-thread-14882").show(); $(".com-but-14882").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });