ഓറഞ്ച് ജ്യൂസും കുടിച്ച് അമാല്‍.കുഞ്ഞു മറിയത്തെ നോക്കാന്‍ ആയ.ദുല്‍ഖറും കുടുംബവും പാര്‍ക്കിലെത്തിയപ്പോള്‍..!!വീഡിയോ..!!

കുറിപ്പിന്റെ വൻ വിജയത്തിന് ശേഷം ദുൽഖർ സൽമാൻ മലയാളം, തമിഴ് ഭാഷകളിലായി ഒരുപിടി സിനിമകളുമായി തിരക്കുകളിലാണ് ഇപ്പോൾ താരം. എത്രയൊക്കെ സിനിമാ തിരക്കുകൾക്കിടയിലായാലും കുടുംബത്തിനൊപ്പം ചെലവഴിക്കാൻ ദുൽഖർ സൽമാൻ സമയം കണ്ടെത്താറുമുണ്ട് . മകൾ മറിയത്തിനും ഭാര്യ അമാലിനുമൊപ്പം പാർക്കിലെത്തിയ ദുൽഖറിന്റെ വീഡിയോയാണ് ദുൽഖർ ഫാൻസ്‌ ഇൻസ്റ്റാഗ്രാം വഴി ഏറ്റെടുത്തിരിക്കുന്നത്. പാർക്കിൽ കളിക്കുന്ന ദുൽഖറിന്റെ മകൾ മറിയത്തിനെ വീഡിയോയിൽ കാണാനാവും. മകളുടെ കളിയും ചിരിയും കണ്ടുകൊണ്ട് ഒരിടത്തു ഇരിക്കുകായാണ് അമാൽ.

ഈ കഴിഞ്ഞിടക്കായിരുന്നു ദുൽഖർ സൽമാൻറെയും അമാലിന്റെയും പത്താം വിവാഹ വാർഷികം ആഘോഷിച്ചത്. 2011 ഡിസംബർ 22 നായിരുന്നു ഇരുവരുടെയും വിവാഹം. ചെന്നൈ സ്വദേശിയായ അമാല്‍ ഒരു ആര്‍ക്കിടെക്കാണ്. ഉപ്പയുടെയും വീട്ടുകാരുടെ ആശിര്‍വാദത്തോടെ നടന്ന ഒരു പ്രണയ വിവാഹമായിരുന്നു തന്റേതെന്നാണ് ദുൽഖർ മുൻപൊരിക്കൽ പറഞ്ഞത്. വിവാഹ വാർഷിക ദിനത്തിൽ അമാലിനെ സ്നേഹം നിറഞ്ഞ വാക്കുകൾ കൊണ്ട് മൂടിയിരിക്കുകയാണ് ദുൽഖർ.

ഇൻസ്റ്റഗ്രാമിൽ അമാലിനൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പം മനോഹരമായൊരു കുറിപ്പും താരം പോസ്റ്റ് ചെയ്തിരുന്നു . ഒന്നിച്ച് ഇരുവരും പായ്ക്കപ്പലിൽ യാത്ര ചെയ്യുന്നതായാണ് പോസ്റ്റിൽ ദുൽഖർ പറയുന്നത്. കാറ്റ് മാത്രമാണ് തങ്ങളെ നയിക്കുന്നതെന്നും ആർത്തിരമ്പി വരുന്ന തിരമാലകളെ ഒന്നിച്ച് മറികടക്കാമെന്നും തിരമാലകളിൽപെട്ട് കപ്പൽ കുലുങ്ങുമ്പോൾ മുറുകെ കെട്ടിപ്പിടിക്കാമെന്നും ദുൽഖർ പോസ്റ്റിൽ പറഞ്ഞിരുന്നു.

Scroll to Top