Entertainment

വിവാഹം കഴിഞ്ഞതുകൊണ്ട് ഭർത്താവ് കയറൂരി വിട്ടിരിക്കുകയാണ് എന്നെ വിറ്റു ജീവിക്കുകയാണോ എന്നൊക്കെയാണ് ചോദിക്കുന്നത്.|Durga Krishnan reacts on cyber attacks|

വിവാഹം കഴിഞ്ഞതുകൊണ്ട് ഭർത്താവ് കയറൂരി വിട്ടിരിക്കുകയാണ് എന്നെ വിറ്റു ജീവിക്കുകയാണോ എന്നൊക്കെയാണ് ചോദിക്കുന്നത്.|Durga Krishnan reacts on cyber attacks|

വിമാനം,പ്രേതം2,ലവ് ആക്ഷൻ ഡ്രാമ, ഉടൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് ദുർഗ്ഗാ കൃഷ്ണൻ. പൃഥ്വിരാജിന്റെ നായികയായി ആയിരുന്നു താരത്തിന്റെ തുടക്കം. മികച്ചൊരു ക്ലാസ്സിക്കൽ നർത്തകി കൂടിയാണ് ദുർഗ. വിമാനം എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റവും പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിരുന്നു. ധ്യാന്നോടൊപ്പം അഭിനയിച്ച ഉടൽ എന്ന ചിത്രത്തിലെ അഭിനയം വളരെയധികം ശ്രദ്ധ നേടിയത് ആയിരുന്നു. കുടുക്ക് 2025 എന്ന ചിത്രത്തിലെ ഒരു രംഗം പുറത്ത് വന്നപ്പോൾ മുതൽ സോഷ്യൽ മീഡിയ ദുർഗയെ കുറിച്ച് കൂടുതൽ ചർച്ച ചെയ്യാൻ തുടങ്ങി.

കൃഷ്ണ ശങ്കരനും സംവിധായകനെയും വിമർശിക്കുന്നതിനു പകരം പലരും വിമർശിച്ചത് ദുർഗയെയായിരുന്നു. കുടുംബാംഗങ്ങളെയും രൂക്ഷമായി വിമർശിച്ചു. ഇഷ്ടമുള്ള കഥാപാത്രം സിനിമയിൽ തിരഞ്ഞെടുക്കാൻ ഒരു നായകനുള്ള സ്വാതന്ത്ര്യം തനിക്കും കിട്ടണമെന്നാണ് ദുർഗ പറഞ്ഞത്. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താൻ നേരിടുന്ന സൈബർ ആക്രമണങ്ങളെ കുറിച്ച് പ്രതികരിച്ചിരുന്നത്. തന്റെ പേര് യൂട്യൂബിലൊ ഗൂഗിലോ അടിച്ചു നോക്കിയാൽ ഉടലിയെയും കുടുക്കിലെയും ഇന്റിമേറ്റ് രംഗങ്ങളാണ് ലഭിക്കുക. സിനിമയിൽ താൻ ചുംബിക്കുന്നത് വായുവിൽ അല്ല. ഇതേക്കുറിച്ച് പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്. ഓപ്പോസിറ്റ് മറ്റൊരു അഭിനേതാവും ഉണ്ട്. അതൊരു പുരുഷൻ ആയതുകൊണ്ട് മാത്രം അവർക്കെതിരെ ആരും ഒന്നും പറയുന്നില്ല.

അവർക്ക് കിട്ടുന്ന സ്വാതന്ത്ര്യം എനിക്കും കിട്ടണം എന്നാണ് ദുർഗ പറയുന്നത്. മണിരത്നത്തിന്റെ സിനിമയാണ് എന്റെ സിനിമ, ഒരു ലിപ്പ്ലോക്ക് ഉണ്ടെന്ന് കരുതി അത്തരം ഒരു അവസരം വന്നാൽ അത് ഉപേക്ഷിക്കണം എന്ന് ആണോ. ലിപ്പ്‌ലോക്ക് മാത്രമല്ല സ്റ്റാൻഡ് രംഗങ്ങളും ചെയ്തിട്ടുണ്ട്. അതേക്കുറിച്ച് ഒന്നും ആരും പറഞ്ഞു കേട്ടില്ല. അഭിനയം മോശമാണെങ്കിൽ വിമർശിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ ഇപ്പോൾ സംഭവിച്ചിരിക്കുന്നത് അങ്ങനെയുള്ള കാര്യമല്ല. കുടുംബാംഗങ്ങൾക്ക് നേരെയും പലരും വിമർശനങ്ങളുമായി എത്തുന്നുണ്ട്. വിവാഹം കഴിഞ്ഞതുകൊണ്ട് ഭർത്താവ് കയറൂരി വിട്ടിരിക്കുകയാണ് എന്നെ വിറ്റു ജീവിക്കുകയാണ് എന്നൊക്കെയാണ് ചോദിക്കുന്നത്.

എല്ലാത്തിനും ഭർത്താവ് പിന്തുണയോടു കൂടെ ഉണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രശ്നങ്ങളൊന്നുമില്ല. ഇങ്ങനെയുള്ള വിമർശനങ്ങൾ തുടരുമ്പോൾ ഇനി അഭിനയിക്കേണ്ടെന്ന് ഭർത്താവ് പറഞ്ഞാൽ കരിയറും സ്വപ്നവും ഇല്ലാതെയാവും. നയൻതാരയുടെ വിവാഹചിത്രത്തിന്റെ താഴെ വന്ന് വിമർശനങ്ങൾ കണ്ടതാണല്ലോ. ഒരു പുരുഷനാണ് വിവാഹം കഴിക്കുന്നെങ്കിൽ ആശംസകൾ ആയിരിക്കും. സ്ത്രീകളുടെ ചിത്രങ്ങൾക്ക് താഴെ നെഗറ്റീവ് ആണ് കൂടുതൽ കാണാറുള്ളത്. ഞങ്ങൾക്കും സ്വപ്നങ്ങൾ ഉണ്ട്.. അവരെ ചോദ്യം ചെയ്യുന്നത് തുടർന്നാൽ അതിനെതിരെ പ്രതികരിച്ചു കൊണ്ടേയിരിക്കും എന്നാണ് ദുർഗ പറയുന്നത്. ഈ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടി.
Story Highlights:Durga Krishnan reacts on cyber attacks

To Top
$(".comment-click-15013").on("click", function(){ $(".com-click-id-15013").show(); $(".disqus-thread-15013").show(); $(".com-but-15013").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });