പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത വിമാനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരോദയം ആയിരുന്നു ദുർഗ്ഗാ കൃഷ്ണ.

പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി ദുർഗ മാറുകയും ചെയ്തിരുന്നു. ഇപ്പോൾ ദുർഗ്ഗയുടെ ഏറ്റവും പുതിയ ചിത്രമായി എത്തുന്നത് ധ്യാൻ ശ്രീനിവാസനും ഇന്ദ്രൻസും പ്രധാന വേഷത്തിലെത്തുന്ന ഉടൽ എന്ന ചിത്രമാണ്. ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കു വയ്ക്കുകയാണ് താരം. ചിത്രത്തിന്റെ അനുഭവങ്ങളെക്കുറിച്ച് താരം പറയുന്നത് സിനിമയിലെ കഥാപാത്രവുമായി ആഴത്തിൽ താൻ അടുത്തിരുന്നു എന്നാണ്. ഷൂട്ട് കഴിഞ്ഞതിനുശേഷം കഥാപാത്രത്തിൽ നിന്നും പുറത്തു വരുവാൻ തനിക്ക് പ്രയാസം തോന്നി.

റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരം ഇത് പറഞ്ഞത്. ചിത്രത്തെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ച് ഒക്കെ താരം പറയുന്നു. ഷൈനി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. പടം കഴിഞ്ഞ ദിവസങ്ങൾ കഴിഞ്ഞിട്ടും അതിൽ തന്നെ ആയിരുന്നു താൻ. ആളുകളോട് ഒന്നും അടുപ്പം ഇല്ലാതെ ആകുക. ആരോടും സംസാരിക്കാതിരിക്കുക. ഒറ്റക്കിരിക്കാൻ തോന്നുക.അങ്ങനെ ഒരു വല്ലാത്ത അവസ്ഥയായിരുന്നു.

ഇതേതുടർന്നാണ് രൂപത്തിൽ പോലും താൻ മാറ്റങ്ങൾ കൊണ്ടുവന്നത്. തന്റെ അഭിനയ ജീവിതത്തിൽ ഇത്രയും പെർഫോം ചെയ്യാനുള്ള ഒരു സിനിമ ലഭിക്കുന്നത് ആദ്യമായാണ്. അത്രത്തോളം അഭിനയതീവ്രതയുള്ള ഒരു കഥാപാത്രമായിരുന്നു. എന്റെ അവസ്ഥയിൽ നിന്ന് മുക്തി നേടാൻ മുടിയൊക്കെ ഞാൻ വെട്ടുന്നത് അങ്ങനെയാണ്. എന്നെ സംബന്ധിച്ച് അഭിനയജീവിതത്തിന് പെർഫോം ചെയ്യാനുള്ള ഒരു സിനിമയാണ് ഈ കഥയും കഥാപാത്രവും കേട്ടാണ് ഞാൻ സിനിമ ചെയ്യാൻ തയ്യാറാകുന്നത്. എല്ലാ ആർട്ടിസ്റ്റിന്റെയും ആഗ്രഹമാണ് പെർഫോം ചെയ്യാൻ കഴിയുന്ന ഒരു സിനിമ കിട്ടുക എന്നതാണ്.

അത്തരത്തിൽ ഒരു സിനിമയായിരുന്നു എനിക്ക് ഉടൽ. ഇതുവരെ കണ്ട ദുർഗ്ഗയുടെ കഥാപാത്രങ്ങളിൽ നിന്നും ഉറപ്പായും വ്യത്യസ്ത നൽകുന്ന ഒരു കഥാപാത്രമായിരിക്കും ആരാധകർക്ക് അത്. കാരണം എനിക്ക് ഒരു വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരിക്കും. ഞാൻ എപ്പോഴും ആ കഥാപാത്രത്തെക്കുറിച്ച് തന്നെയാണ് ആലോചിക്കുക. ബാക്കി സിനിമകൾ ചെയ്യുന്നതുപോലെ എനിക്ക് സെറ്റിൽ തമാശ നിറഞ്ഞ നിമിഷങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്ന് ദുർഗ പറയുന്നുണ്ട്. വളരെ പെട്ടെന്നാണ് ദുർഗ്ഗയുടെ വാക്കുകൾ ശ്രെദ്ധ നേടുന്നത്.
