നയൻതാരയ്ക്ക് മുൻപിൽ ചെറുതാവാൻ പാടില്ല എന്ന് നിർബന്ധം കൊണ്ടാണ് അന്ന് ആ വേഷം തൃഷ ഒഴിവാക്കിയത്. തൃഷയ്ക്കും നയൻസിനും ഇടയിൽനിന്ന് നിലനിൽക്കുന്ന കടുത്ത മത്സരം ഇങ്ങനെ |Ego clash between Nayans and Trisha

നയൻതാരയ്ക്ക് മുൻപിൽ ചെറുതാവാൻ പാടില്ല എന്ന് നിർബന്ധം കൊണ്ടാണ് അന്ന് ആ വേഷം തൃഷ ഒഴിവാക്കിയത്. തൃഷയ്ക്കും നയൻസിനും ഇടയിൽനിന്ന് നിലനിൽക്കുന്ന കടുത്ത മത്സരം ഇങ്ങനെ |Ego clash between Nayans and Trisha

തെന്നിന്ത്യൻ സിനിമാലോകത്തെ നിരവധി ആരാധകരുള്ള രണ്ട് താരങ്ങളാണ് നയൻതാരയും തൃഷയും. ഒരുകാലത്ത് ഇരുവർക്കുമിടയിൽ വലിയൊരു മത്സരം പോലും നിലനിന്നിരുന്നു എന്നതാണ് സത്യം. രണ്ടുപേരും നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ളവരാണ്. എന്നാൽ കരിയറിന്റെ തുടക്കകാലത്ത് പലപ്പോഴും വലിയതോതിലുള്ള ബുദ്ധിമുട്ടുകൾ നേരിട്ടുള്ളവരും ആണ് ഇവർ രണ്ടുപേരും എന്നതാണ് സത്യം. ഇവരുടെ കരിയർ നിരീക്ഷിക്കുമ്പോൾ അത് മനസ്സിലാക്കാൻ സാധിക്കും. 2011 ഇൽ വ്യക്തിജീവിതത്തിൽ പ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് സിനിമയിൽ നിന്നും മാറിനിൽക്കുന്ന നയൻ‌താര.

ആ സമയത്തും തൃഷ സിനിമയിൽ തിളങ്ങി നിൽക്കുകയായിരുന്നു. 2013 ആരെയും ഞെട്ടിച്ച ഒരു തിരിച്ചുവരവ് തന്നെ നടത്തി നയൻസ്. 2013 ഓടെ നയൻതാര തിരികെ പഴയ പ്രതാപത്തോടെ എത്തിയപ്പോൾ തൃഷ കരിയറിൽ വളരെയധികം വെല്ലുവിളികൾ നേരിടുകയാണ് എന്നതാണ് സത്യം. ഉത്തരേന്ത്യയിൽ നിന്നുള്ള മിക്ക നടിമാരും തമിഴ് സിനിമാലോകത്ത് തിളങ്ങി തുടങ്ങിയതോടെ തൃഷയുടെ കരിയറിൽ അത് മോശമായി ബാധിക്കുകയും അഭിനയപ്രാധാന്യമുള്ള വേഷങ്ങൾക്ക് വേണ്ടി കാത്തിരുന്നത് തൃഷയുടെ കരിയർ അവസാനിക്കാൻ ഉള്ള ഒരു കാരണം ആയി മാറുകയും ചെയ്തു. എന്നാൽ രണ്ടാമത്തെ തിരിച്ചുവരവിൽ നയൻതാര വളരെ താരമൂല്യമുള്ള ഒരു നടിയാണ് എത്തിയത്.

അതോടെ തൃഷ ഏകദേശം അവസാനഘട്ടത്തിൽ എത്തിയിരുന്നു. കോടി ധനുഷ് ചിത്രത്തിലൂടെ വീണ്ടും ശക്തമായ സാന്നിധ്യത്തോടെ തൃഷ സിനിമാലോകത്തേക്ക് മടങ്ങി എത്തി. ഏറ്റവും അടുത്ത് പുറത്തിറങ്ങിയ പൊന്നിയൻ സെൽവൻ എന്ന ചിത്രത്തിന്റെ വിജയം ഇപ്പോൾ വീണ്ടും തൃഷയെ ഒരു താരമൂല്യമുള്ള നടി ആക്കി മാറ്റിയിരിക്കുകയാണ്. ഇപ്പോൾ തൃഷയും നയൻസും ഒരുമിക്കാൻ പോവുകയാണ് എന്നാണ് അറിയുന്നത്. കാത്തുവാക്കിലെ രണ്ട് കാതൽ എന്ന സിനിമയിൽ നയൻതാരയും തൃഷയും ആയിരുന്നു ഒരുമിച്ച് എത്തേണ്ടത്. എന്നാൽ പിന്നീട് സമാന്ത തൃഷയ്ക്ക് പകരം നായികയായി. നയൻതാരയെക്കാൾ പ്രതിഫലം കുറഞ്ഞതിനാൽ ആണ് തൃഷ ഈ കഥാപാത്രം വിസമ്മതിച്ചത് എന്ന് ആണ് അറിയാൻ സാധിക്കുന്നത്. ഇരുവർക്കുമിടയിൽ അധികം ആർക്കും മനസ്സിലാവാത്ത ചെറിയൊരു ഈഗോ ക്ലാഷ് നടക്കുന്നുണ്ട് എന്നാണ് തെന്നിന്ത്യൻ സിനിമാ ലോകം മുഴുവൻ പറയുന്നത്.
Story Highlights: Ego clash between Nayans and Trisha