മദ്യപാനം ആയിരുന്നു ഷാഫിയെ വഴിതെറ്റിക്കുന്നത്,ഷാഫി തെറ്റ് ചെയ്തിട്ടില്ല എന്ന് ഞാൻ പറയില്ല, പ്രതികരണവുമായി ഷാഫിയുടെ ഭാര്യ രംഗത്ത്.|Elanthoor case Shafi’s wife is on the scene with the response

മദ്യപാനം ആയിരുന്നു ഷാഫിയെ വഴിതെറ്റിക്കുന്നത്,ഷാഫി തെറ്റ് ചെയ്തിട്ടില്ല എന്ന് ഞാൻ പറയില്ല, പ്രതികരണവുമായി ഷാഫിയുടെ ഭാര്യ രംഗത്ത്.|Elanthoor case Shafi’s wife is on the scene with the response

നാടിനെ നടുക്കിയ അരും കൊ ല യെ കുറിച്ചുള്ള കൂടുതൽ വാർത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഓരോ വാർത്തകളും വളരെയധികം ഞെട്ടിപ്പിക്കുന്നതാണ്. മനുഷ്യമാംസം ഭക്ഷിച്ചു എന്ന് പോലും ഉള്ള വാർത്ത ഇതിനോടകം തന്നെ വന്നു കഴിഞ്ഞു. ഇപ്പോൾ ശ്രദ്ധ നേടുന്നത് ഷാഫിയുടെ ഭാര്യ പ്രതികരിക്കുന്നതാണ്. മരിച്ച രണ്ട് സ്ത്രീകളെയും തനിക്ക് അറിയാം എന്നാണ് ഷാഫിയുടെ ഭാര്യ പറയുന്നത്.. ലോട്ടറിവില്പന മാത്രമായിരുന്നില്ല അവരുടെ ജോലി. അവിടെ അടുത്തുള്ള ഒരു ലോഡ്ജിലേക്ക് പുരുഷന്മാരെ വിളിച്ചു കൊണ്ടുവരുന്ന ഒരു മോശം സ്വഭാവം ഉള്ളവരായിരുന്നു.

ഷാഫി തെറ്റ് ചെയ്തിട്ടില്ല എന്ന് ഞാൻ പറയില്ല എന്നാൽ ഈ ദമ്പതിമാരും അതേപോലെതന്നെ തെറ്റ് ചെയ്തിട്ടുണ്ടല്ലോ. ഇതൊക്കെ മോശമായിരുന്നു എന്ന് നിയമവിരുദ്ധമാണെന്നും അവർക്കും അറിയാമായിരുന്ന കാര്യമല്ലേ എന്നാണ് ഇവർ ചോദിച്ചു കൊണ്ടിരിക്കുന്നത്. തനിക്ക് പത്മത്തെയും റോസ്ലിയേം നന്നായി അറിയാം. അത് അല്ലാതെ ചില സ്ത്രീകളെ കൂടി അറിയാം എന്നുമാണ് ഷാഫിയുടെ ഭാര്യ പറയുന്നത്. ഷാഫിയെ അങ്ങനെ മോശം സ്വഭാവമുള്ള ഒരാളായി തോന്നിയിട്ടില്ല എന്നും ഭാര്യ പ്രതികരിച്ചിരുന്നു. മദ്യപാനം ആയിരുന്നു ഷാഫിയെ വഴിതെറ്റിക്കുന്നത് എന്നും തന്റെ ഫേസ്ബുക്ക് ഉപയോഗിക്കുന്നതും ഷാഫി ആയിരുന്നു എന്നുമാണ് ഇവർ പറയുന്നത്.

ചെയ്ത തെറ്റിനെ ന്യായീകരിക്കാൻ ഇല്ലന്നും ഇവർ പറയുന്നുണ്ടായിരുന്നു. കുടിക്കുന്ന കാര്യങ്ങൾ അല്ലാതെ മറ്റൊരു കാര്യവും തനിക്ക് അറിയില്ല എന്നും ഇത്തരം സ്ത്രീകളോടുള്ള ചങ്ങാത്തത്തെ കുറിച്ച് ഒരിക്കൽ ചോദിച്ചപ്പോൾ ഇങ്ങനെയുള്ള സ്ത്രീകൾ ഇവിടെ ഉള്ളതുകൊണ്ടാണ് നീയൊക്കെ സമാധാനമായി കിടന്നുറങ്ങുന്നത് എന്നായിരുന്നു ഷാഫിയുടെ മറുപടി എന്നുമായിരുന്നു ഭാര്യ പറയുന്നത്. എന്നാൽ ഇവരുടെ മറുപടി വളരെ വിചിത്രമായി തോന്നുന്നു എന്നും ഭർത്താവ് ഇത്രയും വലിയ ഒരു ക്രൂരത ചെയ്തിട്ടും എന്തുകൊണ്ടാണ് നിങ്ങൾ ഇത്തരത്തിൽ പ്രതികരിക്കുന്നത് എന്ന് ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നത്. ഭർത്താവിനെ ന്യായീകരിക്കുന്ന ഭാര്യയുടെ പ്രതികരണം എന്നും ആളുകൾ പറയുന്നുണ്ട്.
Story Highlights:Elanthoor case Shafi’s wife is on the scene with the response