റോബിനും ആരതിയും തമ്മിലുള്ള വിവാഹ നിശ്ചയം അടുത്ത മാസം..! ഇരുവരും തമ്മിൽ പ്രണയത്തിൽ. വിവാഹനിശ്ചയത്തെ കുറിച്ച് റോബിന്റെ ബന്ധു പറയുന്നു.|Engagement between Robin and Aarthi next month..! Both are in love.|

റോബിനും ആരതിയും തമ്മിലുള്ള വിവാഹ നിശ്ചയം അടുത്ത മാസം..! ഇരുവരും തമ്മിൽ പ്രണയത്തിൽ. വിവാഹനിശ്ചയത്തെ കുറിച്ച് റോബിന്റെ ബന്ധു പറയുന്നു.|Engagement between Robin and Aarthi next month..! Both are in love.|

ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയത് താരമാണ് റോബിൻ രാധാകൃഷ്ണൻ. നിരവധി ആരാധകരായിരുന്നു ബിഗ് ബോസിൽ കൂടെ റോബിന് ലഭിച്ചിരുന്നത്. ബിഗ് ബോസ്സിൽ നിന്നും പുറത്തിറങ്ങിയതിനു ശേഷവും ബിഗ്ബോസ് സീസൺ ഫോറിന്റെ തരംഗം അവസാനിച്ചതിനു ശേഷവും ഒന്നും റോബിന്റെ ആരാധകർക്ക് യാതൊരുവിധത്തിലുമുള്ള കുറവ് വന്നില്ല എന്നതാണ് സത്യം. റോബിനോടൊപ്പം തന്നെ ശ്രദ്ധ നേടിയ വ്യക്തിയാണ് ആരതി പൊടി എന്ന പെൺകുട്ടിയും. റോബിൻറെ അഭി മുഖങ്ങളിലൂടെ ആണ് ആരതി ശ്രദ്ധ നേടിയത്. റോബിനും ആ പെൺകുട്ടിയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ കഥകൾ എത്തിയിരുന്നു.

എന്നാൽ ഇപ്പോൾ റോബിന്റെ ഒരു അടുത്ത ബന്ധുവിന്റെ ഓഡിയോ ആണ് വൈറലായി കൊണ്ടിരിക്കുന്നത്. റോബിൻ ആരതിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചിരിക്കുകയാണ് എന്നും ഇപ്പോൾ ഇങ്ങനെ പറയില്ല ഇത് കർക്കിടകം ആയതുകൊണ്ട് അതിനുശേഷമുള്ള മാസത്തിൽ എന്താണെങ്കിലും നിശ്ചയം ഉണ്ടായിരിക്കുമെന്നും അതിനു മുൻപ് സോഷ്യൽ മീഡിയയിൽ തന്റെ ആരാധകർക്ക് മുൻപിൽ റോബിൻ ഇക്കാര്യം അവതരിപ്പിക്കുമെന്നും എല്ലാവരെയും തന്നെ ക്ഷണിച്ചില്ലെങ്കിലും അടുത്ത ആളുകളെ നിശ്ചയത്തിനും ഒട്ടുമിക്ക എല്ലാവരെയും വിവാഹത്തിനും ക്ഷണിക്കുമെന്നും ആണ് പറഞ്ഞിരിക്കുന്നത്. ആരതിയും റോബിനും തമ്മിലുള്ള പ്രണയ വാർത്ത സത്യമാണെന്ന് തന്നെയാണ് പ്രേക്ഷകർക്കും മനസ്സിലാക്കാൻ സാധിക്കുന്നത്. റോബിന്റെ അടുത്ത ബന്ധുവായ വ്യക്തിയാണ് ആരതി.

ഈ ഒരു ഓഡിയോയിൽ പറഞ്ഞിരിക്കുന്നത് എന്താണെങ്കിലും ഉടനെ തന്നെ വിവാഹം ഉണ്ടായിരിക്കുമെന്നും അവനു താൽപര്യം വീടൊക്കെ നോക്കി ഒതുങ്ങിക്കൂടി നിൽക്കുന്ന ഒരു പെൺകുട്ടി ആണെന്നും ആരതി അങ്ങനെയാണെന്നും ഒക്കെയാണ് പറയുന്നത്. ഈയൊരു വാർത്ത പുറത്തു വന്നതോടെ മറ്റു ചിലർ ചോദിക്കുന്നത് ആരതിയേ കണ്ടപ്പോൾ ദിൽഷയേ തേച്ചതാണോ ഡോക്ടർ എന്നാണ്. ദിൽഷയും ആയുള്ള സൗഹൃദം അവസാനിപ്പിക്കാൻ കാരണം ആരതി ഇവർക്കിടയിലേക്ക് വന്നതായിരുന്നോ എന്നുപോലും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. എങ്കിലും ആരതിയും റോബിൻ രാധാകൃഷ്ണനും തമ്മിൽ നല്ല ജോഡികൾ ആണെന്നും ഇരുവരും ഒരുമിച്ചു ജീവിക്കുന്നത് വളരെ നല്ല കാര്യം ആണ് എന്ന് ഒക്കെയാണ് പ്രേക്ഷകർ പറഞ്ഞു കൊണ്ടിരിക്കുന്നത്.

ഡോക്ടർ ഒരു തീരുമാനം പറയുന്നത് കേൾക്കാൻ വേണ്ടിയാണ് ഡോക്ടറുടെ ആരാധകരെല്ലാം തന്നെ കാത്തിരിക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള ക്യൂട്ട് വീഡിയോകൾ ഒക്കെ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയും ചെയ്തിട്ടുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും ഒരുമിച്ചുള്ള ഒരു വീഡിയോ വൈറൽ ആയതോടെ തന്നെ ആരാധകർ ഇവർ തമ്മിൽ പ്രണയത്തിലാണെന്ന് കാര്യത്തിൽ ഒരു നിഗമനത്തിൽ എത്തിയിരുന്നു. എന്നാൽ ഔദ്യോഗികമായി യാതൊരുവിധത്തിലുള്ള സ്ഥിരീകരണവും ഇതുവരെ പുറത്തു വന്നിട്ടില്ല.
Story Highlights:Engagement between Robin and Aarthi next month..! Both are in love.